Movlog

Health

കാൽമുട്ട് വേദന ഉള്ളവർ തീർച്ചയായും ഈ കാര്യങ്ങൾ ശ്രദ്ധിക്കേണം ! അല്ലെങ്കിൽ സംഭവിക്കുന്നത് ?

ഇന്ന് ഒരുപാട് പേർക്ക് കേൾക്കുന്ന ഒരു അസുഖം ആണ് മുട്ട് തേയ്മാനം. പ്രായഭേദമന്യേ ദൈനംദിന ജീവിതത്തിൽ ആർക്കും വരാവുന്ന ഒരു രോഗാവസ്ഥയാണ് മുട്ട് തേയ്മാനം. ദൈനംദിന ജീവിതത്തെ ഇത് സാരമായി ബാധിക്കുന്നു. ചില കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകുന്നത് കൊണ്ടാണ് മുട്ട് തേയ്മാനം ഇത്രയേറെ സങ്കീർണമാകുന്നത്. ഇങ്ങനെ ആവുമ്പോൾ അതിന്റെ തീവ്രത കൂടി ഓപ്പറേഷൻ അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലാതെ വരുന്നു. അഞ്ചു ഘട്ടങ്ങൾ ആണ് മുട്ട് തേയ്മാനത്തിനുള്ളത്. അഞ്ചാമത്തെ ഘട്ടത്തിൽ എത്തിയാൽ ഓപ്പറേഷൻ അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ല.

35 വയസ് തൊട്ട് 50 വയസ് വരെ പ്രായമുള്ളവരിൽ ആദ്യ ഘട്ടത്തിൽ മുട്ടിനു ക്ഷതം ഏൽക്കുന്നത് തേയ്മാനത്തിനു കാരണമാവുന്നു. ഈ ഘട്ടത്തിൽ വേദന ആണ് അനുഭവപ്പെടുക. ചിലർക്ക് നീര് , നടക്കുമ്പോൾ ശബ്ദം എന്നിങ്ങനെ ഉള്ള ലക്ഷണങ്ങളും ഉണ്ടാവുന്നു. ആദ്യ ഘട്ടത്തിൽ ഇത് അവഗണിക്കുമ്പോൾ ആണ് ഇതിന്റെ തീവ്രത കൂടുന്നത്. ആദ്യ ഘട്ടത്തിൽ എക്സ് റെയിൽ പോലും ഒന്നും കാണണമെന്നില്ല. വൈദ്യ സഹായം തേടുന്നതിലൂടെ മാത്രമേ ഈ ഘട്ടത്തിലെ രോഗാവസ്ഥ കണ്ടു പിടിക്കാൻ സാധിക്കൂ. ഈ ഘട്ടത്തിൽ മരുന്നുകളും, ഇൻജക്ഷനും , തൊഴിൽപരമായി ഇരിക്കുന്ന രീതികളിൽ വ്യത്യാസം വരുത്തി എല്ലാം ചികിത്സിച്ചു മാറ്റാവുന്നതാണ്.

രണ്ടാം ഘട്ടം ആവുമ്പോഴേക്കും ദൈനംദിന ജീവിതത്തിലെ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ വേദന അനുഭവപ്പെടാൻ തുടങ്ങുന്നു. കൂടുതലും ചെറുപ്പക്കാരിലും സ്ത്രീകളിലും ആണ് ഇത് കണ്ടു വരുന്നത്. പലപ്പോഴും എം ആർ ഐ സ്കാൻ എടുക്കാൻ ഡോക്ടർ പറയുമ്പോഴേക്കും രോഗികൾ ചികിത്സ ഉപേക്ഷിച്ചു പോവുകയാണ് ഘട്ടത്തിൽ എളുപ്പത്തിൽ മാറ്റിയെടുക്കാവുന്ന അസുഖം അങ്ങനെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു. മൂന്നാം ഘട്ടങ്ങൾ മുതൽ എക്സ് റെയിൽ വ്യക്തമായി മാറ്റങ്ങൾ കാണാൻ സാധിക്കുന്നു. ഓരോ ചലനങ്ങളിലും വേദന അനുഭവപ്പെട്ട് തുടങ്ങുന്ന ഘട്ടമാണിത്. രാത്രികാലങ്ങളിൽ വേദന വരുന്നു. ഈ ഘട്ടത്തിൽ എങ്കിലും മുട്ട് തേയ്മാനം കണ്ടു പിടിച്ചില്ലെങ്കിൽ പിന്നീട് സർജറി അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലാതാകുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top