Movlog

Movie Express

തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കു വെച്ച് നടി സ്വാസിക!

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടനടി ആണ് സ്വാസിക. പരമ്പരകൾക്ക് പുറമെ സിനിമകളിലും സജീവമാണ് സ്വാസിക. “സീത” എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയങ്ങൾ കവർന്ന സ്വാസികയ്ക്ക് അടുത്തിടെ കേരള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.

“വാസന്തി” എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്വാസികയ്ക്ക് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയത്. സിജു വിൽസൺ അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്ത “വാസന്തി” എന്ന ചിത്രം 2019 ലെ മികച്ച സിനിമയ്ക്കുള്ള കേരളസംസ്ഥാന അവാർഡ് കരസ്ഥമാക്കിയിരുന്നു.

മൂന്ന് കേരളം സംസ്ഥാന അവാർഡുകൾ ആയിരുന്നു ഈ സിനിമ കരസ്ഥമാക്കിയത്. “സീത” എന്ന ഒറ്റ കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സ്വന്തം കുടുംബത്തിലെ അംഗത്തോടെന്ന പോലുള്ള സ്നേഹമാണ് സ്വാസികയോട്. ഈ പരമ്പരയിൽ സ്വാസിക അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകരുടെ പൊതു അഭിപ്രായം. അഭിനയത്തിനു പുറമേ നല്ലൊരു നർത്തകി കൂടിയാണ് താരം.

ഇതിനോടകം മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലും സ്വാസിക അഭിനയിച്ചു കഴിഞ്ഞു. 2009ൽ പുറത്തിറങ്ങിയ “വൈഗായി” എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക സിനിമ രംഗത്തേക്ക് പ്രവേശിച്ചത്. നാദിർഷ സംവിധാനം ചെയ്ത “കട്ടപ്പനയിലെ ഋതിക് റോഷൻ” എന്ന ചിത്രത്തിലെ ശ്രദ്ധേയമായ തേപ്പുകാരിയുടെ വേഷം മലയാളികൾ ഒരിക്കലും മറക്കില്ല. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം നിമിഷ നേരം കൊണ്ട് വൈറലാവാറുണ്ട്.

സ്വാസികയുടെ വിവാഹ വാർത്തകൾ എന്നും സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മാമാങ്കം” എന്ന സിനിമയിൽ ഉണ്ണി മുകുന്ദൻ അവതരിപിച്ച ചന്ത്രോത്ത് പണിക്കറിന്റെ അഭിനയത്തെ അഭിനന്ദിച്ച് സ്വാസിക എത്തിയതോടെ ഇവർ തമ്മിൽ പ്രണയത്തിലാണെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. നടനും എഴുത്തുകാരനും ആയ ബദ്രിനാഥിന് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ താരം പങ്കു വെച്ചതോടെ സ്വാസിക ഉടൻ വിവാഹിതയാകുന്നു എന്ന രീതിയിൽ ആയിരുന്നു വാർത്തകൾ പ്രചരിച്ചത്.

എന്നാൽ ബദരീനാഥുമായി വർഷങ്ങൾ മുൻപേയുള്ള പരിചയമാണ് ഉള്ളതെന്നും പത്തു വർഷങ്ങൾക്കു ശേഷം വീണ്ടും ഒരുമിച്ചപ്പോൾ ഷൂട്ടിങ് സ്ഥലത്ത് വെച്ച് എടുത്ത ചിത്രമാണ് ഇതെന്നും താരം വ്യക്തമാക്കി. ഇപ്പോഴിതാ തൃപ്പൂണിത്തുറയിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയ സന്തോഷം പങ്കു വെക്കുകയാണ് സ്വാസിക. ഫ്ലാറ്റ് വാങ്ങി രജിസ്ട്രേഷൻ കഴിഞ്ഞ തൊട്ടടുത്ത ദിവസം താരത്തിന് തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നിരുന്നു.

അതുകൊണ്ട് ഫ്ലാറ്റിലെ പണികളും മറ്റു കാര്യങ്ങളും ഒന്നും ശ്രദ്ധിക്കാൻ താരത്തിന് സാധിച്ചില്ല. ഒരു മാസത്തിനു ശേഷം പണിയെല്ലാം കഴിഞ്ഞതിന് ശേഷം ആണ് സ്വാസിക ഫ്ലാറ്റിൽ എത്തുന്നത്. അടിപൊളി ഫ്ലാറ്റ് എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ഇതോടൊപ്പം തന്നെ മൂന്ന് വർഷത്തിന് ശേഷമുള്ള വിവാഹത്തെക്കുറിച്ചും താരം തുറന്നു പറയുകയാണ്. സ്വാസികയുടെ ഹോം ടൂർ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകൻ.

തന്റെ യൂട്യൂബ് ചാനലിലൂടെ പുതിയ ഫ്ളാറ്റിലെ എല്ലാ മുറികളും താരം ആരാധകർക്ക് ആയി പരിചയപ്പെടുത്തുന്നുണ്ട്. സ്കൈലൈനിൽ ഉള്ള ഡാഫോഡിൽസ് എന്ന ബ്ലോക്കിലെ ബ്ലോക്ക് നമ്പർ വണ്ണിലെ ഫ്ലാറ്റാണ് താരത്തിന്റേത്. ഈ ഫ്ലാറ്റിൽ താമസിക്കില്ല എന്ന് താരം തുറന്നു പറയുന്നു. സ്വന്തം സമ്പാദ്യം കൊണ്ടുള്ള ഒരു അസറ്റ് എന്ന രീതിയിലാണ് ഇത് വാങ്ങിച്ചിട്ട് ഉള്ളത് എന്നും താരം തുറന്നു പറയുന്നു. തന്റെ നേട്ടത്തിൽ അഭിമാനം കൊള്ളുന്നു എന്നും താരം കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top