Movlog

Faith

വർഷങ്ങളായി ഒരാളുമായി സന്തോഷത്തോടെ ആണ് ജീവിക്കുന്നത് – അത് വ്യഭിചാരം ആണെങ്കിൽ ഞാൻ സഹിച്ചു

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. “ബിഗ് ബി”,”ചാർളി”,”ഉസ്താദ് ഹോട്ടൽ”,”ബാംഗ്ലൂർ ഡെയ്‌സ്”,”1983 “,”പുലിമുരുകൻ” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുള്ള സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും അനേകം സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട് അദ്ദേഹം.

ദേശീയ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഗോപി സുന്ദർ, സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന സരിഗമപ ലിൽ ചാംപ്സ്‌ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലെ വിധികർത്താവായി എത്താറുമുണ്ട്. ഗോപി സുന്ദറിന്റെയും ഗായിക അഭയ ഹിരണ്മയിയുടെയും പ്രണയവും ലിവിങ് ടുഗെതറും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നെങ്കിലും അതൊന്നും വക വെക്കാതെ മുന്നോട്ടുള്ള ജീവിതം ആസ്വദിക്കുകയാണ് ഇവർ രണ്ടു പേരും.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് ഗോപി സുന്ദറും അഭയ ഹിരണ്മയിയും. ഇവർ പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. വ്യക്തി ജീവിതത്തിലുപരി സംഗീത ജീവിതത്തിലും ഒരുമിച്ചു പ്രവർത്തിച്ചവർ ആണ് ഗോപി സുന്ദറും അഭയ ഹിരണ്മയിയും. “2 കൺട്രീസ്”,”ജെയിംസ് ആൻഡ് ആലീസ്”,”ഗൂഢാലോചന”,”വിശ്വാസം അതല്ലേ എല്ലാം”, “നാക്കു പെന്റാ നാക്കു ടാക്ക” എന്നീ ചിത്രങ്ങളിൽ ആണ് ഇവർ ഒരുമിച്ചു പ്രവർത്തിച്ചിട്ടുള്ളത്.

“ഗൂഢാലോചന” എന്ന സിനിമയിലെ “കോയിക്കോട്” എന്ന് തുടങ്ങുന്ന ഗാനം തരംഗം സൃഷ്ടിച്ചിരുന്നു. ഗോപി സുന്ദറിന്റെ സംഗീതത്തിന് അഭയ ഹിരണ്മയി ആലപിച്ച ഗാനം വൈറലായിരുന്നു. ഇവർ ഒന്നിച്ചെത്തുന്ന ചിത്രങ്ങൾക്ക് പലപ്പോഴും അതിര് കടന്ന വിമർശനങ്ങൾ എത്താറുണ്ട്. ഇത്തരം കമന്റുകളും വിവാദങ്ങളും ഒന്നും ഇവരെ ബാധിക്കാത്തത് പോലെ വീണ്ടും ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കു വെക്കുന്നു. അഭ്യാക്കൊപ്പം ഗോപി സുന്ദർ പങ്കു വെച്ച ഒരു ചിത്രത്തിന്, സെലിബ്രിറ്റികൾ വ്യഭിചാരിച്ചാൽ അത് ലിവിങ് ടുഗെതർ ആണെന്നും സാധാരണക്കാർ ചെയ്താൽ അത് അവിഹിതം ആണെന്നും വിമർശിച്ച് ഒരു യുവതി മുന്നോട്ട് വന്നിരുന്നു.

ഇതിന് തക്ക മറുപടി തന്നെ ഗോപി സുന്ദർ നൽകുകയും ചെയ്തു. 12 വർഷം ഒരാളുമായി സമാധാനപരമായി ജീവിക്കുന്നതിനെ വ്യഭിചാരം എന്ന് പറയുന്നെങ്കിൽ ഞാൻ അതങ്ങ് സഹിച്ചു എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. കഴിഞ്ഞ എട്ടു വർഷത്തോളമായി ഇവർ ലിവിങ് ടുഗെതർ ആണ്. കാലമൊരുപാട് മാറിയെങ്കിലും ഇന്നും ആളുകൾ സ്ത്രീകൾ ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ അവരെ വിലയിരുത്തുന്നു. വസ്ത്രത്തിന് നീളം അല്പം ഒന്ന് കുറഞ്ഞാൽ അവൾ പോക്കാണ് എന്ന് പറയുന്ന ആളുകളുടെ നാടാണ് നമ്മുടേത്.

പലപ്പോഴും നീളം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചതിന് സ്ലട് അഥവാ വേശ്യ എന്ന കമന്റുകൾ അഭയ ഹിരണ്മയിയെ തേടിയെത്താറുണ്ട്. എന്നാൽ ഇതിനെതിരെ പ്രതികരിച്ച് മോർ സ്ലട് ഫോട്ടോസ് അഥവാ കൂടുതൽ വേശ്യ ചിത്രങ്ങൾ എന്ന തലക്കെട്ടോടെ വീണ്ടും പുതിയ ചിത്രങ്ങൾ അഭയ പങ്കുവെക്കുകയും ചെയ്തു. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദർ. ഗോപിസുന്ദറിന്റെ പങ്കാളിയും മികച്ച ഗായിക കൂടിയാണ് അഭയ. ഇവർ ഒന്നിച്ചെത്തുന്ന വീഡിയോകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. പൊതു ചടങ്ങിനും ആഘോഷങ്ങൾക്കും എല്ലാം ഇവർ ഒന്നിച്ചാണ് എത്താറുള്ളത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top