Movlog

Movie Express

താരങ്ങളുടെ തൊലിയുരിഞ്ഞു നിർമ്മാതാവ് – സിനിമ സെറ്റിൽ നടക്കുന്ന കാര്യങ്ങൾ പച്ചയ്ക്ക് തുറന്നടിച്ചു വീഡിയോ പുറത്ത്

സാധാരണക്കാരെ ഒരുപാട് ആകർഷിക്കുന്ന ഒരു മേഖലയാണ് സിനിമ. സിനിമാതാരങ്ങളെ ആരാധനയുടെയും കൗതുകത്തോടെയും ആണ് പ്രേക്ഷകർ നോക്കി കാണുന്നത്. അവർക്ക് ഒപ്പം നിന്ന് ഒരു സെൽഫി എടുക്കാനും അവരുടെ വിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് കൗതുകം ഏറെയാണ്. സിനിമാതാരങ്ങളുടെ അഭിമുഖങ്ങൾ പോലും ഒന്നും വിടാതെ ആളുകൾ കാണുന്നതും ഇത് കൊണ്ട് തന്നെ. ഇപ്പോഴിതാ ചില തെന്നിന്ത്യൻ താരങ്ങളെ കുറിച്ച് പ്രശസ്ത നിർമാതാവ് കെ രാജൻ പങ്കു വെക്കുന്ന ചില കാര്യങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

1983ൽ പുറത്തിറങ്ങിയ “ബ്രഹ്മചാരികൾ” എന്ന തമിഴ് സിനിമയിലൂടെ നിർമാതാവായി എത്തിയ രാജൻ പിന്നീട് “നമ്മ ഊരു മറിയമ്മ” എന്ന ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. നടൻ, നിർമാതാവ്, സംവിധായകൻ, എഴുത്തുകാരൻ അങ്ങനെ പല മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട് കെ രാജൻ. ചെന്നൈ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുള്ള രാജൻ തമിഴ് സിനിമയെ കുറിച്ച് പറഞ്ഞ പല കാര്യങ്ങളും വിവാദങ്ങൾ ആയിട്ടുണ്ട്. 2019ൽ ഒരു സിനിമയുടെ പരിപാടിക്കിടെ ഗായിക ചിന്മയിയെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ രാജൻ സംസാരിച്ചിരുന്നു.

വൈരമുത്തുവിന് എതിരെയുള്ള ചിന്മയിയുടെ പരാമർശങ്ങൾ രൂക്ഷമായി വിമർശിക്കുകയായിരുന്നു രാജൻ. അതേ അവസരത്തിൽ സംവിധായകൻ രഞ്ജിത്തിനെ വിമർശിച്ചും രാജൻ പ്രസംഗിച്ചിരുന്നു. 2019ൽ പ്രശസ്ത നടൻമാരായ കമലഹാസനെയും ധനുഷിനെയും സംവിധായകൻമാരായ സെൽവരാഘവൻ, ഗൗതം മേനോൻ എന്നിവരെയും രൂക്ഷമായി വിമർശിച്ചിരുന്നു രാജൻ. “ആയിരത്തിൽ ഒരുവൻ”, “എന്നെ നോക്കി പായും തോട്ട” എന്നീ ചിത്രങ്ങളെ പരാമർശിച്ചുകൊണ്ട് ആയിരുന്നു നിർമാതാവ് നടന്മാരെ വിമർശിച്ചത്. ഇതിനു പിന്നാലെ തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയെ കുറിച്ചും യോഗി ബാബുവിനെ കുറിച്ചും ഉള്ള രാജന്റെ വിമർശനങ്ങളും ഏറെ വിവാദമായിരുന്നു.

ഏഴു അസിസ്റ്റന്റുകളും ആയിട്ടാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തുന്നതെന്ന് രാജൻ വെളിപ്പെടുത്തുന്നു. ഓരോ അസിസ്റ്റന്റ്കൾക്കും പതിനഞ്ചായിരം രൂപ വെച്ചിട്ടാണ് ദിവസേന പ്രതിഫലം നൽകുന്നത്. ഏഴു കോടി ആണിപ്പോൾ നയൻതാരയുടെ പ്രതിഫലം. മലയാള സിനിമയിൽ നിന്നും തമിഴിൽ എത്തിയ നടിയാണ് നയൻതാര. മലയാളത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി തമിഴ് സിനിമ ചെയ്യുമ്പോൾ നിർമ്മാതാവിന് യാതൊരു ചെലവ് ഉണ്ടാകില്ലെന്നും കെ രാജൻ പങ്കുവയ്ക്കുന്നു. നയൻതാരയുടെ അസിസ്റ്റന്റ്കൾക്ക് മാത്രം ലക്ഷക്കണക്കിന് രൂപയാണ് ഒരു നിർമ്മാതാവിനെ നൽകേണ്ടി വരുന്നത്.

അഭിനയിക്കാൻ വിളിക്കുന്ന താരങ്ങൾ സെറ്റിൽ എത്തിയാൽ മൊബൈൽഫോണുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് നിർമ്മാതാവ് സൂചിപ്പിക്കുന്നു. സമയത്തിന് ഒരുപാട് പ്രാധാന്യമുള്ള ഒരു മേഖലയാണ് സിനിമ. ഒരു മണിക്കൂർ ഷൂട്ട് വൈകുമ്പോൾ അവിടെ നിർമ്മാതാവിന് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടം വരുന്നത് എന്ന് താരങ്ങൾ മനസ്സിലാക്കണം. ആൻഡ്രിയ ജെർമിയയെ കുറിച്ചും രാജൻ വിമർശിക്കുന്നു. തമിഴ്നാട്ടിലുള്ള നടിക്ക് വേണ്ടി ബോംബെയിൽ നിന്നും മേക്കപ്പ് ആർട്ടിസ്റ്റ്നെ കൊണ്ടുവരുന്ന അവസ്ഥയും അദ്ദേഹം വെളിപ്പെടുത്തി. സിനിമയ്ക്കുവേണ്ടിയും സിനിമാതാരങ്ങൾക്കും വേണ്ടിയും എല്ലാം പണം മുടക്കി അവസാനം നിർമ്മാതാവ് നടുത്തെരുവിലാണ് നിൽക്കേണ്ടി വരുന്നത്.

രജനികാന്ത് പോലുള്ള താരങ്ങൾ സ്വന്തം രംഗങ്ങൾ കഴിഞ്ഞാലും കാരവനിലേക്ക് അപ്രത്യക്ഷം ആവാതെ സ്പോട്ടിൽ തന്നെ ഇരിക്കും. ഇതുകൂടാതെ ഭക്ഷണത്തിന്റെ കാര്യത്തിൽ നിർമ്മാതാക്കളെ ചുറ്റിക്കുന്ന താരങ്ങളുണ്ട്. ഇന്ന ഹോട്ടലിൽ നിന്നും ഈ ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു നിർമാതാക്കളെ പിഴിയുകയാണ് ഈ താരങ്ങൾ. കോടികൾ പ്രതിഫലം വാങ്ങിയിട്ടും ഇവരുടെ അസിസ്റ്റന്റ്കൾക്ക് പണം നല്കുന്നതും അവരുടെ വണ്ടിക്ക് ഡീസൽ അടിക്കുന്നതും ഡ്രൈവർക്ക് ശമ്പളം നൽകുന്നതും ഭക്ഷണത്തിന്റെ പണം നൽകും നിർമാതാക്കളാകുന്നത് എന്നത് ഒരു അക്രമം തന്നെയാണെന്ന് രാജൻ പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top