Movlog

Health

വെറും20 ദിവസം കൊണ്ട് ആറു കിലോ ഭാരം കുറച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി വീണാനായർ

മിനിസ്ക്രീനിലൂടെ കടന്നുവന്ന് പിന്നീട് സിനിമയിൽ താരമാണ് വീണ നായർ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ” തട്ടീം മുട്ടീം ” എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് വീണ. ബിജു മേനോൻ നായകനായ “വെള്ളിമൂങ്ങ ” എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് ചുവടുവെച്ചു താരം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ 2ലെശക്തയായ ഒരു മത്സരാർത്ഥി കൂടിയായിരുന്നു വീണ. ബിഗ് ബോസ്സിൽ വന്നതിനു ശേഷം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം.

സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ചിട്ടുള്ള വീണ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഭിനയത്തിനു പുറമേ മികച്ച ശാസ്ത്രീയ നർത്തകി കൂടിയാണ് താരം. കഴിഞ്ഞദിവസം വീണയുടെ ഗംഭീര മേക്കോവർ വീഡിയോ താരം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. താര ത്തിന്റെ മേക്കോവർ കണ്ട ആരാധകർ ശരിക്കും ഞെട്ടുകയായിരുന്നു. ഇപ്പോഴിതാ ആറ് കിലോ ഭാരം 20 ദിവസം കൊണ്ട് കുറച്ചതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് പ്രിയതാരം.

ഫിറ്റ് ട്രീറ്റ് കപ്പിൾ എന്ന ഫിറ്റ്നസ് കമ്പനിയുടെ ഓൺലൈൻ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം വഴിയാണ് വീണ തന്റെ ശരീരഭാരം കുറച്ചത്. ശരീരഭാരം കുറയ്ക്കുന്ന 20 ദിവസത്തെ യാത്രയും വീണ തന്റെ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നു. ഇന്ന് ഒരുപാട് പേര് നേരിടുന്ന ഒരു പ്രശ്നമാണ് അമിതമായുള്ള ശരീരഭാരം. ഭക്ഷണം പാടേ ഒഴിവാക്കാതെ എങ്ങനെ വണ്ണം കുറയ്ക്കാം എന്ന് പലരും ചിന്തിക്കാറുണ്ട്. അങ്ങനെയുള്ളവർക്ക് പ്രചോദനം നൽകുകയാണ് വീണ തന്റെ ഏറ്റവും പുതിയ വീഡിയോയിലൂടെ.

നിരന്തരമായി വാട്സാപ്പിലൂടെ കഴിക്കേണ്ട ഭക്ഷണത്തെ കുറിച്ചും വർക്കൗട്ട്കളെ കുറിച്ചും കൃത്യമായ നിർദ്ദേശങ്ങൾ ഇവർ നൽകും. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും മധുരപലഹാരങ്ങളും ഈ കാലയളവിൽ താരം ഉപേക്ഷിച്ചു. അസിഡിറ്റി ഉണ്ടാകാതിരിക്കാൻ അയമോദകം വെള്ളമാണ് അവർ നിർദേശിക്കുന്നത്. പത്തു ദിവസത്തിനുശേഷം ഇവർ വീഡിയോ കോൾ വഴി നമ്മുടെ മാറ്റങ്ങൾ കണ്ടറിയും. അതിനനുസരിച്ച് വേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കും. ഫിറ്റ് ട്രീറ്റ് കപ്പിളിനോടുള്ള നന്ദിയും വീണ വീഡിയോയിലൂടെ പങ്കുവെക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top