Movlog

Movie Express

നാദിർഷായും കുടുംബവും വിവാഹഭരണങ്ങളും വസ്ത്രങ്ങളും അടങ്ങിയ ബാഗ് മലബാർ എക്സ്പ്രസ്സിൽ മറന്നു വെച്ചു! രക്ഷകനായത് മുരളി

മിമിക്രി രംഗത്ത് നിന്നും മലയാളസിനിമയിലേക്ക് എത്തി ചെറിയ വേഷങ്ങളിൽ തിളങ്ങി ഒടുവിൽ സംവിധായകനായി മാറിയ താരമാണ് നാദിർഷ. മിമിക്രി, അഭിനയം, ഗായകൻ, സംവിധാനം എന്നിവയ്ക്ക് പുറമേ മികച്ച ഒരു അവതാരകൻ കൂടിയാണ് നാദിർഷ. നാദിർഷയും ദിലീപും തമ്മിലുള്ള സൗഹൃദവും മലയാളികൾക്ക് സുപരിചിതമാണ്. ഇരുവരും ഒന്നിച്ചാൽ അവിടെ ചിരിയുടെ മാലപ്പടക്കം തന്നെ ആയിരിക്കും. പരസ്പരം കളിയാക്കിയും കൗണ്ടർ പറഞ്ഞും ചുറ്റുമുള്ളവരെ പൊട്ടിച്ചിരിപ്പിക്കുന്ന ഇവർ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത് നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ ചടങ്ങുകളുടെ വാർത്തകൾ ആണ്. ആയിഷയുടെ വിവാഹ ചടങ്ങുകൾക്ക് എല്ലാം സജീവസാന്നിധ്യമായിരുന്നു ദിലീപും കുടുംബവും. ദിലീപിന്റെ മകൾ മീനാക്ഷി നാദിർഷയുടെ മകൾ ആയിഷയും ആത്മസുഹൃത്തുക്കൾ ആണ്. ആയിഷയുടെ സംഗീത നിഷയ്ക്ക് മീനാക്ഷി അവതരിപ്പിച്ച നൃത്തത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നടി നമിത പ്രമോദും ഇവരുടെ അടുത്ത സുഹൃത്താണ്. വിവാഹ ചടങ്ങുകൾക്കെല്ലാം താരവും സജീവമായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹം. കാസർഗോഡ് വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ബിലാലാണ് ആയിഷയുടെ വരൻ. ആയിഷയുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ആയിഷയുടെ നിക്കാഹിന് വ്യാഴാഴ്ച രാവിലെയാണ് നാദിർഷയും കുടുംബവും മലബാർ എക്സ്പ്രസിൽ കാസർഗോഡിൽ എത്തുന്നത്. വണ്ടിയിൽ നിന്നും ഇറങ്ങിയതിനുശേഷമാണ് ആഭരണങ്ങൾ വെച്ചിരുന്ന ബാഗ് തീവണ്ടിയിൽ മറന്നുവെച്ച കാര്യം ഇവർ തിരിച്ചറിയുന്നത്. അപ്പോഴേക്കും ട്രെയിൻ സ്റ്റേഷനിൽ നിന്നും പോയതിനാൽ കാസർഗോഡ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്നെ നാദിർഷ വിവരം വിളിച്ചറിയിക്കുകയായിരുന്നു .

ഉടനടി ആർപിഎഫ്, ട്രാവലിംഗ് ടിക്കറ്റ് ഇൻസ്പെക്ടറും ബാച്ച് ഇൻ ചാർജും ആയ എം മുരളീധരനെ വിവരം അറിയിച്ചു. നാദിർഷയും കുടുംബവും സഞ്ചരിച്ചിരുന്ന എ 1 കോച്ച് പരിശോധിക്കുകയും 41മത്തെ സീറ്റിനടിയിൽ നിന്ന് ബാഗ് കണ്ടെത്തുകയും ചെയ്തു. ആർപിഎഫ് എസ് ഐ ബിനോയ് കുര്യനും കോൺസ്റ്റബിൾ സുരേഷും ചേർന്ന് മംഗലാപുരത്ത് വെച്ച് നാദിർഷയുടെ ബന്ധുവിന് ബാഗ് കൈമാറുകയായിരുന്നു. റെയിൽവേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലുകളുടെ ആണ് നാദിർഷായും കുടുംബവും തീവണ്ടിയിൽ മറന്നുവെച്ച വിവാഹ ആഭരണങ്ങളും വസ്ത്രങ്ങളും അടങ്ങിയ ബാഗ് തിരികെ ലഭിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top