Movlog

Movie Express

ആദ്യ പ്രണയം വെളിപ്പെടുത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകൻ വിധു പ്രതാപ് .

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഗായകൻ ആണ് വിധു പ്രതാപ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുള്ള വിധു ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന “സൂപ്പർ 4 സീസൺ 2 ” എന്ന മ്യൂസിക് റിയാലിറ്റി ഷോയിലെ വിധികർത്താവാണ്. ഒരുപാട് സിനിമകളിൽ അതിമനോഹരമായ ഗാനങ്ങൾ പാടിയിട്ടുള്ള വിധു സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമാണ്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ “പാദമുദ്ര” എന്ന സിനിമയിൽ പാട്ടു പാടി ആരംഭിച്ചതാണ് വിധുവിന്റെ സംഗീത ജീവിതം. 2001ൽ “കാലമേ കൈക്കൊള്ളുക നീ ” എന്ന ഗാനം ആലപിച്ചു കൊണ്ട് മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരവും കരസ്ഥമാക്കി. അവതാരകയും നർത്തകിയുമായ ദീപ്തി ആണ് വിധുവിന്റെ ഭാര്യ.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് വിധുവും ദീപ്തിയും. മികച്ച ഒരു ഗായകൻ മാത്രമല്ല നല്ല ഒരു നടനും കൂടിയാണ് വിധുവെന്ന് ഇവർ പങ്കു വെക്കുന്ന വീഡിയോകളിലൂടെ വ്യക്തമാണ്. ടിക് ടോക് ബാൻ ചെയ്യുന്നത് വരെ അവിടെയും സജീവമായിരുന്നു വിധു. ഇരുവരും പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. ലോക്ക് ഡൗൺ കാലത്ത് നിരവധി രസകരമായ വീഡിയോകൾ ഇവർ പങ്കു വെച്ചിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആരാധകർക്ക് ഒരുപാടിഷ്ടമാണ്. വ്യത്യസ്തമായ ആശയവുമായി എത്തി ആരാധകരെ രസിപ്പിക്കാൻ ഈ ദമ്പതികൾക്ക് പ്രത്യേക കഴിവുണ്ട്.

കഴിഞ്ഞ ദിവസം വിധു പങ്കു വെച്ച ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ബാല്യകാലത്തിന്റെ ഓർമകളിലേക്ക് കൊണ്ട് പോകുന്ന ഒരു ചിത്രം ആണ് താരം പങ്കു വെച്ചത്. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് മനസ് തുറക്കുകയാണ് വിധു ഇപ്പോൾ. ആദ്യ പ്രണയം എല്ലാവർക്കും ഒരുപാട് പ്രിയമുള്ള, ഒരിക്കലും മറക്കാൻ ആവാത്ത ഓർമ്മ ആയിരിക്കും. പത്താം ക്ലാസ് വരെ ആൺകുട്ടികൾ മാത്രമുള്ള സ്കൂളിൽ പഠിച്ചിരുന്ന വിധുവിനു പ്രീഡിഗ്രിയിൽ എത്തിയപ്പോൾ ആണ് ആദ്യ പ്രണയം ഉണ്ടായത്. പ്രീഡിഗ്രി രണ്ടാം വർഷം എത്തിയപ്പോഴാണ് വിധുവിനുള്ളിൽ ആദ്യാനുരാഗം തളിരിട്ടത്. വിധു ഇഷ്ടപ്പെട്ട പെൺകുട്ടി ആദ്യ വർഷ വിദ്യാർത്ഥിനി ആയിരുന്നു. പ്രീഡിഗ്രി കഴിഞ്ഞു വിധു ഡിഗ്രിക്ക് ചേരുന്ന സമയത്ത് ആ കുട്ടി മറ്റൊരാളുമായി ഇഷ്ടത്തിലായി. അങ്ങനെ തന്നെ ഉപേക്ഷിച്ച് അവൾ അവനൊപ്പം പോയി എന്ന് വിധു പറയുന്നു. ആദ്യപ്രണയം പൊട്ടിയപ്പോൾ ഒരു മണിക്കൂർ നേരത്തെ വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഗായകൻ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top