Movlog

Faith

വിസ്മയ അവസാനമായി ആവശ്യപെട്ടത് വെളിപ്പെടുത്തി നിറകണ്ണുകളുമായി സഹോദരൻ !

കേരളക്കരയെ നടുക്കിയ ഒരു വാർത്തയായിരുന്നു വിസ്മയയുടേത്. കഴിഞ്ഞ വർഷമായിരുന്നു മോട്ടോർ വെഹിക്കൾ ഉദ്യോഗസ്ഥനായ കിരണുമായുള്ള വിസ്മയയുടെ വിവാഹം. ഒരു ഏക്കർ ഇരുപത് സെന്റ് സ്ഥലവും, നൂറു പവൻ സ്വർണവും, പത്തു ലക്ഷത്തിന് താഴെ വില വരുന്ന ഒരു കാറും ആയിരുന്നു വിവാഹത്തിന് സ്ത്രീധനമായി നൽകിയിരുന്നത്. എന്നിട്ടും കാറിന് പകരം പണം വേണം എന്ന് പറഞ്ഞു കിരൺ വിസ്മയയെ ശകാരിക്കുമായിരുന്നു .

വിസ്മയയുടെ ശരീരത്തും മുഖത്തും പാടുകളുടെ ചിത്രങ്ങളും വിസ്‌മയയുടെ വീട്ടുകാർ പുറത്തു വിട്ടു. തന്റെ സഹോദരിയുടേത് ഇങ്ങനെ ചെയ്യില്ല തീർത്ത് പറയുകയാണ് സഹോദരൻ വിജിത്ത്. ഇതിന് മുമ്പും പ്രശ്നങ്ങൾ ഉണ്ടായിരുന്നപ്പോൾ പോലീസ് ഇടപെട്ട് ഒത്തുതീർപ്പ് ആക്കിയതായിരുന്നു. അതിന് ശേഷം രണ്ടു മാസങ്ങൾക്ക് മുമ്പ് ഭർത്താവിന്റെ വീട്ടിലേക്ക് പോയ വിസ്മയ പിന്നീട് അനുഭവിച്ചതൊന്നും വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വിസ്മയ മരണപ്പെട്ട ദിവസം പുലർച്ചെ അഞ്ചു മണിയോടെ ആയിരുന്നു വിസ്മയയുടെ വീട്ടുകാർ വിവരം അറിയുന്നത്. വിസ്മയയുടെ അവസ്ഥ ഗുരുതരമാണെന്നും ആശുപത്രിയിൽ ഉടൻ എത്താനും ആയിരുന്നു ഇവരെ അറിയിച്ചത്. എന്നാൽ വിജിത്ത് ആശുപത്രിയിലേക്ക് വിളിച്ചപ്പോൾ രണ്ടു മണിക്കൂർ മുമ്പ് തന്നെ വിസ്മയ മരിച്ചിരുന്നു എന്നും മരിച്ചതിന് ശേഷം ആണ് ആശുപത്രിയിൽ എത്തിച്ചതെന്നും അറിയാൻ കഴിഞ്ഞു.

സ്ത്രീധനത്തിന്റെ പേരിൽ കിരൺ ശകാരിക്കുന്നുണ്ടെന്ന് അറിഞ്ഞതിന് ശേഷം വിസ്മയയെ വീട്ടുകാർ കൂട്ടിക്കൊണ്ടു വന്നിരുന്നു. വീട്ടുകാരുടെ മുന്നിൽ വെച്ച് പോലും കിരൺ വിസ്മയയെ ശകാരിക്കുമായിരുന്നു. അന്ന് പോലീസ് കേസ് ആക്കി ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ ഇനി അത്തരത്തിൽ ഒന്നും ഉണ്ടാവില്ലെന്ന് ഉറപ്പു നൽകി ആയിരുന്നു വിസ്മയയെ കിരൺ വീണ്ടും കൂട്ടികൊണ്ടു പോയത്. ഇപ്പോഴാണ് വിസ്മയയുടെ സുഹൃത്തുക്കൾ വഴി വിസ്മയ അനുഭവിച്ചിരുന്ന കുറിച്ച് വീട്ടുകാർ പോലും അറിയുന്നത്. മരിക്കുന്നതിന് മുമ്പ് പരീക്ഷ എഴുതാൻ ഭർതൃവീട്ടുകാർ സമ്മതിക്കുന്നില്ല എന്ന് പറഞ്ഞു കൊണ്ട് പരീക്ഷയ്ക്കുള്ള പണത്തിനായി വിസ്മയ അമ്മയെ വിളിച്ചിരുന്നു എന്നും വിജിത്ത് പറയുന്നു. ഇതായിരുന്നു തന്റെ സഹോദരി അവസാനമായി തങ്ങളോട് പറഞ്ഞതെന്നും വിജിത്ത് പറയുന്നു. ഒത്തുതീർപ്പിനായി ഒപ്പിട്ടപ്പോൾ തന്റെ സഹോദരിയുടെ ജീവൻ ബലി നൽകേണ്ടി വരുമെന്ന് വിജിത്ത് ഒരിക്കലും അറിഞ്ഞില്ല. 1961 ൽ സ്ത്രീധന നിരോധന നിയമം പാസ് ആക്കിയെങ്കിലും ഇന്നും സ്ത്രീധനത്തിന്റെ പേരിൽ ഒരുപാട് പെൺകുട്ടികൾ ചെയ്യുകയും ചെയ്യുന്നു. ഗാർഹിക നേരിടേണ്ടി വന്നാൽ സ്ത്രീകൾ ഉടൻ തന്നെ പോലീസിൽ സമീപിക്കുതുക. ഓരോ ജീവനും വിലപ്പെട്ടതാണ്. ഇനിയെങ്കിലും സ്ത്രീധനത്തിന്റെ പേരിൽ ഒരു ജീവനും പൊലിയരുത് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top