Movlog

Kerala

ഒരുമിച്ചു എവിടെയെങ്കിലും പോയി ജീവിക്കാം – 16കാരിക്കൊപ്പം ജീവിക്കാൻ 19കാരന്റെ പദ്ധതി മണിക്കൂറുകൾക്കുള്ളിൽ പൊളിച്ചടുക്കിയ പോലീസ് പ്ലാൻ

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെയും കൂട്ടി യുവാവ് നാടുവിട്ട സംഭവത്തിൽ പോ ലീ സ് ഇരുവരെയും കണ്ടെത്തി. കോഴിക്കോട് പന്തീരാങ്കാവിൽ ആണ് സംഭവം നടക്കുന്നത്. ഒരു തെളിവും ആർക്കും ലഭിക്കാതെ, ആരുമറിയാതെ സുഖമായി എവിടെയെങ്കിലും പോയി ജീവിക്കാം എന്നും കരുതി ആണ് 16 കാരിയായ പെൺകുട്ടി 19കാരനായ യുവാവിനോടൊപ്പം നാടുവിട്ടത്. ഫോൺ നമ്പർ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം നടത്തുക എന്നറിയാവുന്നതു കൊണ്ട് ഫോൺ നമ്പർ പരസ്യപ്പെടുത്താതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചു.

കഴിഞ്ഞ ലോക് ഡൗൺ സമയത്ത് ആയിരുന്നു കണ്ണൂർ സ്വദേശിയായ യുവാവിനെ സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടി പരിചയപ്പെടുന്നത്. ബൈക്കുമായി നിൽക്കുന്ന ഒട്ടേറെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ പങ്കുവെച്ച യുവാവ് പെൺകുട്ടിയോട് ഒരു ബൈക്ക് സെന്റർ ആണെന്നായിരുന്നു പറഞ്ഞത്. അങ്ങനെ ആരംഭിച്ച സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. വീട്ടിൽ നിന്നും പുറത്തേക്കിറങ്ങാൻ പെൺകുട്ടിക്ക് യാതൊരു വഴിയും ഇല്ലാതിരുന്നതിനാൽ വീഡിയോ കോളിലൂടെ ആയിരുന്നു ഇവർ കണ്ടിരുന്നത്. പ്രണയം തീവ്രം ആയപ്പോൾ ഒളിച്ചോടാൻ തീരുമാനിക്കുകയായിരുന്നു.

അതിനായി സ്കൂൾ തുറക്കുന്ന ദിവസം തന്നെ ഒളിച്ചോടാൻ പദ്ധതിയിട്ടു. പോലീസ് അന്വേഷിക്കുമെന്ന് ബോധ്യമുള്ളതിനാൽ പെൺകുട്ടി ഫോൺ എടുത്തില്ല. ഇവരുടെ ബന്ധത്തെക്കുറിച്ച് വീട്ടുകാർക്ക് അറിയാത്തതു കൊണ്ട് യുവാവിനെക്കുറിച്ച് പരാതി വരില്ല എന്ന് ഇവർ കരുതി. സ്കൂൾ തുറക്കുന്ന ദിവസം സ്കൂളിലേക്ക് ആണെന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടി സ്കൂളിൽ എത്തിയിട്ടില്ലെന്ന് സഹപാഠികൾ അറിയിച്ചതിനെ തുടർന്നായിരുന്നു വീട്ടുകാർ പെൺകുട്ടിയെ കാണാതായ വിവരം പോലീസിൽ അറിയിച്ചത്. ഇതോടെ നഗരത്തിലേയും പന്തീരാങ്കാവിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പെൺകുട്ടിയെ കുറിച്ച് യാതൊരു വിവരങ്ങളും ലഭിച്ചില്ല.

തുടർന്ന് റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി, മൊഫ്യുസൽ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ റെയിൽവേസ്റ്റേഷനിൽ പെൺകുട്ടിയെ ഒരു പയ്യനൊപ്പം കണ്ടുപിടിച്ചു. എന്നാൽ പയ്യനെക്കുറിച്ച് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സഹപാഠികൾക്കും ഒന്നും അറിയാമായിരുന്നില്ല. ട്രെയിൻ കയറി നാട് വിടാനാണ് പദ്ധതി എന്ന് പോലീസ് മനസ്സിലാക്കി. ഇതോടെ യുവാവ് ടിക്കറ്റെടുത്ത സമയം പരിശോധിച്ച് ആ സമയം വെച്ച് റെയിൽവേയുടെ കമ്പ്യൂട്ടറിൽ പരിശോധിച്ച് എങ്ങോട്ടാണ് യാത്ര എന്ന് അന്വേഷിച്ചു.

