Movlog

Movie Express

ആദ്യമായി കിട്ടിയ പ്രേമലേഖനത്തെ കുറിച്ച് മനസ് തുറന്ന് ഉർവശി

തെന്നിന്ത്യൻ ഭാഷകളിലെ സൂപ്പർസ്റ്റാറുകളുടെ എല്ലാം കൂടെ അഭിനയിച്ച മികച്ച നടിയാണ് ഉർവശി. നർമ്മം നിറഞ്ഞ കഥാപാത്രങ്ങൾ ആയാലും ഗൗരവമാർന്ന കഥാപാത്രങ്ങൾ ആയാലും എല്ലാം ഈ കൈകളിൽ ഭദ്രം ആണ്. ഒരു കാലത്ത് മലയാള സിനിമയിലെ നായിക നിരയിൽ തിളങ്ങിയിരുന്ന താരം ഇപ്പോൾ അമ്മ വേഷങ്ങളിൽ സജീവമായിരിക്കുകയാണ്. മലയാള സിനിമയിലെത്തിയ ഉർവശി, നടൻ മനോജ് കെ ജയനും ആയി പ്രണയത്തിലാവുകയും പിന്നീട് സിനിമയിൽ നിന്ന് മാറി കുടുംബജീവിതം നയിക്കുകയും ആയിരുന്നു. എന്നാൽ ഇവരുടെ ദാമ്പത്യം അധികനാൾ നീണ്ടുനിന്നില്ല. നടൻ മനോജ് കെ ജയനും ആയുള്ള വിവാഹ ബന്ധം വേർപെടുത്തിയതിനുശേഷം ഉർവശി വീണ്ടും സിനിമയിൽ സജീവമാവുകയായിരുന്നു.

ഇപ്പോൾ മലയാളസിനിമയിൽ മാത്രമല്ല തമിഴിലും നിരവധി കഥാപാത്രങ്ങളുമായി തിരക്കിലാണ് ഉർവ്വശി. തനിക്ക് ആദ്യമായി ലഭിച്ച പ്രേമലേഖനത്തിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. ചെന്നൈയിലെ സ്കൂളിൽ പഠിച്ചിരുന്നപ്പോൾ പത്താംക്ലാസിൽ പഠിച്ചിരുന്ന ഒരു പയ്യനാണ് ഉർവശിക്ക് ആദ്യമായി പ്രേമലേഖനം നൽകിയതെന്ന് നടി തുറന്നു പറയുന്നു. ഒരു കവിത പോലെ ആയിരുന്നു പ്രേമലേഖനം എഴുതിയിരുന്നത്.
“കവിയാണ് നോവുമെൻ ആത്മാവിൽ” എന്ന് തുടങ്ങുന്ന ഗാനമാണ് അതിൽ കുറിച്ചിരുന്നത്. ആ പാട്ടിന്റെ നാലു വരികൾ മാത്രം എഴുതി അവസാനം പേരും എഴുതി. അതു കണ്ട് കണ്ണുതള്ളിപ്പോയി എന്നും പിന്നാലെ ആങ്ങള ഉൾപ്പെടെ മൂന്നാല് പിള്ളേര് പോയി കത്തെഴുതിയ കുട്ടിയെ ശരിയാക്കി എന്നും ഉർവശി പറയുന്നു. പ്രേമ ലേഖനം എഴുതിയ കുട്ടിയോട് സഹതാപം ഒന്നും തോന്നിയിരുന്നില്ല എന്നും പിന്നീട് വീണ്ടും കണ്ടപ്പോൾ ഇവൻ വീണ്ടും ഇടി കൊള്ളാൻ ആയിട്ടാണല്ലോ വരുന്നത് എന്നാണ് തോന്നിയതെന്നും ഉർവശി പറയുന്നു. ഇപ്പോൾ എവിടെയാണ് ആണോ പാവം, മക്കളൊക്കെ കെട്ടിച്ചയച്ച കാണും. തന്റെ പേര് കവിത ആയതുകൊണ്ട് ആണ് അയാൾ കവിത എഴുതിയത് എന്നും ഉർവ്വശി കൂട്ടിച്ചേർത്തു.

ഈ അടുത്ത കാലത്തായി തമിഴിലെ സൂപ്പർ ഹിറ്റ് ആയ മൂന്ന് ചിത്രങ്ങളിലും ഉർവശി മികച്ച വേഷങ്ങളാണ് കൈകാര്യം ചെയ്തത്. നയൻതാര നായികയായ “മൂക്കുത്തി അമ്മൻ”, സൂര്യ നായകനായ “സൂരറൈ പോറ്റര്”, ജയറാമിനൊപ്പം “പുത്തൻ പുതുക്കാലം” എന്നീ ചിത്രങ്ങളിൽ വ്യത്യസ്തവും മികച്ച വേഷങ്ങളും ആണ് താരം അവതരിപ്പിച്ചത്. തമിഴ്നാട്ടിലും ഇപ്പോൾ ഉർവശിക്ക് ആരാധകർ ഏറെയാണ്. താൻ സിനിമയിൽ സജീവമാണെങ്കിലും മകൾ കുഞ്ഞാറ്റ സിനിമയിൽ എത്തണം എന്ന് ഒരിക്കലും ആഗ്രഹിക്കുന്നില്ല എന്ന് താരം ഇതിനുമുമ്പും പറഞ്ഞിരുന്നു. തന്റെ ജീവിതത്തിൽ ഉണ്ടായ ദുരനുഭവങ്ങൾ എല്ലാം ആത്മകഥയിൽ വെളിപ്പെടുത്തുമെന്നും ഉർവശി വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top