Movlog

Uncategorized

കടലിൽ നിന്നും കിട്ടിയത് അപൂർവ നിധി – വില കേട്ടാൽ ആരും ഒന്ന് ഞെട്ടും

തെക്കൻ തായ്‌ലൻഡിലെ നാഖോൺ സി തമ്മാരട് കടൽത്തീരത്ത് നിന്നാണ് 60 കാരനായ നർഗീസ് സുവന്നസാങിന് ഒരു അപൂർവ നിധി ലഭിച്ചത് . കടൽത്തീരത്തു കൂടി നടക്കുമ്പോഴാണ് ഇദ്ദേഹത്തിന് മഞ്ഞനിറത്തിലുള്ള മെഴുകുപോലുള്ള ഈ കല്ലുകൾ ലഭിച്ചത്. സ്പേം തിമിംഗലങ്ങളുടെ അംബർഗ്രസ് ആയിരുന്നു അത്. ഏകദേശം 23 കോടി 52 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന നിധിയാണ് നർഗീസ് സുവന്നസാങിന് എന്ന് 60 വയസ്സുകാരനായ മത്സ്യത്തൊഴിലാളിക്ക് അപ്രതീക്ഷിതമായി ലഭിച്ചത്.

100 കിലോയോളം ഭാരമുള്ള ഈ അംബർഗ്രസ് ലോകത്ത് കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലുതാണ്.കല്ല് ദർശിച്ചപ്പോൾ തന്നെ അതിനു പ്രത്യേകതയുണ്ട് എന്ന് തിരിച്ചറിഞ്ഞ് ഒരു ബന്ധുവിനെ കൂടി കടൽത്തീരത്തേക്ക് വിളിച്ചുവരുത്തി അതിനെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. പിന്നീട് ഒരു ലൈറ്റർ ഉപയോഗിച്ച് അതിന്റെ പ്രതലത്തിൽ കത്തിച്ചു. ഉടൻ തന്നെ അത് ഉരുകുകയും പ്രത്യേക തരത്തിലുള്ള ഗന്ധം പരത്തുകയും ചെയ്തു. ഇതോടെ തിമിംഗലത്തിന്റെ അംബർഗ്രസ് ആണെന്ന് അവർ ഉറപ്പിച്ചു.

ഈ വാർത്ത പുറത്ത് വന്നതോടെ ഒരു വ്യവസായി ഇത് വാങ്ങുവാൻ ആയി തന്നെ സമീപിച്ചതായി നർഗിസും വ്യക്തമാക്കി. ഇതിന്റെ സാമ്പിൾ പരിശോധിച്ചതിനുശേഷം വിൽക്കാനാണ് തീരുമാനം. കോടികൾ വിലമതിക്കുന്നതിനാൽ ഇതിന്റെ സംരക്ഷണത്തിനായി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്പേം തിമിംഗലത്തിന്റെ സ്രവം ആയ അമ്പർഗ്രസ് പ്രധാനമായും സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിനാണ് ഉപയോഗിച്ചുവരുന്നത്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top