നമ്മുടെ സംസ്കാരത്തിൽ ഏറ്റവും പരിശുദ്ധവും ബഹുമാനവും നിറഞ്ഞ ഒരു ബന്ധമാണ് ഗുരു ശിഷ്യ ബന്ധം. മാതാവും പിതാവും ഗുരുവിനെയും ദൈവതുല്യരായി കാണുന്ന സംസ്കാരമാണ് നമ്മുടേത്. ജീവിതത്തിൽ ആദ്യാക്ഷരങ്ങൾ കുറിച്ച് തരികയും ഇരുട്ടു നിറഞ്ഞ അജ്ഞതയിൽ നിന്നും ജ്ഞാനമാകുന്ന ലോകത്തിലേക്ക് വെളിച്ചം വീശുന്ന ഗുരുക്കന്മാരെ എന്നും ബഹുമാനിക്കുന്ന സംസ്കാരമാണ് നമ്മുടേത്. എന്നാലും കാലം അധപ്പതിക്കുമ്പോൾ സംസ്കാരവും ബന്ധങ്ങളും കാറ്റിൽ പറത്തുകയാണ് മനുഷ്യർ.
പലപ്പോഴും അധ്യാപകരോടുള്ള ബഹുമാനം കാരണവും അറിവില്ലായ്മ കാരണവും എങ്ങനെ പ്രതികരിക്കണമെന്ന് വിദ്യാർഥികൾക്ക് അറിയാതെ പോകുന്നു. ഇത് അവരുടെ മനസ്സിൽ ഉണ്ടാക്കുന്ന ആഘാതം എത്രമാത്രമാണെന്ന് ആരും അറിയുന്നില്ല. ജീവിതകാലം മുഴുവനും അവരെ ഈ ദുരനുഭവങ്ങൾ വേട്ടയാടിക്കൊണ്ടിരിക്കും എന്ന് മനസ്സിലാകുന്നില്ല. ഏറ്റവും കൂടുതൽ ആദരിക്കുകയും വിശ്വസിക്കുകയും ചെയ്ത അധ്യാപകരിൽ നിന്നും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകുന്ന വിദ്യാർത്ഥികൾ പലപ്പോഴും അതിന്റെ അനുഭവങ്ങളിൽ ഉരുകിയുരുകി പിന്നീടുള്ള കാലം തള്ളിനീക്കുന്നു.
ഇപ്പോഴിതാ 17 വയസ്സുള്ള വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത അധ്യാപികയാണ് പിടിയിലായത്. സമൂഹം മുഴുവനും തലകുനിക്കുന്ന ഒരു വാർത്തയാണിത്. കേട്ടാൽ ലജ്ജിപ്പിക്കുന്ന ഈ വാർത്ത വന്നിരിക്കുന്നത് തമിഴ്നാട്ടിലെ ട്രിച്ചിയിൽ നിന്നാണ്. 17 വയസ്സ് മാത്രം പ്രായമുള്ള വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത അദ്ധ്യാപിക ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. തുറയൂർ സ്വദേശിനിയായ 26 കാരിയായ അധ്യാപിക ശർമിളയാണ് വ്യാഴാഴ്ച പിടിയിലായത്.
17 വയസ്സുള്ള പതിനൊന്നാം ക്ലാസിലെ വിദ്യാർഥിയെയാണ് അധ്യാപിക വിവാഹം ചെയ്തത്. മകനെ കാണാനില്ലെന്നു രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. മാർച്ച് അഞ്ചിന് സ്കൂളിലേക്ക് പോയ മകനെ പിന്നീട് കാണാതായി. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. മാർച്ച് 11 നാണ് തുറയൂർ പോലീസ് സ്റ്റേഷനിൽ പരാതി ലഭിക്കുന്നത്.
പോലീസിന്റെ അന്വേഷണത്തിലാണ് വിദ്യാർത്ഥിയെയും സ്കൂളിലെ ഒരു അധ്യാപികയെയും കാണാനില്ലെന്ന് മനസ്സിലാവുന്നത്. അധ്യാപികയും വിദ്യാർത്ഥിയും ഒരു ദിവസമായിരുന്നു കാണാതായത്. തുടർന്നുള്ള അന്വേഷണത്തിലാണ് വിദ്യാർത്ഥിയും അധ്യാപികയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പുറത്തു വന്നത്. സ്കൂൾ വിട്ടതിനു ശേഷം ഇവർ ഒളിച്ചോടിയത് ആണെന്നും പോലീസ് കണ്ടെത്തി. വിദ്യാർഥിക്ക് പ്രായപൂർത്തിയാകാത്തതിനാൽ വകുപ്പുകൾ ചുമത്തിയാണ് അധ്യാപികയെ പിടിയിലായത്. അദ്ധ്യാപികയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് പോലീസ് പിടികൂടി