Movlog

Movie Express

“തട്ടീം മുട്ടീം ” പരമ്പരയിലേക്ക് മീനാക്ഷി തിരികെ എത്തുമോ?

ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരമ്പര പോലെ കേരളത്തിൽ ഏറ്റവും ജനപ്രീതി നേടിയ പരമ്പരയാണ് “തട്ടീം മുട്ടീം “. സാധാരണ കണ്ടുവരുന്ന കണ്ണീർ പരമ്പരകളിൽ നിന്നും വ്യത്യസ്തമായി കുടുംബവിശേഷങ്ങൾ നർമ്മത്തിൽ ചാലിച്ച് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പരമ്പരയാണ് “തട്ടീം മുട്ടീം “. പരമ്പരയിലെ മീനാക്ഷിയും, കണ്ണനും, അർജുനനും, മോഹനവല്ലിയുമൊക്കെ പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങൾ പോലെയാണ്. അടുത്തിടെയാണ് പരമ്പരയിൽ മൂന്നു കുഞ്ഞുങ്ങൾ ജനിക്കുന്നത്. അർജുനന്റെയും മോഹനവല്ലിയുടെയും മകൾ മീനാക്ഷിക്ക് ആണ് കുഞ്ഞുങ്ങൾ ഉണ്ടായത്.

ആശുപത്രിയിൽ നിന്നുള്ള നിമിഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. നടി ഭാഗ്യലക്ഷ്മി പ്രഭു ആണ് മീനാക്ഷി ആയി പരമ്പരയിൽ എത്തുന്നത്. പരമ്പര വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി മീനാക്ഷി പിന്മാറിയത്. സീരിയൽ നിന്ന് താരം പിന്മാറിയതിനെ കുറിച്ചുള്ള ചർച്ചകളിൽ ആയിരുന്നു ആരാധകർ. മൂന്നുമാസം മുമ്പ് ലണ്ടനിലെത്തി എന്നും ജോലിക്ക് വേണ്ടി ആയിരുന്നു ഈ പിന്മാറ്റം എന്നും താരം പറഞ്ഞിരുന്നു. വന്ന സമയത്ത് തന്നെ കോവിഡ് വ്യാപനം ഉണ്ടായതിനാൽ സുരക്ഷയോടെ ആണ് പുറത്തേക്ക് പോകുന്നത് എന്നും താരം കുറിച്ചു. ലണ്ടനിലേക്ക് പോയ മീനാക്ഷി ഇനി തിരിച്ചു വരുമോ എന്നുള്ള ആശങ്കയിലായിരുന്നു ആരാധകർ.

അങ്ങനെയൊന്നും തനിക്ക് “തട്ടീം മുട്ടീം ” വിട്ടു പോകാനാവില്ല. കുടുംബം എങ്ങനെയാണോ അങ്ങനെയാണ് പരമ്പരയിലെ എല്ലാവരും. പക്ഷേ താൽക്കാലികമായി ഒന്ന് പിൻമാറിയിരിക്കുകയാണ്. തിരിച്ചു വരവ് പ്രതീക്ഷിക്കാമെന്നും മീനാക്ഷി പറഞ്ഞിരുന്നു. ഇപ്പോൾ പരമ്പരയുടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് കണ്ണൻ പങ്കു വെച്ച ചിത്രമാണ്. കണ്ണൻ മീനാക്ഷിയുമായി ചേർന്ന് എടുത്ത ചിത്രം ആണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. പ്രിയ താരങ്ങളുടെ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

മീനാക്ഷി പരമ്പരയിൽ നിന്നും താൽക്കാലികമായി പിന്മാറുന്നത് വികാരനിർഭരം ആയ നിമിഷങ്ങളായി ആണ് “തട്ടീം മുട്ടീം ” പരമ്പരയിൽ സംപ്രേഷണം ചെയ്തത്. തങ്ങളുടെ മൂന്ന് മക്കളെ പ്രിയതമനെ കയ്യിൽ ഏൽപ്പിച്ച ആയിരുന്നു മീനാക്ഷി പോയത്. ലണ്ടനിൽ നേഴ്സ് ആയിട്ടാണ് മീനാക്ഷി ജോലി ചെയ്യുന്നത്. പരമ്പരയിലേക്ക് മീനാക്ഷിയുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top