Movlog

Movie Express

പ്രണയം തുറന്നു പറഞ്ഞപ്പോൾ അച്ഛനുണ്ടായ പ്രതികരണം വെളിപ്പെടുത്തി വിനീത് ശ്രീനിവാസൻ

മലയാള സിനിമയിൽ പകരം വെക്കാൻ ആവില്ലാത്ത ഒരു കലാകാരൻ ആണ് ശ്രീനിവാസൻ. ഒരു അഭിനേതാവിനപ്പുറം സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് തുടങ്ങി വിശേഷണങ്ങൾ ഏറെയാണ് ശ്രീനിവാസന്. വർഷങ്ങൾക്ക് ഇപ്പുറം കണ്ടാലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന “തലയനമന്ത്രം”, “സന്ദേശം”, “പൊന്മുട്ടയിടുന്ന താറാവ്” തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ശ്രീനിവാസൻ തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് ആണ് ഈ ഉയർച്ചകൾ എല്ലാം നേടിയെടുത്തത്. ആദ്യകാലങ്ങളിൽ ചെറിയ വേഷങ്ങളിൽ എത്തിയ ശ്രീനിവാസൻ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ പിന്നീട് മലയാള സിനിമയിലെ വിവിധ മേഖലകൾ കീഴടക്കിയ കലാകാരൻ ആയി മാറുകയായിരുന്നു അദ്ദേഹം. മലയാളികൾക്ക് ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ കൂട്ടുകെട്ട് ആയിരുന്നു മോഹൻലാൽ- ശ്രീനിവാസൻ. ഇവരുടെ ദാസനും വിജയനും എന്ന കഥാപാത്രങ്ങൾ ഇന്നും മലയാളികൾക്ക് ഉള്ളിൽ തങ്ങി നിൽക്കുന്നു. ശ്രീനിവാസനെ പോലെ തന്നെ പ്രശസ്തർ ആണ് താരത്തിന്റെ രണ്ടു മക്കളും. മൂത്ത മകൻ വിനീത് ശ്രീനിവാസൻ, “കിളിച്ചുണ്ടൻ മാമ്പഴം” എന്ന ചിത്രത്തിൽ ഗായകൻ ആയിട്ടാണ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് അഭിനയത്തിലേക്ക് ചുവട് വെച്ച വിനീത് അച്ഛനെ പോലെ തന്നെ ഒരു സകലകലാവല്ലഭൻ ആണ്. ഗായകൻ, അഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് തുടങ്ങി സിനിമയിലെ വിവിധ മേഖലകളിലും വിജയിച്ചിട്ടുള്ള വിനീത്, തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ അനിയൻ ധ്യാൻ ശ്രീനിവാസനെയും സിനിമയിലേക്ക് കൊണ്ട് വന്നു. വിനീതിനെ പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ട താരപുത്രൻ ആണ് ധ്യാൻ ശ്രീനിവാസനും. അഭിനയത്തിൽ നിന്ന് ആരംഭിച്ച് ഇപ്പോൾ സംവിധാനം, തിരക്കഥാകൃത്ത്, നിർമാണം എന്നീ മേഖലയിലേക്ക് കടന്നിരിക്കുകയാണ് ധ്യാനും.

സമൂഹ മാധ്യമങ്ങളിൽ സജീവമായിട്ടുള്ള വിനീത് കുടുംബത്തിലെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കു വെക്കാറുണ്ട്. രണ്ടു മക്കളാണ് വിനീതിന്. സിനിമയെ പോലെ തന്നെ കുടുംബത്തെയും സ്നേഹിക്കുന്ന വിനീതിന്റേത് ഒരു പ്രണയ വിവാഹം ആയിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത്‌ പ്രണവ് മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് “ഹൃദയം”. ചിത്രത്തിലെ വിശേഷങ്ങൾ പങ്കു വെക്കുന്നതിനിടയിൽ സ്വന്തം കുടുംബത്തിനെ കുറിച്ചും ദിവ്യ തന്റെ ജീവിതപങ്കാളിയായി വന്നതിനെക്കുറിച്ചും വിനീത് തുറന്ന് പറഞ്ഞിട്ടുണ്ട്.

ദിവ്യയോടുള്ള പ്രണയം തുറന്നു പറഞ്ഞപ്പോൾ ശ്രീനിവാസനിൽ നിന്നുണ്ടായ പ്രതികരണത്തെ കുറിച്ചാണ് വിനീത് മനസ് തുറക്കുന്നത്. അച്ഛനെ ഫോൺ വിളിച്ചായിരുന്നു പ്രണയത്തെ കുറിച്ച് വിനീത് പറയുന്നത്. മൂന്നുനാല് പ്രാവശ്യം റിഹേഴ്‌സൽ ചെയ്തതിന് ശേഷം ആണ് അച്ഛനോട് ഈ കാര്യം പറയാൻ വിനീത് തീരുമാനിക്കുന്നത്. നേരിട്ട് പറയാനുള്ള മടി കാരണമായിരുന്നു ഫോൺ വിളിച്ചു പറഞ്ഞത്. ഫോൺ വിളിച്ച ശേഷം അച്ഛാ എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് എന്ന് വിനീത് പറഞ്ഞു. എന്നാൽ അച്ഛന്റെ മറുപടി വിനീതിന് ഞെട്ടിച്ചു.

രണ്ടുവർഷം മുമ്പ് വീട്ടിൽ വന്ന പെൺകുട്ടി അല്ലേ എന്ന് കറക്ട് ആയി ശ്രീനിവാസൻ വിനീതിനോട് ചോദിക്കുകയായിരുന്നു. പാട്ടുകൾക്ക് ഒരുപാട് പ്രാധാന്യം നൽകുന്ന “ഹൃദയം” എന്ന ചിത്രത്തിൽ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം 15 പാട്ടുകൾ അടങ്ങിയ മലയാള സിനിമ എന്ന സവിശേഷത കൂടിയുണ്ട്.ചിത്രത്തിലെ “ഉണക്കമുന്തിരി” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് വിനീതിന്റെ ഭാര്യ ദിവ്യ ആണ്. വ്യത്യസ്തമായ ആലാപന ശൈലി കൊണ്ടും പാട്ടിന്റെ പുതുമ കൊണ്ടും ഈ ഗാനം വൈറൽ ആയിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top