Movlog

Movie Express

അവൾ ഒപ്പം ഇല്ലാതെയുള്ള ജീവിതം വളരെ ബുദ്ധിമുട്ടേറിയതാണെന്ന് സീരിയൽ താരം സായി കിരൺ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പര ആയിരുന്നു “വാനമ്പാടി “.ആദ്യം മുതൽ അവസാനം വരെ ഉയർന്ന നിലവാരം പുലർത്തിയ ഒരു സീരിയൽ ആയതിനാൽ ,സീരിയൽ അവസാനിച്ചത് മിനിസ്ക്രീൻ പ്രേക്ഷകരെ ഏറെ വേദനിപ്പിച്ചിരുന്നു .സീരിയൽ അവസാനിച്ചതോടെ അതിന്റെ രണ്ടാം ഭാഗം വേണമെന്ന ആവശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ ആരാധകർ പങ്കു വെച്ചിരുന്നു .ശ്രീമംഗലം തറവാട്ടിലെ മോഹൻകുമാറും ,ചന്ദ്രേട്ടനും ,അനുമോളും ,തംബുരുമോളും എല്ലാം സ്വന്തം വീടുകളിലെ അംഗങ്ങളെ പോലെയാണ് പ്രേക്ഷകർ സ്നേഹിച്ചിരുന്നത് .

“വാനമ്പാടി ” എന്ന പരമ്പരയിലെ മോഹൻകുമാർ എന്ന നായക വേഷം കൈകാര്യം ചെയ്ത താരമാണ് സായി കിരൺ .മോഹൻകുമാറിന്റെ ഭാര്യ പത്മിനി ആയി എത്തിയത് സുചിത്ര ആയിരുന്നു .മോഹൻ കുമാറിന്റെ മക്കൾ ആയി എത്തിയ അനുമോളും തംബുരുമോളും ഏറെ ജനപ്രീതി നേടിയിരുന്നു .ശ്രീമംഗലം കുടുംബത്തിലെ പ്രശ്നങ്ങളും ,സന്തോഷങ്ങളും ,കുട്ടികളുടെ കുസൃതികളും രണ്ടു കയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് പരമ്പര അവസാനിച്ചത് ഏറെ വിഷമകരം ആയിരുന്നു .

പരമ്പരയിലെ അനുമോളും തംബുരുമോളും തനിക്ക് സ്വന്തം മക്കളെ പോലെ തന്നെയാണെന്ന് സായി കിരൺ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു .അതിൽ അനുമോളെ  അവതരിപ്പിച്ച ഗൗരിയോട് ഒരു പ്രത്യേക വാത്സല്യവും സ്നേഹവുമുണ്ടെന്നും സായി കിരൺ തുറന്നു പറഞ്ഞിരുന്നു .ഇപ്പോൾ ഇതാ ഗൗരി പങ്കു വെച്ച ഒരു ചിത്രത്തിന് സായി കിരൺ നൽകിയ മറുപടി  ആണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാവുന്നത് .

നടി സുചിത്രയെ കുമ്മ എന്നായിരുന്നു ഗൗരി വിളിച്ചിരുന്നത് .”മിസ് യൂ കുമ്മ ” എന്ന അടിക്കുറിപ്പോടെ സുചിത്രയ്‌ക്കൊപ്പമുള്ള ഒരു ചിത്രമായിരുന്നു ഗൗരി പങ്കു വെച്ചത് .ഗൗരിയുടെ ഈ ചിത്രത്തിന് കീഴിൽ “ഓ മൈ ബേബി ലവ് ” എന്നാണ്  സായി കമന്റ് ചെയ്തിരിക്കുന്നത് .നിരവധി പേരാണ് സായിയുടെ കമന്റ് ഏറ്റെടുത്തിരിക്കുന്നത് .അവരെ മിസ് ചെയ്യുന്നുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിനോട് ,അവർ ഇല്ലാതെ ഉള്ള ജീവിതം വളരെ ബുദ്ധിമുട്ടേറിയതാണ് എന്നായിരുന്നു സായിയുടെ മറുപടി .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top