Movlog

Faith

യാഷിക ആനന്ദിന്റെ ഇപ്പോഴത്തെ ചിത്രം കാണുന്നവരെ നൊമ്പരപ്പെടുത്തുന്നു! ദേഹം മുഴുവനും പ്ലാസ്റ്ററിട്ട യാഷികയോട് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനയുമായി ആരാധകർ.

സമൂഹമാധ്യമങ്ങളിൽ മോഡലായി തിളങ്ങി പിന്നീട് അഭിനയത്തിലേക്ക് ചുവടുവെച്ച താരമായിരുന്നു യാഷിക ആനന്ദ്. “ഇനിമേ ഇപ്പടി താൻ” എന്ന ചിത്രത്തിലൂടെ പതിനാലാം വയസ്സിൽ നായികയായി സിനിമ ലോകത്തെത്തിയ യാഷിക, “ധ്രുവങ്ങൾ പതിനാറ്” എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രദ്ധേയയായത്. പിന്നീട് ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം ബിഗ് ബോസ് തമിഴ് എന്ന ജനപ്രിയ ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു. ഉലകനായകൻ കമൽ ഹാസൻ അവതരിപ്പിക്കുന്ന ബിഗ് ബോസ് തമിഴ് രണ്ടാം സീസണിൽ ആയിരുന്നു യാഷിക ആനന്ദ് പങ്കെടുത്തത്. 98 ദിവസം ഉജ്ജ്വലമായ പ്രകടനം കാഴ്ചവച്ച താരം അഞ്ചാം സ്ഥാനം നേടി ബിഗ് ബോസ് വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു.

യോഗി ബാബു ആദ്യമായി നായകനാകുന്ന “സോമ്പി” എന്ന ആനിമേഷൻ ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് യാഷികയാണ്. ജൂലൈ 24-ന് നടന്ന വാഹനാപകടത്തെ തുടർന്ന് ഗുരുതരമായ പരിക്കേറ്റ യാഷിക ചികിത്സയിൽ കഴിയുകയാണ്. യാഷികയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് കൊണ്ടിടിക്കുകയായിരുന്നു. പുലർച്ചെ മഹാബലിപുരത്ത് വെച്ച് നടന്ന അപകടത്തിൽ സംഭവസ്ഥലത്തു വെച്ചുതന്നെ യാഷികയുടെ ഒരു സുഹൃത്ത് അന്തരിച്ചു. താരത്തിനെയും സുഹൃത്തുക്കളെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, അമേരിക്കയിൽ എൻജിനീയറായി ജോലി ചെയ്യുന്ന ഹൈദരാബാദ് സ്വദേശി ഭാവനിയുടെ ജീവൻ രക്ഷിക്കാനായില്ല.

അപകടത്തെ തുടർന്ന് പല വാർത്തകളും സമൂഹമാധ്യമങ്ങളിൽ പടച്ചു വിട്ടിരുന്നു. താരം മദ്യപിച്ച് ആയിരുന്നു വാഹനമോടിച്ചത് എന്ന തരത്തിൽ പല വാർത്തകളും പ്രചരിച്ചിരുന്നു. ഇതിനെതിരെ പ്രതികരിക്കുന്ന നടിയുടെ ഔദ്യോഗികമായ മൊഴിയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. എന്തിനാണ് ആളുകൾ യാതൊന്നും അറിയാതെ ഇതുപോലുള്ള കഥകൾ പ്രചരിപ്പിക്കുന്നത് എന്ന് വിഷമത്തോടെ ചോദിക്കുകയാണ് തരാം. മെഡിക്കൽ റിപ്പോർട്ടിലോ പോലീസ് റിപ്പോർട്ടിലോ യാഷിക മദ്യപിച്ചതായി പരാമർശിച്ചിട്ടില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് ആളുകൾ ഇങ്ങനെ കഥ മെനയുന്നത് എന്ന് താരം ചോദിക്കുന്നു. താരത്തിന്റെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടു വരികയാണ്. ദേഹം മുഴുവനും പ്ലാസ്റ്റർ ഇട്ടിട്ടുള്ള താരത്തിന്റെ ഒരു ചിത്രം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇടുപ്പ് എല്ല് പൊട്ടിയത് കൊണ്ട് ആറുമാസത്തെ ബെഡ് റസ്റ്റ് ആയിരിക്കും എന്ന് താരം പങ്കുവെച്ചിരുന്നു. എത്രയും പെട്ടെന്ന് യാഷികയ്ക്ക് സുഖം പ്രാപിക്കട്ടെ എന്ന ആശംസകളും പ്രാർത്ഥനയും ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top