Movlog

Movie Express

മഞ്ച് സ്റ്റാർ സിംഗറിലെ ആതിര മുരളിയുടെ ജീവിതത്തിലെ പുതിയ സന്തോഷം!

ഏഷ്യാനെറ്റിലെ മഞ്ച് സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോ പ്രേക്ഷകർക്ക് വളരെ സുപരിചിതമായ ഒരു റിയാലിറ്റി ഷോ തന്നെയായിരുന്നു. കൊച്ചുകുട്ടികളുടെ മധുരമായ സംഗീതം ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുൻപിലേക്ക് ഏഷ്യാനെറ്റ് കൊണ്ടുവന്നത് വലിയ സ്വീകാര്യതയുടെ ആയിരുന്നു പ്രേക്ഷകർ ഏറ്റുവാങ്ങിയത്. മഞ്ച് സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ നേടിയ ഒരു താരമാണ് ആതിര മുരളി. അക്കാലത്തെ അമ്മമാരുടെ പ്രിയപ്പെട്ട താരം കൂടിയായിരുന്നു ആതിര മുരളി. തന്റെ പാട്ടിലൂടെയും ശബ്ദത്തിലൂടെയും ഒക്കെ ആരാധകരുടെ മനം കവർന്ന ആതിര ഫൈനൽ വരെയായിരുന്നു എത്തിയത്.

ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു താരം. സംഗീത പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നും ആയിരുന്നു ആതിര സംഗീത ലോകത്തേക്ക് കടന്നു വന്നത്. ആതിരയുടെ സഹോദരനും അച്ഛനും സംഗീതജ്ഞരായിരുന്നു. വള്ളിക്കെട്ട് എന്ന സിനിമയിൽ ആതിര പിന്നണി ഗായികയായും എത്തി. ആകാശവാണി പുരസ്കാരം, ഉണ്ണിമേനോൻ യുവ ഗായക പുരസ്കാരം, തുടങ്ങിയ നിരവധി അവാർഡുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിലെ പുതിയ ഒരു കാര്യത്തെ കുറിച്ചാണ് ആതിര സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിക്കുന്നത്. അടുത്ത കാലത്തായിരുന്നു സോഷ്യൽ മീഡിയയിൽ ആതിരയുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ ഇടം നേടിയിരുന്നത്.

പ്രണയത്തിന്റെ ഏഴ് വർഷം പൂർത്തിയായി എന്ന് ക്യാപ്ഷനോടെയായിരുന്നു വിവാഹചിത്രങ്ങൾ പങ്കു വെച്ചിരുന്നത്. മോതിരം കൈമാറുന്ന ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.ഈ വിശേഷം അറിഞ്ഞ് ആരാധകർ ഞെട്ടിയിരിക്കുകയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട കുട്ടിത്താരം ഇത്രയും വലിയ കുട്ടി ആയോ എന്നായിരുന്നു പ്രേക്ഷകർ ചോദിച്ചിരുന്നത്. എന്നാൽ വളരെ ചെറുപ്പത്തിലെ വിവാഹത്തിന് ഒരുങ്ങിയ ആതിരയെ കണ്ട പ്രേക്ഷകരും അമ്പരന്നിരിക്കുകയാണ് എന്നതാണ് സത്യം. ഇപ്പോൾ ആതിര വിവാഹിതയായിരിക്കുകയാണ്.

സംഗീത ഉപകരണങ്ങളിൽ വിദഗ്ധനായ ജയേഷ് ആണ് വരൻ. ഗിറ്റാറും വീണയും ഒക്കെ അനായാസം വായിക്കുവാൻ ഇരുവർക്കും അറിയാം. സംഗീത ലോകത്തു നിന്ന് തന്നെയാണ് ഇവരുടെ പ്രണയവും പൂവിട്ടത്. സംഗീതം ആതിരയുടെ ജീവിതത്തിൽ മാത്രമല്ല, വിവാഹത്തിലും ഒക്കെ ഒരു വഴിത്തിരിവ് ആവുകയായിരുന്നു ചെയ്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. നിരവധി ആളുകളാണ് ഇവർക്ക് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യം തന്നെയായിരുന്നു താരം. തന്റെ വിശേഷങ്ങളൊക്കെ പ്രേക്ഷകർക്ക് മുൻപിലേക്ക് താരം സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു എത്തിക്കുന്നത്. പ്രേക്ഷകർ ഒരിക്കലും താരത്തെ മറക്കില്ല. അത്രത്തോളം മികച്ച പ്രകടനമായിരുന്നു മഞ്ച് സ്റ്റാർ സിംഗറിൽ കാഴ്ച വച്ചിരുന്നത്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top