Movlog

Faith

കണ്മുന്നിൽ ഭാര്യയുടെ മുകളിലൂടെ ലോറി കയറുന്നത് നിസ്സഹായനായി കണ്ടു നിൽക്കേണ്ടി വന്ന പ്രകാശിന്റെ ദാരുണമായ അനുഭവം.

നട്ടാശ്ശേരി പുറത്തേട്ട് വൈശാഖ് ഭവനിൽ പ്രകാശ് ഗോപിയുടെ ഭാര്യ നിഷ പ്രകാശിന്റെ ദാരുണമായ അന്ത്യം ആണ് സമൂഹമാധ്യമങ്ങളിൽ ഉള്ളവരുടെ കണ്ണു നിറയ്ക്കുന്നത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് നിഷ റോഡിലേക്ക് തെറിച്ചുവീണു ലോറിക്കടിയിൽപ്പെട്ട് മരിച്ചത്. റോഡിൽ വീണു പോയ പ്രകാശന് പരിക്കുകൾ ഒന്നുമില്ല. മരണശേഷം നടത്തിയ പരിശോധനയിൽ നിഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഭർത്താവ് പ്രകാശ് ഗോപി ആയുർവേദ തെറാപ്പിസ്റ്റ് ആണ്. ഇവർക്ക് രണ്ട് മക്കളാണുള്ളത്. അംഷ, അംഷിത് . അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ആയിരുന്നു എം സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടത്. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തിട്ടുണ്ട്.

സ്കൂട്ടറിന് പിന്നിലിരുന്ന് ഭർത്താവിനോട് സംസാരിച്ചിരിക്കുകയായിരുന്നു നിഷ. എംഡി കൊമേഴ്സ്ൽ സെന്റർ ലെവൽ 10 തുണിക്കടയിലെ ജീവനക്കാരിയാണ് നിഷ. നിഷയെ പതിവായി ജോലിസ്ഥലത്തേക്ക് സ്കൂട്ടറിൽ കൊണ്ടുവരുന്നത് ഭർത്താവ് പ്രകാശാണ്. സ്കൂട്ടർ നാഗമ്പടം മീനച്ചിലാർ പാലത്തിൽ കയറിയപ്പോൾ വലതുവശത്ത് ഒരു ടോറസ് ഉണ്ടായിരുന്നു. വാഹനത്തിരക്ക് കാരണം ടോറസ് സ്കൂട്ടറിനോട് ചേർന്നു പോകുന്ന സ്ഥിതിയായിരുന്നു. ബ്രേക്ക് ചെയ്തപ്പോൾ സ്കൂട്ടർ നിയന്ത്രണംവിട്ടു മറിയുകയും പ്രകാശ് ഇടതുഭാഗത്തേക്ക് വീഴുകയും ചെയ്തു. എന്നാൽ പിന്നിലിരുന്ന നിഷ വീണത് ടോറസ്റ്ന്റെ പിൻ ടയറിന്റെ അടിയിലേക്ക് ആണ്. നിമിഷനേരംകൊണ്ട് ടോറസ് ലോറി നിഷയുടെ ശരീരത്തിൽ മുകളിൽ കയറി ഇറങ്ങിയത് കണ്ടുകൊണ്ട് നിൽക്കാൻ മാത്രമേ പ്രകാശന് സാധിച്ചുള്ളൂ.

ഇപ്പോഴും ഭാര്യയുടെ വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും മുക്തനാകാൻ കഴിയാതെ കണ്ണീർ വാർ ക്കുകയാണ് പ്രകാശൻ. സമയക്രമം ലംഘിച്ച് എത്തിയ ടോറസ് ലോറി ആണ് യുവതി മരിക്കാൻ കാരണമായത്. കലക്ടറുടെ ഉത്തരവ് പ്രകാരം ടിപ്പർലോറികൾ, ടിപ്പർ മെക്കാനിസം ഘടിപ്പിച്ച വാഹനങ്ങൾ രാവിലെ 8.30 മുതൽ 9.30 വരെയും വൈകീട്ട് 3.30 മുതൽ 4.30 വരെയും ജില്ലയിൽ ഓടിക്കരുത് എന്നാണ് വ്യവസ്ഥ. 2018ൽ പുറത്തിറങ്ങിയ ഈ ഉത്തരവ് ലംഘിച്ചാണ് ടിപ്പറുകൾ സർവീസ് നടത്തുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top