Movlog

Kerala

12 കോടിയുടെ തിരുവോണം ബംബർ ഭാഗ്യക്കുറിയുടെ ഭാഗ്യശാലിയെ കണ്ടു പിടിച്ചു ! എന്നാൽ ലോട്ടറി ട്വിസ്റ്റ് കഥ എല്ലാവരെയും ഞെട്ടിച്ചു

കഴിഞ്ഞ ദിവസം നറുക്കെടുത്ത 12 കോടിയുടെ തിരുവോണം ബംബർ ഭാഗ്യക്കുറിയുടെ ഭാഗ്യശാലിയെ കണ്ടു പിടിച്ചു. സമ്മാനാർഹമായ ടിക്കറ്റിന്റെ വിവരങ്ങൾ പുറത്തു വിട്ടെങ്കിലും, ഭാഗ്യശാലിയെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ലായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടായിരുന്നു നറുക്കെടുപ്പ്. മുന്നൂറു രൂപ വിലമതിക്കുന്ന ടിക്കറ്റിന് 12 കോടിയുടെ ഒന്നാം സമ്മാനത്തിന് അർഹനായത് ദുബൈയിൽ ഹോട്ടലിൽ ഹെൽപ്പേർ ആയ സെയ്‌തലവിക്കാണ് അടിച്ചത്. ആരാകും 12 കോടിയുടെ ഭാഗ്യശാലി എന്ന കാത്തിരിപ്പിലായിരുന്നു കേരളക്കര ഇതുവരെ. 12 കോടി നേടിയ ഒന്നാം സമ്മാനക്കാരന് അഭിനന്ദന പ്രവാഹമാണ്.

രണ്ടാം സമ്മാനമായി ആറു പേർക്ക് ഓരോ കോടി രൂപ വീതമാണ് ലഭിക്കുന്നത്. ഓരോ പരമ്പരയിലും രണ്ടുപേർക്ക് വീതം ആകെ 12 പേർക്ക് 10 ലക്ഷം രൂപ ആണ് മൂന്നാം സമ്മാനമായി ലഭിക്കുക. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്കും, അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്കാണ് ലഭിക്കുന്നത്. അവസാന നാല് അക്കത്തിനുള്ള ആറാം സമ്മാനമായി 5000 രൂപയും, ഏഴാം സമ്മാനമായി 3000 രൂപയും, എട്ടാം സമ്മാനമായി 2000 രൂപയും, ഒമ്പതാം സമ്മാനമായി 1000 രൂപയും ആണ് ലഭിക്കുക. സമാശ്വാസ സമ്മാനമായി അഞ്ച് പേർക്ക് അഞ്ചു ലക്ഷം രൂപവീതവും ലഭിക്കും.

ജൂലൈ 22 നായിരുന്നു ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ടിക്കറ്റ് പ്രകാശനം ചെയ്തത്. സെപ്റ്റംബർ 19ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ആയിരുന്നു തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്. കോവിഡിന്റെ പശ്ചാത്തലത്തിൽ സാമ്പത്തികമായി ആകെ പ്രതിസന്ധിയിൽ ആയിരുന്നെങ്കിലും മികച്ച വിൽപ്പന തന്നെയായിരുന്നു ഇക്കുറി കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഉണ്ടായത്. 300 രൂപ വിലമതിക്കുന്ന 54 ലക്ഷം ടിക്കറ്റുകൾ ആയിരുന്നു ഇക്കുറി വിറ്റഴിച്ചത് എന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കി.അച്ചടിക്കാൻ ആവുന്ന പരമാവധി ടിക്കറ്റുകൾ അച്ചടിച്ചു എന്നതാണ് ഈ വർഷത്തെ തിരുവോണം ബമ്പറിന്റെ ഏറ്റവും വലിയ സവിശേഷത.

Click to comment

You must be logged in to post a comment Login

Leave a Reply

To Top