Movlog

Kerala

ആ കാർ വെറും സമ്മാനമെന്നു കോടതിയിൽ കിരൺ കുമാർ ! സ്ത്രീധനമല്ലെന്നു വാദം

സ്ത്രീധന പീ ഡ ന ത്തെ തുടർന്ന് ഭർതൃവീട്ടിൽ ജീവനൊടുക്കിയ വിസ്മയയെ മലയാളികൾ മറക്കാനിടയില്ല. കഴിഞ്ഞ വർഷം ജൂൺ 21ന് ആയിരുന്നു ബിഎംഎസ് വിദ്യാർഥിനിയായ വിസ്മയ ജീവനൊടുക്കിയത്. വിസ്മയയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. തുടർന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനായ കിരൺകുമാറിനെ ജോലിയിൽ നിന്നും പുറത്താക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മനുഷ്യമനസ്സാക്ഷിയെ നൊമ്പരപ്പെടുത്തിയ ഒരു വാർത്തയായിരുന്നു ശാസ്താംകോട്ടയിലെ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയയുടെ വേർപാട്. ഭർതൃവീട്ടുകാരുടെ കൊടും ക്രൂ ര ത യ്ക്ക് ഇരയായി ജീവൻ കൊടുക്കേണ്ടി വന്ന വിസ്മയയുടേത് വലിയ കോളിളക്കം സൃഷ്‌ടിച്ച കേസ് ആയിരുന്നു. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനായ കിരൺകുമാർ സ്ത്രീധനത്തിന്റെ പേരിൽ വിസ്മയയെ നിരന്തരം പീ ഡി പ്പി ച്ച ത് ആണ് ജീവൻ വെടിയാൻ യുവതിയെ പ്രേരിപ്പിച്ചത്.

സ്വന്തം സഹോദരന്റെയും പിതാവിന്റെയും മുമ്പിൽ വെച്ച് പോലും മ ദ്യ പിച്ച് വിസ്മയയെ കിരൺകുമാർ മ ർ ദി ച്ചിരുന്നു. കിരൺ കുമാറുമായുള്ള വിവാഹം വേർപെടുത്താൻ പൂർണ പിന്തുണയുമായി സ്വന്തം വീട്ടുകാരും സഹോദരനും എല്ലാം വിസ്മയക്കൊപ്പം ഉണ്ടായിട്ടു പോലും മാനസിക സമ്മർദ്ദം താങ്ങാനാവാതെ വിസ്മയ ജീവനൊടുക്കുകയായിരുന്നു. 2021 ജൂൺ 21ന് ആണ് വിസ്മയ ഈ ലോകത്തോട് വിട പറഞ്ഞത്. വിസ്മയയുടെ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായി.

ഈ മാസം 23ന് വിസ്മയയുടെ കേസിൽ വിധി പറയും. ഇന്ത്യൻ ശിക്ഷാനിയമം 304b സ്ത്രീധന മ ര ണം, 498 സ്ത്രീധന പീ ഡ നം , 306 ആ ത്മ ഹ ത്യാ പ്രേ ര ണ, 323 ഉ പ ദ്ര വം 506(1) ഭീ. ഷ ണി പ്പെ ടു ത്തുക , സ്ത്രീ ധ ന നി രോ ധന നിയമത്തിലെ സെക്ഷൻ 3, 4, സ്ത്രീധനമാവശ്യപ്പെട്ട് സ്വീകരിക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസ് ചുമത്തിയിട്ടുള്ളത്. ഒന്നേകാൽ ഏക്കർ ഭൂമിയും നൂറു പവനും പത്തു ലക്ഷം വിലമതിക്കുന്ന കാറും ആയിരുന്നു കിരണിന് സ്ത്രീധനമായി വിസ്മയയുടെ വീട്ടുകാർ നൽകിയത്.

എന്നിട്ടും സ്ത്രീധനത്തിന്റെ പേരിൽ വീണ്ടും ക്രൂരമായ പീ ഡ ന ത്തി ന് ഇരയായിരുന്നു വിസ്മയ. ശാരീരികവും മാ ന സി ക വുമാ യ പീ ഡ ന ത്തി ന് നിരന്തരം ഇരയായ വിസ്മയയ്ക്ക് വീട്ടുകാരോട് സംസാരിക്കാൻ പോലും അനുവാദം ഇല്ലായിരുന്നു. വിസ്മയ ഈ ലോകത്തോട് വിട പറഞ്ഞു ഒരുവർഷം പൂർത്തിയാകുന്നതിനു മുൻപാണ് വിചാരണ നടപടികൾ പൂർത്തിയാക്കി വിധി പറയാൻ ഇരിക്കുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ വിസ്മയയ്ക്ക് നീതി കിട്ടണമെന്ന് കേരളക്കര ഒന്നടങ്കം ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു.

കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എം സുജിത്ത് മുൻപാകെ ആയിരുന്നു വാദം. 42 സാക്ഷികൾ, 120 രേഖകൾ, 12 മുതലുകൾ എന്നിവയായിരുന്നു കോടതിയിൽ വിസ്തരിച്ചത്. ഇതോടെ കുറ്റകൃത്യം പൂർണമായി തെളിഞ്ഞതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് കോടതിയിൽ വാദിച്ചു. പ്രതി ഭാഗത്തു നിന്ന് രണ്ട് സാക്ഷികളെയും 40 രേഖകളുമാണ് ഹാജരാക്കിയത്. കേസിൽ മാധ്യമപ്രവർത്തകരെ പ്രതിഭാഗം സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു എങ്കിലും അവരെ വിസ്തരിച്ചില്ല.

സർക്കാർ ഉദ്യോഗസ്ഥനായ പ്രതി വിവാഹ കമ്പോളത്തിൽ വില കൂടിയ ഉൽപ്പന്ന വസ്തുവാണെന്നും സ്ത്രീധനസമ്പ്രദായം ശരിയാണെന്നും കരുതുന്നത് കേസിലെ ഗൗരവം വർദ്ധിപ്പിച്ചെന്ന് പ്രോസിക്യൂഷൻ വാദിച്ചു. വിസ്മയയുടെ അമ്മ, ബാല്യകാല സുഹൃത്ത് വിദ്യ, കിരൺ എന്നിവരുടെ ഫോണിൽ റെക്കോർഡ് ചെയ്തിരുന്ന വിസ്മയയുടെ സംഭാഷണങ്ങൾ സ്ത്രീധന പീഡനത്തെ കുറിച്ചുള്ള വിവരങ്ങളും ശാരീരിക ഉപദ്രവങ്ങളും വ്യക്തമാക്കുന്നതായി പ്രോസിക്യൂഷൻ വാദിച്ചു.

എന്നാൽ ഫോൺ സംഭാഷണങ്ങൾ തെളിവായി സ്വീകരിക്കാൻ പാടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ള വാദിച്ചു. മാത്രമല്ല വിസ്മയയുടെ അച്ഛൻ നൽകിയ സമ്മാനമാണ് കാർ എന്നും അത് സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ലെന്നും പ്രതിഭാഗം വാദിച്ചു. വിസ്മയയുടെ അച്ഛൻ ഇൻസ്റ്റഗ്രാമിലൂടെ അസഭ്യം പറഞ്ഞതാണ് ജീവനൊടുക്കാൻ കാരണമായതെന്ന പ്രതിഭാഗത്തിന്റെ വാദം പ്രോസിക്യൂഷൻ എതിർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top
$(".comment-click-15274").on("click", function(){ $(".com-click-id-15274").show(); $(".disqus-thread-15274").show(); $(".com-but-15274").hide(); });
$(window).load(function() { // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); }); });