Movlog

Movie Express

ലാലേട്ടനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കു വെച്ച് അൻസിബ

നടന വിസ്മയം മോഹൻലാലിൻറെ അഭിനയപാടവം എന്നും മലയാളികൾ വിസ്മയത്തോടെ നോക്കിക്കാണുന്ന ഒന്നാണ് .ഒരു വില്ലൻ ആയി മലയാള സിനിമയിലേക്ക് പ്രവേശിച്ച് പിന്നീട് ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആയി മാറുകയായിരുന്നു ദി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ . ചലനങ്ങൾ കൊണ്ടും കണ്ണുകളിൽ ഭാവങ്ങൾ കൊണ്ടും അഭിനയത്തിന്റെ വിസ്മയം തീർക്കുന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരം ആയ ലാലേട്ടനോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കു വെക്കുകയാണ് അൻസിബ .കഴിഞ്ഞ കുറെ ദശാബ്ദങ്ങൾ ആയി മലയാള സിനിമയിൽ വാഴുന്ന ഈ സൂപ്പർതാരത്തിന്റെ ,ഈ അടുത്ത കാലത്ത് റിലീസ് ചെയ്യുന്ന ഓരോ സിനിമകളും കോടി ക്ലബുകളിൽ ഇടം നേടുകയാണ് .

മലയാള സിനിമ കണ്ട ഏറ്റവും മികച്ച ത്രില്ലർ സിനിമകളിൽ ഒന്നായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത “ദൃശ്യം “.ജോർജുകുട്ടി ആയി മോഹൻലാൽ എത്തിയ “ദൃശ്യം ” എന്ന സിനിമയുടെ വമ്പൻ വിജയം തന്നെയാണ് അതിനു രണ്ടാം ഭാഗം ഉണ്ടാകുവാൻ ഉള്ള പ്രചോദനം ആയത് .യന്തിരനിലെ ചിട്ടി റോബോട്ട് പോലെയാണ് ലാലേട്ടൻ എന്ന് അൻസിബ പറയുന്നു .മൂന്നും നാലും പേജുള്ള ഡയലോഗുകൾ ആണ് ദിവസേന സെറ്റിൽ കൊണ്ട് വന്നിരുന്നത് .വളരെ കഷ്ടപ്പെട്ട് പടിക്കുമ്പോഴായിരിക്കും ലാലേട്ടൻ ,”ഒന്ന് നോക്കട്ടെ മോളെ ” എന്ന് പറഞ്ഞു ആ പേപ്പർ എടുക്കുന്നത് .ചുമ്മാ ഒന്ന് മറിച്ചു നോക്കി പേജ് തിരികെ തരും .എന്നാൽ ഷൂട്ടിങ് തുടങ്ങുമ്പോൾ ഒരൊറ്റ ഡയലോഗ് പോലും തെറ്റിക്കാതെ പറയുന്നുണ്ടാവും ലാലേട്ടൻ .ഇത് തന്നെ അത്ഭുതപ്പെടുത്തിയിരുന്നു എന്ന് അൻസിബ പറയുന്നു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top