Movlog

Movie Express

വിവാഹം ഇപ്പോഴേ ഇല്ല ! കാരണം പുറത്ത് – യുവ കൃഷ്ണയും മൃദുലയും വിവാഹത്തിന് ഇടവേള എടുത്തത് എന്തിന് ?

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ആണ് യുവ കൃഷ്ണയും മൃദുലയും . ഒരു സീരിയലിലോ, വേദിയിലോ പോലും ഒരുമിച്ച് എത്തിയിട്ടില്ലാത്ത താരങ്ങൾ ജീവിതത്തിൽ ഒന്നിക്കുന്നു എന്ന് അറിഞ്ഞപ്പോൾ ആരാധകർക്ക് ആദ്യം അമ്പരപ്പായിരുന്നു. പിന്നീട് ഇഷ്ട താരങ്ങൾ ഒന്നിക്കുന്നതിനുള്ള സന്തോഷം ആയി മാറി. നടി രേഖ രതീഷ് ആയിരുന്നു ഇവരുടെ വിവാഹത്തിന് കാരണമായത്. യുവയുടെ അമ്മയായും മൃദുലയുടെ അമ്മയായും രണ്ടു സീരിയലുകളിൽ വേഷമിടുന്നത് രേഖ രതീഷ് ആണ്. രേഖയ്ക്ക് ഇരുതാരങ്ങളും ആയുള്ള സൗഹൃദമാണ് ഇവരുടെ വിവാഹത്തിലെത്തിയത്.

ഇവരുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിവാഹ നിശ്ചയത്തിനു ശേഷം “സ്റ്റാർ മാജിക്” എന്ന ജനപ്രിയ ഷോയിൽ ഒരുമിച്ച് എത്തിയിരുന്നു താരങ്ങൾ. ഇപ്പോഴിതാ നിശ്ചയത്തിനു ശേഷം ആറുമാസമെങ്കിലും കഴിഞ്ഞെ വിവാഹം ഉണ്ടാവുകയുള്ളൂ എന്ന് വെളിപ്പെടുത്തുകയാണ് താരങ്ങൾ. അതിനു കാരണവും യുവ വ്യക്തമാക്കി. വീട്ടുകാർ തമ്മിൽ സംസാരിച്ചു വിവാഹമുറപ്പിച്ചതിന് ശേഷമാണ് ഞങ്ങൾ തമ്മിൽ പ്രണയത്തിലായത്. അതുകൊണ്ട് ഇപ്പോഴുള്ള ഓരോ ദിവസവും പ്രണയ ദിനങ്ങൾ ആണ് എന്ന് യുവ മനസ് തുറക്കുന്നു. വീട്ടിൽ വിവാഹം ആലോചിച്ച് കൊണ്ടിരുന്ന സമയത്ത് ഒരു ആർട്ടിസ്റ്റിനെ ജീവിതപങ്കാളി ആക്കണമെന്നായിരുന്നു യുവയുടെ ആഗ്രഹം. എന്നാൽ മനസ്സിനു ഇഷ്ടപ്പെട്ട പെൺകുട്ടിയെ കിട്ടിയില്ല. അങ്ങനെയിരിക്കെയാണ് നടി രേഖ, മൃദുലയെക്കുറിച്ച് യുവയോട് പറയുന്നത്.

ജീവിതത്തിൽ പല കാലങ്ങളിലായി നാലു പ്രണയങ്ങൾ യുവയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ ഓരോ കാരണങ്ങളാൽ ഇവയെല്ലാം ബ്രേക്ക് അപ്പ് ആവുകയായിരുന്നു. വീട്ടുകാരെ വേദനിപ്പിച്ചു കൊണ്ട് കല്യാണം കഴിച്ചു ജീവിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. ഈ പ്രണയങ്ങളെ കുറിച്ചൊക്കെ മൃദുലയ്ക്ക് അറിയാമെന്നും മൃദുലയോട് മറച്ചുവെച്ച് മുന്നോട്ടു കൊണ്ടുപോകേണ്ടതായി ജീവിതത്തിൽ ഒന്നും ഇല്ല എന്നും യുവ കൂട്ടിച്ചേർത്തു. പ്രേക്ഷകരുടെ പ്രിയതാരങ്ങളുടെ വിവാഹം എന്നായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. സി കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന “പൂക്കാലം വരവായി “എന്ന പരമ്പരയിൽ നായിക ആയി അഭിനയിക്കുകയാണ് മൃദുല ഇപ്പോൾ . ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന “മഞ്ഞിൽ വിരിഞ്ഞ പൂവ്” എന്ന പരമ്പരയിലെ നായകനാണ് യുവ കൃഷ്ണ..

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top