മലയാള സിനിമയ്ക്ക് വ്യത്യസ്തമായിട്ടുള്ള നിരവധി ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകനാണ് ഒമർ ലുലു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി എത്തിയപ്പോൾ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇർഷാദ് നായകനായെത്തിയ പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കു വെക്കുകയായിരുന്നു ഒമർ ലുലു. സിനിമ രംഗത്ത് നിലനിൽക്കുന്ന ചില കാര്യങ്ങളെ കുറിച്ച് ആയിരുന്നു സംസാരിച്ചിരുന്നത്. ഇതിൽ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം നൽകേണ്ടത് സംവിധായകനാണ് എന്നാണ് ഒമർ ലുലു പറയുന്നത്.
ഒരു സിനിമയിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ സഹിക്കുന്നതും ഏറ്റവും കൂടുതല് എഫർട്ട് പുറത്തെടുക്കുന്നതും സംവിധായകനാണ്. കൂടുതൽ ജോലി ചെയ്യുന്ന ആൾക്ക് കൂടുതൽ ശമ്പളം ലഭിക്കണം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടു തന്നെ അങ്ങനെ ആയിരിക്കണം ലഭിക്കേണ്ടത് എന്നും എനിക്ക് എല്ലാ സിനിമകളിലും നായകനെക്കാൾ കൂടുതൽ ആണ് ലഭിച്ചിട്ടുള്ളത് എന്നും ഒക്കെ അദ്ദേഹം പറയുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അതോടൊപ്പം സിനിമാ മേഖലയിൽ നായികമാർക്കും നായകന്മാർക്കും തുല്യ വേതനം നൽകണമെന്ന ചിന്താഗതി ശരിയാണോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് തുല്യ വേതനം നൽകിയില്ല എങ്കിലും താരങ്ങൾക്ക് മിനിമം വേതനം എന്നത് ഉറപ്പ് വരുത്തണം എന്നതാണ്.
അതായത് ഒന്നു രണ്ടു ദിവസത്തെ ഷൂട്ടിംഗുകൾക്ക് വേണ്ടി മാത്രം എടുക്കുന്ന ആളുകൾ ഉണ്ടാകും. അവർക്ക് മിനിമം വേതനം നൽകാൻ തയ്യാറാവണം. ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതലായും സിനിമ മീറ്റിംഗിൽ വേളയിൽ സിനിമാ സംഘടനകൾ ഓർമിക്കണം എന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയായിരുന്നു പ്രേക്ഷകർ നൽകിയിരുന്നത്. ഓരോ സിനിമകളിലും നായകനെക്കാൾ കൂടുതൽ പ്രതിഫലമാണ് താൻ വാങ്ങിയിട്ടുള്ളത്.
എല്ലാ സിനിമകളിലും ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് സംവിധായകനാണ് എന്നുമാണ് അദ്ദേഹം പറയുന്നത്. എന്ത് കാര്യങ്ങളും തുറന്നു പറയാൻ യാതൊരു മടിയും ഇല്ലാത്ത വ്യക്തി കൂടിയാണ് ഒമർ ലുലു. പലപ്പോഴും അദ്ദേഹം തന്റെ അഭിപ്രായങ്ങൾ വളരെ വ്യക്തമായി തന്നെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട്. ഒമർ ലുലുവിന്റെ അഭിപ്രായത്തിന് പിന്തുണ അറിയിച്ച് പല ആളുകളും രംഗത്തെത്തിയിട്ടുണ്ട്.
