Movlog

Movie Express

നിന്റെ തള്ളയോട് എന്റെ അന്വേഷണം പറയണം ! സുബിയെ ചൊറിയാൻ വന്നവന് കിട്ടിയത് കിടിലൻ പണി

സുബി സുരേഷിനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. നടി, ഹാസ്യതാരം, അവതാരക തുടങ്ങി വിശേഷണങ്ങളേറെയാണ് സുബിക്ക്. കൊച്ചി സ്വദേശിയായ സുബി നിരവധി ടെലിവിഷൻ ഷോകളിൽ തിളങ്ങിയിട്ടുണ്ട്.

1993ൽ സിനിമലയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സുബി നിരവധി പാരമ്പരകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സുബി സുരേഷ് അവതരിപ്പിച്ചിട്ടുള്ള കുട്ടിപ്പട്ടാളം എന്ന ടെലിവിഷൻ ഷോ ഏറെ ജനപ്രിയമായിരുന്നു.സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളും കുറിപ്പുകളും എല്ലാം നിമിഷനേരം കൊണ്ട് വൈറൽ ആകാറുണ്ട്.

അടുത്തിടെ മലയാള സിനിമയുടെ മസിൽ അളിയൻ ഉണ്ണിമുകുന്ദന് സുബി അയച്ച പ്രേമലേഖനം വൈറൽ ആയിരുന്നു. ഉണ്ണിമുകുന്ദൻറെ സിനിമ പേരുകൾ എല്ലാം കോർത്തിണക്കി വളരെ രസകരമായ ഒരു പ്രേമലേഖനം ആയിരുന്നു അത്. ഇപ്പോഴിതാ തനിക്ക് നേരെ വന്ന മോശം കമന്റുകൾക്ക് നല്ല അസ്സൽ മറുപടി നൽകി വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് സുബി സുരേഷ്.

കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ടെലിവിഷൻ മേഖലയിൽ സജീവ സാന്നിധ്യമായ സുബി, വ്യക്തമായ നിലപാടുകൾ ഉള്ള ഒരു വ്യക്തിയാണെന്നും എന്തും വെട്ടിത്തുറന്ന് പറയുന്ന കൂട്ടത്തിലാണെന്ന് നമുക്കറിയാവുന്നതാണ്. കൈരളി ടിവിയിൽ ഇപ്പോൾ ശ്രദ്ധേയമായ ഒരു പരിപാടി അവതരിപ്പിച്ചു വരികയാണ് താരം. നിരവധി ആരാധകരാണ് ഈ പരിപാടി കാണുന്നത്. എന്നാൽ ഈ പരിപാടിയിലെ താരത്തിന്റെ പ്രകടനത്തെ വിമർശിച്ചു ചില ആളുകൾ രംഗത്ത് വരാറുണ്ട്.

ആരോഗ്യകരമായ വിമർശനങ്ങൾ നല്ലതാണ്. എന്നാൽ മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചു കൊണ്ടുള്ള വിമർശനങ്ങൾ പ്രോത്സാഹിക്കപ്പെടരുത്. അത്തരത്തിലുള്ള വിമർശനങ്ങൾക്ക് കൃത്യമായ മറുപടി നൽകുകയാണ് സുബി സുരേഷ്. പൊതുവേ നടിമാരുടെ ചിത്രങ്ങൾക്ക് കീഴിൽ മോശം കമന്റ് വരുന്നത് പതിവ് ആയിട്ടുള്ള കാര്യമാണ്. പല താരങ്ങളും ഇത് കണ്ടില്ല എന്ന് നടിക്കുമ്പോൾ തനിക്കെതിരെ വന്ന മോശം കമന്റുകൾക്ക് ചുട്ട മറുപടി നൽകുകയാണ് സുബി സുരേഷ്.

തെറി പറഞ്ഞുകൊണ്ട് കമന്റ് ഇട്ട ഒരാളോട് തള്ളയ്ക്കും തന്തയ്ക്ക് വിളിച്ചു കൊണ്ട് തന്നെയാണ് താരം മറുപടി നൽകിയത്. എന്നാൽ താരത്തിന്റെ ഭാഗത്തുനിന്നും ഇങ്ങനെ പ്രതീക്ഷിച്ചില്ലെന്ന് ഒരു കൂട്ടം ആളുകൾ പറയുമ്പോൾ ഇങ്ങനെയുള്ള ഞരമ്പൻമാർക്ക് ഇതുപോലുള്ള മറുപടി തന്നെ നൽകണമെന്ന് സുബിയെ അനുകൂലിക്കുന്നവരും ഉണ്ട്.

എന്തായാലും സുബിക്ക് കിട്ടിയ കമന്റുകളും അതിനു താരം കൊടുത്ത മറുപടിയും എല്ലാം ഇപ്പോൾ വൈറലായിരിക്കുകയാണ്. സുബി മറുപടി നൽകിയതോടെ കമന്റ് ഇട്ടയാൾ കമന്റ് ഡിലീറ്റ് ചെയ്‌തു എങ്കിലും ഇതിന്റെ സ്ക്രീൻഷോട്ട് ഇതിനോടകം വൈറലായി കഴിഞ്ഞു.

കമന്റ് നീക്കം ചെയ്തത് ചൂണ്ടിക്കാണിച്ച് സുബി സുരേഷ് ഒരു കുറിപ്പ് പങ്കുവെച്ചു. പ്രോഗ്രാം ഇഷ്ടമല്ലെങ്കിൽ അത് മാന്യമായി പറയണം അല്ലെങ്കിൽ കാണാതിരിക്കുകയാണ് വേണ്ടത്. പരസ്യമായി തെറി വിളിക്കുന്നത് നല്ലതല്ല എന്നും മറുപടി നന്നായി കിട്ടി തുടങ്ങിയപ്പോൾ അവർ കമന്റ് നീക്കം ചെയ്യുകയായിരുന്നു എന്നും സുബി പങ്കുവെച്ചു. വടി കൊടുത്ത് അടി വാങ്ങേണ്ട വല്ല കാര്യമുണ്ടായിരുന്നോ എന്ന് കമന്റ് ഇട്ട ആളെ കുറിച്ചുകൊണ്ട് സുബി സുരേഷ് പങ്കുവെച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top