Movlog

Faith

മുൻ മിസ് കേരള, മിസ് കേരള റണ്ണറപ്പ് ആയ താരങ്ങൾ കൊച്ചിയിൽ പുലർച്ചെ വാഹനാപകടത്തിൽ മരണപെട്ടു !

2019ലെ മിസ് കേരള ജേതാവ് അൻസി കബീറും(25), സുഹൃത്തും റണ്ണറപ്പായ അഞ്ജന ഷാജനും(26) വാഹ നാ പ ക ട ത്തിൽ മ രി ച്ചു. തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്ക് ആയിരുന്നു അതിദാരുണമായ വാഹനാപ ക ടം സംഭവിച്ചത്. വൈറ്റിലയ്ക്ക് സമീപം എറണാകുളം ബൈപ്പാസിൽ ഹോളിഡേ ഇന്നിന് മുൻപിൽ വച്ചായിരുന്നു അ പ ക ടം നടന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

തിരുവനന്തപുരം ആറ്റിങ്ങലിലെ ആലങ്കോട് സ്വദേശിയാണ് അൻസി കബീർ. തൃശൂർ സ്വദേശിയാണ് അഞ്ജന ഷാജൻ. അ പ ക ടം നടന്ന ഉടൻ തന്നെ ഇരുവരും സംഭവസ്ഥലത്ത് വെച്ച് മ രി ക്കു കയായിരുന്നു. 2019ലെ മിസ് കേരള മത്സരത്തിൽ വിജയികളായിരുന്നു ഇവർ. അൻസിയെയും അഞ്ജനയെയും കൂടാതെ മറ്റു രണ്ടു യാത്രക്കാർ കൂടി വാഹനത്തിൽ ഉണ്ടായിരുന്നു. ഇവരെ എറണാകുളത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യാത്രക്കാരിൽ ഒരാളുടെ നില അതീവഗുരുതരമാണ്. 2018ലെ മിസ് മലബാർ ഫസ്റ്റ് റണ്ണറപ്പായിരുന്ന അൻസി കബീർ ലുലു ബ്യൂട്ടി കോണ്ടസ്റ്റ് ജേതാവ് കൂടിയായിരുന്നു. കോളേജ് പഠനകാലം മുതൽക്കേ മോഡലിങ്ങിൽ സജീവമായിരുന്ന അൻസി കബീർ ഒരു എൻജിനീയറിങ് ബിരുദധാരിയാണ്. അഞ്ജന ഒരു ആയുർവേദ ഡോക്ടർ ആണ്. മോഡലിങ്ങിൽ യാതൊരു മുൻപരിചയം ഇല്ലാത്ത അഞ്ജന വളരെ യാദൃശ്ചികമായിട്ടായിരുന്നു മിസ് കേരള മത്സരത്തിൽ എത്തുന്നതും റണ്ണറപ്പ് ആകുന്നതും.

അ പ ക ട ത്തെ ത്തുടർന്ന് ഇവർ സഞ്ചരിച്ച വാഹനം പൂർണമായും തകരുകയായിരുന്നു. അ പ ക ടം നടന്ന് തകർന്ന വാഹനത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാഹനത്തിന്റെ അവസ്ഥ കാണുമ്പോൾ തന്നെ എത്ര ഭയാനകമായ അപകടം ആയിരുന്നു സംഭവിച്ചത് എന്ന് വ്യക്തമാണ്. വാഹനാപകടത്തിന് മണിക്കൂർ മുമ്പ് അൻസി കബീർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച അവസാനത്തെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

തേയില തോട്ടത്തിലൂടെ വളരെ സന്തോഷവതിയായി നടന്നു പോകുന്ന അൻസിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഉള്ളവരെ വേദനിപ്പിക്കുന്നത്. അൻസി തന്നെ ആയിരുന്നു വീഡിയോ പങ്കുവെച്ചിരുന്നത്. ഈ വീഡിയോയ്ക്ക് അൻസി നൽകിയ കുറിപ്പാണ് ഏറെ വേദനിപ്പിക്കുന്നത്. പോകുവാൻ സമയമായി എന്നർത്ഥം വരുന്ന കുറിപ്പ് ആയിരുന്നു വീഡിയോയ്ക്ക് താരം കുറിച്ചത്. ആന്സിയുടെ വേർപാടിൽ അവസാനമായി പങ്കുവെച്ച ഈ കുറിപ്പ് ഏറെ വേദനിപ്പിക്കുന്നതാണ്. നിരവധി പേരാണ് അൻസിക്കും അഞ്ജനക്കും ആദരാജ്ഞലികൾ അർപ്പിച്ച് രംഗത്തെത്തിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top