ആ സമയത്ത് എടുത്ത മൂന്ന് ടിക്കറ്റിൽ രണ്ടെണ്ണം കൊല്ലത്തേക്ക് ആണെന്ന് ബോധ്യപ്പെട്ടു. എന്നാൽ ചാർട്ട് ലിസ്റ്റ് നോക്കി കമ്പാർട്ട്മെന്റ് അന്വേഷിച്ചപ്പോൾ ട്രെയിനിൽ ഇരുവരും യാത്ര ചെയ്തില്ലെന്നാണ് മനസ്സിലായത്. കൊല്ലത്തേക്ക് ടിക്കറ്റ് എടുത്തിട്ടും ട്രെയിനിൽ അവർ യാത്ര ചെയ്തില്ലെന്ന് മനസ്സിലാക്കിയ പോലീസ് സമ്മർദത്തിലായി. ഇതോടെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലായി. യുവാവ് സഹപാഠിയും നാട്ടുകാരനും അല്ല പിന്നെ ആര് എന്ന ചോദ്യം പോലീസിന് തലവേദനയായി മാറി. ഫോൺ നമ്പർ പുറത്തുവിടാത്ത യുവാവ് പക്ഷേ ടിക്കറ്റ് എടുത്തത് സ്വന്തം പേരിൽ തന്നെയായിരുന്നു.

ടി ടി ആർ തിരിച്ചറിയൽ രേഖ ചോദിക്കും എന്നറിയാവുന്നതു കൊണ്ട് സ്വന്തം പേരിലായിരുന്നു യുവാവ് ടിക്കറ്റെടുത്തത്. ഇതോടെ പോലീസ് അന്വേഷണം അതുവഴി നടത്തി. യുവാവിനെ പേര് ഫേസ്ബുക്കിൽ പരിശോധിച്ചപ്പോൾ പെൺകുട്ടിയെ ഫേസ്ബുക്ക് ഫ്രണ്ട് ആയി കണ്ടുപിടിച്ചു. ഇതോടെ സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിക്കൊപ്പം കണ്ട യുവാവ് ഇതുതന്നെയാണ് എന്ന് ഉറപ്പിച്ചു. ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിക്കുമ്പോൾ യുവാവ് നമ്പർ നൽകിയത് സൈബർ സെൽ വഴി പരിശോധിച്ചപ്പോൾ പ്രവർത്തിക്കുന്നുണ്ട് എന്ന് മനസ്സിലായി.

ഫോൺ നമ്പർ പുറത്തു വിടാത്തതിനാൽ പെൺകുട്ടിയുമായി ബന്ധപ്പെടുന്ന ഒരു തെളിവുകളും പൊലീസിന് ലഭിക്കില്ലെന്ന് വിശ്വസിച്ച യുവാവിന്റെ ഫോൺ നമ്പർ സൈബർ സെൽ വഴി അന്വേഷിച്ചു കണ്ടെത്തി. ഈ നമ്പറിലുള്ള ആൾ കൊട്ടാരക്കര ഭാഗത്തു കൂടെ യാത്ര ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കി കോഴിക്കോട് പോലീസ് കൊട്ടാരക്കര പൊലീസിന് വിവരം നൽകി. ഇവരുടെ ചിത്രങ്ങളും പോലീസിന് അയച്ചുകൊടുത്തു. ഇതോടെ കോഴിക്കോട് ഭാഗത്തു നിന്ന് വരുന്ന ബസ്സുകൾ പോലീസ് പരിശോധിക്കുകയും ഒരു ബസിൽനിന്ന് പെൺകുട്ടിയെയും യുവാവിനെയും കണ്ടുപിടിക്കുകയും ചെയ്തു.

കൊട്ടാരക്കരയിൽ നിന്നും കോഴിക്കോട് എത്തിച്ച് ഇരുവരെയും പോലീസിനു മുന്നിൽ ഹാജരാക്കിയപ്പോൾ ആദ്യമായാണ് നേരിൽ കാണുന്നത് എന്നും ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാണ് നാടുവിട്ടത് എന്നും യുവാവും പെൺകുട്ടിയും പറഞ്ഞു. പത്തൊമ്പതുകാരനായ യുവാവ് പഠിക്കുകയാണ്. നാടുവിട്ടുപോയി ഏതെങ്കിലും നാട്ടിൽ ജോലി ചെയ്തു ജീവിക്കാൻ ആയിരുന്നു പദ്ധതിയെന്നും അത് നശിപ്പിച്ച പോലീസിനെ യുവാവ് ചീ ത്ത വി ളിക്കുകയും ചെയ്തു. ഇവരുടെ പ്രായത്തിന്റെ പക്വത കുറവാണ് ഇതെല്ലാം എന്ന് പോലീസിന് ബോധ്യമായി.

എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടൊപ്പം കടന്നു കളയാൻ ശ്രമിച്ചതിന് യുവാവിന്റെ പേരിൽ പോലീസ് കേസെടുത്തു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും ചെയ്തു. പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ച പോലീസ് പുളിക്കൽ സ്വദേശി അജാസിനെ(19) അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ബൈജു ജോസ്, എസ് ഐ ടി വി ധനഞ്ജയൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സമയോചിതമായ അന്വേഷണത്തിലാണ് യുവാവിനെയും പെൺകുട്ടിയേയും മണിക്കൂറുകൾക്കുള്ളിൽ പോലീസ് കണ്ടെത്തിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top