മലയാള സിനിമാ ലോകത്തെ വലിയ വേദനയിൽ ആഴ്ത്തിയായിരുന്നു വയലിനിസ്റ്റ് ബാലഭാസ്ക്കറും മകളും ഈ ലോകത്തോട് വിട പറഞ്ഞത്. ഒട്ടൊരു നൊമ്പരത്തോടെ മാത്രമേ ആ കഥയെക്കുറിച്ച് മലയാളി പ്രേക്ഷകർക്ക് എന്നും ഓർമ്മിക്കാൻ സാധിക്കു. എത്രയോ മനോഹരമായ സംഗീതത്തിന്റെ അലയൊലികൾ ബാക്കിവെച്ചാണ് അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞത്. വളരെ അകാലത്തിൽ തന്നെ. ഒരു സാധാരണ അ പ ക ടമ ര ണം ആയി എല്ലാവരും തള്ളിയ അക്കാര്യത്തിൽ ദുരൂഹതയുണ്ടെന്ന ആദ്യം ആരോപിക്കുന്നത് ബാലഭാസ്കറിന്റെ കുടുംബം തന്നെയാണ്. പിന്നീട് അതിനുപുറമേ കേസുമെത്തി. ക്രൈംബ്രാഞ്ച് ആയിരുന്നു ആദ്യം കേസന്വേഷിച്ചത്.
പിന്നീട് സിബിഐ വരികയും ചെയ്തു. ഇപ്പോൾ സിബിഐയുടെ നിർണായകമായ ഒരു തീരുമാനമാണ് എത്തിയിരിക്കുന്നത്. ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം ഇല്ല എന്ന സിബിഐയുടെ വാദം സിജെഎം കോടതി അംഗീകരിച്ചു. ഹൈക്കോടതിയെ സമീപിക്കുമെന്നാണ് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി പ്രതികരിച്ചത്. ബാലഭാസ്കർ കൊല്ലപ്പെട്ട വാഹനാപകടത്തിന് പിന്നിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു സിബിഐ കണ്ടെത്തൽ. വാഹനം ഓടിച്ചിരുന്ന അർജുനെ പ്രതിയാക്കിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. അമിതവേഗതയിലും മനപ്പൂർവമല്ലാത്ത നരകഹത്യയിലേക്കാണ് അർജുനെതിരെ കേസെടുത്തത്. അപകടവുമായി ബന്ധപ്പെട്ട് 132 സാക്ഷിമൊഴികളും 100 രേഖകളും കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ കേസിലെ പ്രതികളും സുഹൃത്തുക്കളും ചേർന്ന് ബാലഭാസ്കർ കൊലപ്പെടുത്തിയതാണെന്ന് സിബിഐ റിപ്പോർട്ട് തള്ളണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
അപകടത്തിൽ നിന്നും കണ്ടെത്തിയ ബാലഭാസ്കറിന്റെ മൊബൈൽഫോൺ സിബിഐ പരിശോധിച്ചില്ലെന്നായിരുന്നു പ്രധാനവാദം. ഭാരവാഹികളുടെ മരണശേഷം ഈ ഫോൺ ഉപയോഗിച്ച് ആളെ തന്നെയാണ് പിന്നീട് പ്രതിയായി വീട്ടുക്കാർ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ ഫോണുകൾ വിശദമായി പരിശോധിച്ചത് ആണെന്നായിരുന്നു സിബിഐ വാദം.
തന്റെ നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നതായി അച്ഛൻ ഉണ്ണി പറയുന്നു. ഹൈക്കോടതിയിൽ പോകും. മകന്റെ ഫോൺ, ലോക്കറിന്റെ താക്കോൽ ഒക്കെ വിശ്വസ്ഥരുടെ കയ്യ്യിൽ ആയിരുന്നു. പിന്നെ ഫോൺ എടുക്കുമ്പോൾ എല്ലാം ഫോർമാറ്റ് ചെയ്തിരുന്നു. ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സിബിഐക്ക് സമാനമായ നിലപാടാണ് സ്വീകരിച്ചത്. 2018 സെപ്റ്റംബർ 25ന് നടന്ന അപകടത്തിൽ ബാലഭാസ്കറും മകളും മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി, ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റിരുന്നു.