Movlog

Movie Express

അമ്മയെ പോലെ താൻ ഒരിക്കലും സിനിമയിലേക്കെത്തില്ല എന്ന് മാളവിക ജയറാം .

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബം ആണ് ജയറാമിന്റേത് .ഒരു കാലത്ത് മലയാള സിനിമയിലെ ഇഷ്ട ജോഡികൾ ആയിരുന്ന ജയറാമും പാർവതിയും ,മക്കൾ കാളിദാസും മാളവികയും എല്ലാം മലയാളികൾക്ക് സ്വന്തം കുടുംബത്തിലെ അംഗംങ്ങളെ പോലെ പ്രിയപ്പെട്ടവർ ആണ് .ബാലതാരം ആയി കടന്നു വന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ ദേശീയ പുരസ്‌കാരം നേടിയ താരം ആണ് കാളിദാസ് ജയറാം .പിന്നീട നായകൻ ആയി ഗംഭീര തിരിച്ചുവരവ് നടത്തിയ കാളിദാസ് ഇപ്പോൾ മലയാളത്തിലും തമിഴിലും സജീവമാണ് .ജയറാമിന്റെ മകൾ മാളവികയുടെ സിനിമ പ്രവേശനം എന്നാകും എന്ന കാത്തിരിപ്പിലാണ് മലയാളികൾ  .ഒരുപാട് കാലത്തെ കാത്തിരിപ്പിനൊടുവിൽ ആണ് താരപുത്രിയെ അച്ഛനായ ജയറാമിനോടൊപ്പം ഒരു പരസ്യചിത്രത്തിൽ കണ്ടത് . മാളവിക സിനിമയിലേക്ക് എന്നെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ .

എന്നാൽ സിനിമയിൽ അഭിനയിക്കാൻ തനിക്ക് താല്പര്യമില്ല എന്നാണ്  താരപുത്രി പറയുന്നത്  .കായികം ,നൃത്തം എന്നീ മേഖലകളോടാണ്  മാളവികയ്ക്ക് പ്രിയം .സിനിമയിൽ അഭിനയിക്കുവാൻ ഇത് വരെ ആഗ്രഹം ഉണ്ടായിട്ടില്ല എന്നും മാളവിക പലപ്പോഴും വ്യക്തമാക്കിയിരുന്നു .ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലാണ് മാളവിക തന്റെ അമ്മയും അത് പോലെ ആയിരുന്നു എന്ന് വെളിപ്പെടുത്തിയത് .അമ്മയ്ക്കും സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം ഒന്നും ഇല്ലായിരുന്നു ,എന്നാൽ പതിനഞ്ചാമത്തെ വയസിൽ സിനിമയിലേക്ക് അവസരം കിട്ടിയപ്പോൾ ‘അമ്മ സ്വീകരിക്കുകയായിരുന്നു എന്ന് മാളവിക പറയുന്നു .

സഹോദരൻ കാളിദാസൻ സിനിമയിൽ എത്തിയതിൽ യാതൊരു അതിശയവുമില്ല എന്നും മാളവിക കൂട്ടിച്ചേർത്തു .ബാല്യ കാലം മുതൽക്കേ സിനിമയുമായി ബന്ധപ്പെട്ടായിരുന്നു കണ്ണന്റെ കളികൾ .അപ്പ സെറ്റിൽ നിന്നും കൊണ്ട് വരുന്ന സാധനങ്ങൾ ഉപയോഗിച്ചായിരുന്നു കാളിദാസൻ കളിച്ചിരുന്നത് .സിനിമയാണ് കണ്ണന്റെ ലോകം എന്നും  മാളവിക പറയുന്നു .തനിക്ക് ഒരിക്കലും സിനിമയോട് താല്പര്യം തോന്നിയിട്ടില്ല ,അതിനാൽ അമ്മയെ പോലെ ഒരിക്കലും താൻ സിനിമയിലേക്കെത്തില്ല എന്നും താരപുത്രി കൂട്ടിച്ചേർത്തു .

ഫാഷൻ മേഖലയിലാണ് മാളവികയ്ക്ക് കൂടുതൽ താല്പര്യം .അതിനു തന്നെയാണ് താരപുത്രി കൂടുതൽ  സമയവും ശ്രദ്ധയും നൽകുന്നതും .പിതാവായ ജയറാമിനോടൊപ്പം മാളവിക അഭിനയിച്ച പരസ്യം ഏറെ ശ്രദ്ധേയമായിരുന്നു .സ്വീകാര്യതയ്‌ക്കൊപ്പം തന്നെ ഒരുപാട് ട്രോളുകളും നേടിയിരുന്നു മാളവികയുടെ ആദ്യത്തെ പരസ്യം .എന്നാൽ ട്രോളുകൾ എല്ലാം ആസ്വദിക്കുകയും തന്നെ കുറിച്ചുള്ള ട്രോളുകൾ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കു വെച്ചുമായിരുന്നു മാളവിക മറുപടി നൽകിയത് .പരസ്യത്തിനോടനുബന്ധിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചപ്പോൾ മാളവികയുടെ വിവാഹം ആണെന്ന രീതിയിലുള്ള  വാർത്തകളും  പ്രചരിച്ചിരുന്നു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top