Movlog

Kerala

കിടപ്പറയിൽ ഒരു പുരുഷന് കിട്ടേണ്ട സുഖം എന്താണോ അതുതന്നെയാണ് ഒരു സ്ത്രീക്കും കിട്ടേണ്ടത്

നമ്മുടെ നാട് ഒരുപാട് മാറി എന്ന് വാദിക്കുമ്പോഴും, സ്ത്രീകൾ മാറരുതെന്ന് ആഗ്രഹിക്കുന്ന ഒരു സമൂഹം ഇന്നും നമ്മുടെ ഇടയിൽ നിലനിൽക്കുന്നുണ്ട് എന്നതാണ് ഏറ്റവും വേദന നിറക്കുന്ന കാര്യം. ഒരിക്കലും സ്ത്രീകൾ അവരുടെ കാര്യങ്ങളിൽ സന്തോഷിക്കരുത് എന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്. എന്നും സ്ത്രീകൾ വീട്ടിലെ ഉപകരണങ്ങൾ മാത്രമായിരിക്കണം എന്നാണ് അത്തരക്കാരുടെ വാദം. കിടപ്പറയിൽ പോലും സ്ത്രീകൾ സന്തോഷം ആഗ്രഹിക്കരുത് എന്ന ഒരു അവകാശവാദത്തിൽ ആണ് അവർ നിൽക്കുന്നത്. സമ്പൂർണ്ണ സാക്ഷരത നേടിയവർ പോലും ഇതുതന്നെയാണ് തുറന്നു പറയുന്നത്.

ഒരു സിനിമ രംഗത്തിൽ എവിടെയെങ്കിലും ഒരു ഭാഗത്ത് സ്ത്രീയുടെ മാത്രമായ ഒരു സെക്സ് രംഗം കാണിക്കുകയാണെങ്കിൽ അതിന് വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഒരു നടിയാണ് ആ രംഗത്തിൽ അഭിനയിക്കുന്നത് എങ്കിൽ അവർക്കെതിരെയും വലിയതോതിൽ തന്നെ വിമർശന പെരുമഴ ആയിരിക്കും വരുന്നത്. അത്തരത്തിൽ ഒരു ബോളിവുഡ് നടി അഭിനയിച്ചപ്പോൾ അവർക്കെതിരെ വലിയ തോതിൽ വിമർശനങ്ങൾ ഉണ്ടാവുകയും ഒരു സമരം തന്നെ നടക്കുകയും ചെയ്തു.

എന്തിനാണ് ബോളിവുഡിലേക്ക് പോകുന്നത് ഇവിടെ മലയാളത്തിൽ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ഒരു ചിത്രം എത്തിയപ്പോൾ അതിൽ ഫോർപ്ലെ എന്നൊരു വാക്ക് ഉപയോഗിച്ചപ്പോൾ തന്നെ ആളുകൾ പറഞ്ഞത് എത്രത്തോളം വിമർശനപരമായ കാര്യങ്ങളായിരുന്നു. ഫോർപ്ലേ എന്നു പറഞ്ഞാൽ അത് എന്താണ് എന്ന് അറിയാവുന്ന സ്ത്രീകളെല്ലാം മോശമാണ് എന്ന രീതിയിലായിരുന്നു കൂടുതൽ ആളുകളും സംസാരിച്ചിരുന്നത്.

കിടപ്പറയിൽ ഒരു പുരുഷന് കിട്ടേണ്ട സുഖം എന്താണോ അതുതന്നെയാണ് ഒരു സ്ത്രീക്കും കിട്ടേണ്ടത്. അവിടെ പോലും അവളെ മാറ്റിനിർത്തുന്നത് വളരെ വൈകൃതം ആയ ഒരു മനോരോഗം ആണെന്നും മാത്രമേ പറയാൻ സാധിക്കുകയുള്ളൂ. ശരീരത്തിൻറെ വിശപ്പാണ് സെ ക്സ് എന്ന് പറയുന്നത്. സ്ത്രീയും പുരുഷനും ഒരുപോലെ തന്നെ ആസ്വദിക്കേണ്ടതാണ്. അല്ലാതെ ഒരാളുടെ മാത്രം സന്തോഷത്തിനു വേണ്ടി ഉള്ളതല്ല അത്. അവിടെ പോലും സ്ത്രീകൾക്ക് വ്യത്യാസങ്ങളാണ് കണ്ടുവരുന്നത്. സിനിമയിൽ പോലും ഇത്തരം രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ഒരു നടി മാത്രമാണ് വിമർശിക്കപ്പെടുന്നത്. ഒരു ലിപ്‌ലോക്ക് രംഗത്തിൽ അഭിനയിക്കുന്ന നടനെ എന്തുകൊണ്ടാണ് സമൂഹം വിമർശിക്കാതെ ഒരു നടിയെ മാത്രം വിമർശിക്കപ്പെടുന്നത്. അതിന്റെ കാരണമെന്താണ്. അത്തരം കാര്യങ്ങളും ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു.

ഒരു ഇന്റിമേറ്റ് രംഗം എത്തുമ്പോൾ സാമൂഹികമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് ആ രംഗത്തിൽ അഭിനയിക്കുന്ന നടിയെ കുറിച്ചും അവരുടെ സ്വഭാവത്തെപ്പറ്റിയുമായിരിക്കും. എന്നാൽ അതേ ആളുകൾ തന്നെ ആ നടനെ പുകഴ്ത്തിയും സംസാരിക്കാറുണ്ട്. എന്തുകൊണ്ടാണിങ്ങനെ സ്ത്രീകൾക്ക് മാത്രമായി ഒരു നിയമം ഉണ്ടാക്കി വെച്ചിരിക്കുന്നത്.? ആ ഒരുകാര്യം തെറ്റാണെങ്കിൽ അതിൽ അഭിനയിച്ച നടനും അതുപോലെതന്നെ തെറ്റുകാരൻ അല്ലേ.? എന്തുകൊണ്ടാണ് ഒരു നടി മാത്രം അവിടെ തെറ്റുകാരി ആയി മാറുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top