കഴിഞ്ഞ ദിവസമായിരുന്നു പഠനത്തിനൊപ്പം മീൻ വിറ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ഹനാൻറെ ഒരു വീഡിയോ സോഷ്യൽ മാധ്യമങ്ങളിൽ നിന്ന് വൈറലായി മാറിയിരുന്നത്. ഈ വീഡിയോ എത്തിയതോടെ ഹനാന്റെ പുതിയ ലുക്ക് കണ്ട് എല്ലാവരും അമ്പരന്നു. വർക് ഔട്ട് ചെയ്യുന്ന വീഡിയോ ആയിരുന്നു. അടിമുടി മാറിയ ലുക്കിലാണ് ഹനാനെ കാണാൻ സാധിച്ചിരുന്നത്. പലരും ഹനാന്റെ ആത്മവിശ്വാസത്തെ പുകഴ്ത്തുകയായിരുന്നു ചെയ്തത്. വെറും രണ്ടര മാസം കൊണ്ടാണ് പുതിയ രൂപത്തിലേക്ക് ഹനാൻ മാറിയിരിക്കുന്നത്. അഭിനന്ദനീയമായ ഒരു കാര്യമാണെന്ന് പലരും പറയുകയും ചെയ്തിരുന്നു.
എങ്കിലും ചില സദാചാരവാദികൾ ഇത് മോശം കണ്ണോടയാണ് കണ്ടത്. ഇതിനു താഴെ മോശം കമന്റുകൾ ആണ് നൽകിയിരുന്നത്. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ ഹനാന്റെ പുറത്തു വന്നതോടെ വീഡിയോയ്ക്ക് താഴെ ഒരു സ്ത്രീയും കേൾക്കാൻ ആഗ്രഹിക്കാത്ത രീതിയിലുള്ള ചില കമന്റുകൾ ആണ് ഹനാന് കേൾക്കേണ്ടത് ആയി വന്നത്. ഹനാൻ ഉപയോഗിച്ചിരിക്കുന്ന വസ്ത്രത്തെക്കുറിച്ച് ആണ് കൂടുതൽ ആളുകളും പറയുന്നത്.
വസ്ത്രം ന ഗ്ന ത കാണിക്കാൻ ഉപയോഗിച്ചതാണ് എന്ന വാദമാണ് പലരും ഉയർത്തിയിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ മോശം കമന്റുകളുടെ ഒരു നിര തന്നെയാണ്. ഇവർക്കുള്ള മറുപടി വീഡിയോയിൽ തന്നെ ഹനാൻ പറയുന്നതും കാണാൻ സാധിക്കും. നമ്മുടെ ആഗ്രഹങ്ങളൊക്കെ സഫലീകരിക്കും വരെ അത് കളിതമാശയായിരിക്കും. പക്ഷേ അതിനെ സീരിയസ് ആയി കാണുക. നമുക്ക് വെൽവിഷർ ആയിട്ട് നിൽക്കുന്നത് ആരാണ്. അവർ നമ്മളെ എത്രമാത്രം മോട്ടിവേറ്റ് ചെയ്യുന്നുണ്ട്.
അത് അനുസരിച്ച് വേണം നമ്മുടെ ചുറ്റിലുള്ള പത്ത് പേരെ നിര്‍ത്താൻ. ഒരിക്കലും നിനക്കൊരു കാര്യം സാധിക്കില്ല, നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല, നിനക്ക് ക്വാളിറ്റില്ല, എന്നൊക്കെ പറഞ്ഞ് ഡീമോട്ടിവേറ്റ് ചെയ്യുന്ന ഒരു ഫ്രണ്ടിനെ പോലും നമ്മുടെ സര്‍ക്കിളില്‍ വച്ചേക്കരുത്… ഇങ്ങനെ ആയിരുന്നു ആദ്യം തന്നെ പറഞ്ഞത്. ഇങ്ങനെ തന്നെ ആയിരിക്കാം ഒരുപക്ഷേ തനിക്കെതിരെ വരുന്ന അഭ്യൂഹങ്ങൾക്ക് നൽകുന്ന മറുപടി എന്ന് തന്നെയാണ് കൂടുതൽ ആളുകളും പറയുന്നത്. ഒരു പെൺകുട്ടിയുടെ അതിജീവനത്തെ കുറിച്ച് ഒരു വാർത്ത വരുമ്പോൾ അതിനു താഴെയും മോശം കണ്ണുകളോടെ മാത്രം ആ വാർത്തയെ നോക്കി കാണാൻ സാധിക്കുന്ന ഇത്തരക്കാരുടെ ചിന്താഗതി എത്ര വികലമാണ് എന്നാണ് ചില ചില ആളുകളെങ്കിലും പറഞ്ഞുകൊണ്ടിരിക്കുന്നത്.