Movlog

Movie Express

ഇതെന്താ ദിവ്യ ഗർഭം ആണോ ? കൈരളി ന്യൂസ് ചാനലിനെതിരെ രൂക്ഷ വിമർശനവുമായി സന്തോഷ് കീഴാറ്റൂർ .

കൈരളി ന്യൂസ് ചാനലിനെതിരെ രൂക്ഷ വിമർശനവുമായി നടൻ സന്തോഷ് കീഴാറ്റൂർ .നിരവധി സിനിമകളിലൂടെ മലയാളി സിനിമാപ്രേക്ഷകർക്ക് ഏറെ സുപരിചിതനായ സന്തോഷ് കീഴാറ്റൂർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ച കുറിപ്പാണ്  ഇപ്പോൾ ശ്രദ്ധേയമാവുന്നത് .പ്രശസ്ത അവതാരകയും ,നടിയുമായ പേളി മാണിയുടെ ഗർഭവാർത്ത ചാനൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് രൂക്ഷ വിമർശനവുമായി സന്തോഷ്  മുന്നോട്ട് വന്നത് .

കൈരളി ന്യൂസ് ചാനലിന്  വാർത്തയ്ക്ക് ദാരിദ്ര്യം ആണോ ..ഇത്രയും തരം താഴ്ന്നോ ..ഇതെന്താ ദിവ്യ ഗർഭം ആണോ  എന്നൊക്കെ ചോദിച്ചായിരുന്നു സന്തോഷ് പരിഹസിച്ചത് .കൈരളി ന്യൂസ് ചാനലിലെ വാർത്തയുടെ സ്ക്രീൻഷോട്ട് സഹിതം പങ്കു വെച്ചാണ് സന്തോഷ് കുറിപ്പെഴുതിയത് .സാധാരണക്കാരുടെ പണം കൊണ്ട് കെട്ടി പൊക്കിയ ഒരു ചാനൽ പേളിയുടെ ഗർഭ വാർത്തയല്ല അറിയിക്കേണ്ടത് എന്ന് സന്തോഷ് വിമർശിക്കുന്നു .

കർഷക തൊഴിലാളികളുടെയും, ബീഡി തൊഴിലാളികളുടെയും, ജനകീയ കലാകാരന്മാരുടെയും, സാധാരണക്കാരന്റെയും പണം കൊണ്ട് “ജനതയുടെ ആത്മാവിഷ്കാരം ” എന്ന മഹത്തായ സന്ദേശത്തോടെ ആരംഭിച്ച ഒരു ചാനൽ ഈ അവസ്ഥയിലേക്ക് തരാം താഴരുത് എന്ന് സന്തോഷ് ഓർമിപ്പിക്കുന്നു .മഹാമാരിയോട് ജീവന്മരണ പോരാട്ടം നടത്തുന്ന സാധാരണക്കാർക്ക് പേളിയുടെ ഗർഭകാല വാർത്തകൾ അറിയിക്കുകയല്ല വേണ്ടത് എന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ പങ്കു വെച്ചു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top