Movlog

Movie Express

കഴിവിലോന്നും അല്ല കാര്യം ! സിനിമയിൽ പിടിച്ചു നില്ക്കാൻ ഇത് അത്യാവിശ്യമെന്ന താരം -സംയുക്ത വർമ്മയുടെ വാക്കുകൾ വൈറലായി

മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കാത്ത മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമായിരുന്നു സംയുക്ത വർമ്മ. ഒരുപാട് ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ല.. ഏകദേശം ഒരു വർഷക്കാലം മാത്രമാണ് സിനിമ മേഖലയിൽ നിലനിന്നിട്ടും മലയാളികളുടെ പ്രിയപ്പെട്ട താരം ആയി മാറിയിരുന്നു സംയുക്താവർമ്മ. സംയുക്ത വർമ്മ ബിജു മേനോൻ താരദമ്പതികൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ജീവിതത്തിലും സ്ക്രീനിലും പ്രണയം പകർത്തിയവരാണ് രണ്ടുപേരും. മഴയും മധുരനൊമ്പരക്കാറ്റ് മേഘമൽഹാറും ചെയ്യുന്ന സമയത്ത് ഇരുവരുടെ ഉള്ളിലും പ്രണയത്തിൻറെ മഴയായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്. മലയാള സിനിമയിലെ മാതൃക താരദമ്പതികളായി ആണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്.

വിവാഹത്തോടെ സംയുക്താവർമ്മ അഭിനയ ജീവിതത്തിൽ നിന്നും വിടവാങ്ങി എങ്കിലും ചില പരസ്യ ചിത്രങ്ങളിൽ ഒക്കെ അടുത്ത കാലങ്ങളിൽ സമയത്ത് പ്രത്യക്ഷപ്പെട്ടു. യോഗയിൽ ഉപരിപഠനം നടത്തുന്ന വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംയുക്തയുടെ വാക്കുകൾ ആണ് ശ്രേദ്ധ നേടുന്നത്. മകൻ ദക്ഷ് സിനിമാ മോഹം ഉണ്ടോ സിനിമയിലേക്ക് എത്തുമോ എന്നതായിരുന്നു ചോദ്യം. ദക്ഷ സ്കൂളിൽ നാടകങ്ങളിൽ ഒക്കെ അഭിനയിക്കാറുണ്ട്. ദക്ഷിനോട് ഞാൻ എപ്പോഴും പറയാറുള്ളത് തന്റെതായ ഒരു വഴി ഉണ്ടെന്നാണ്. ആ വഴി എന്നെങ്കിലും സിനിമയിൽ വന്നാൽ അത് ഭാഗ്യമായി കരുതിയാൽ മതി എന്നാണ്. 2006ലാണ് സംയുക്ത അമ്മയാകുന്നത്.

മകൻ ദക്ഷ് ധാർമികമിന്റെ വരവോടെയാണ് അധികം ഫോട്ടോകളിൽ ഒന്നും തല കാണിക്കാതെ മാറുന്നത്.മകൻ എത്തിയതിനു പിന്നാലെ സമയത്ത് യോഗയിലൂടെ ഭക്ഷണത്തിലൂടെയും പഴയതിനേക്കാൾ കൂടുതൽ സുന്ദരിയായി ഇരിക്കുകയാണ്.. പൊതുപരിപാടികളിൽ സംയുക്ത പങ്കെടുത്താൽ താരം തന്നെയായിരിക്കും നായിക. ഏറ്റവും ഒടുവിൽ സംയുക്തയുടെ അനുജത്തി ഉത്തര ഉണ്ണിയുടെ വിവാഹത്തിനാണ്. ദക്ഷിന് അഭിനയിക്കാൻ ഏറെ ഇഷ്ടം ആണെന്ന് മുൻപൊരിക്കൽ സംയുക്ത പറഞ്ഞിരുന്നു. സിനിമ എന്ന ഒരു ഫാൻറസി ലോകമല്ലേ അച്ഛൻ അഭിനയിക്കുന്നത് കാണുമ്പോൾ അവർക്കും ആഗ്രഹം തോന്നാം.

ഞാനിപ്പൊ ദക്ഷിനോട്‌ പറയാറുണ്ട്. നമുക്ക് എത്ര കഴിവുണ്ടായിട്ടും കഠിനാധ്വാനം ചെയ്തിട്ടും കാര്യമില്ല. തലവര എന്നൊരു കാര്യം ഉണ്ട്. അത് ഉണ്ടെങ്കിൽ നമുക്ക് സിനിമാരംഗത്ത് നിലനിൽക്കാൻ സാധിക്കുമെന്ന്. കഴിവുള്ള ഒരുപാട് പേര് നിലയിലെത്താൻ പാട്ടുണ്ട് സിനിമയിൽ നമ്മൾ കാണുന്നവരെകാൾ കണ്ടിട്ടുള്ളവർ ആയിരിക്കും കഴിവുള്ളവരെ കഴിവുള്ള എത്രയോ ആളുകൾ ഉണ്ടാകും.. ചില സമയത്ത് കഴിവും കഠിനാധ്വാനവും മാത്രം പോരാതെ വരും. സിനിമയും അതിനൊപ്പം തന്നെ ഉണ്ടെങ്കിൽ ക്ലിക്ക് ആകും. അതുകൊണ്ട് തന്നെ സിനിമയുടെ നിറപ്പകിട്ട് കണ്ടിട്ട് കണ്ണ് മഞ്ഞളിക്കരുത് എന്ന് ഞാൻ പറയാറുണ്ടെന്നും സംയുക്ത കൂട്ടിച്ചേർത്തു.

ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ നിൽക്കുന്നവർക്ക് തലവര ശരിയാകാത്തത് കൊണ്ടാകും അവിടെ തന്നെ നിൽക്കുന്നത് കഴിവും കഠിനാധ്വാനവും ഇല്ലാത്തതുകൊണ്ടല്ല. തലവരെ ഉണ്ടെങ്കിൽ പിന്നിൽ നിന്നും മുൻപിലേക്ക് വരും. താര മുഖമില്ലാത്ത സാധാരണ മുഖമുള്ള എത്രയോ ആൾക്കാർ ഉണ്ട്. അതൊക്കെ തലവരയുടെ ഗുണം കൊണ്ടാണ്. വളരെ സുന്ദരനായ സിക്സ്പാക്ക് ഒക്കെ ഉള്ള ഒരാൾക്ക് അഭിനയിക്കാനുള്ള കഴിവുണ്ടെങ്കിൽ കൂടി നിലനിൽക്കണമെന്നില്ല. കാണുന്നവർക്ക് അവരിലൊരാളായി തോന്നിയാൽ മാത്രമേ സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് തനിക്ക് തോന്നുന്നതെന്നും. സംയുക്ത പറയുന്നുണ്ട്. സംയുക്തയുടെ വാക്കുകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top