Movlog

India

ശ്രീശൈലം അണക്കെട്ടിലെ അവിസ്മരണീയമായ കാഴ്ച .

ആന്ധ്രാ പ്രദേശിലെ ,കുർണൂൽ ജില്ലയിൽ ,ശ്രീശൈലം എന്ന അമ്പലത്തിനു അടുത്തായി സ്ഥിതി ചെയ്യുന്ന അണക്കെട്ട് ആണ് ശ്രീശൈലം ഡാം .രാജ്യത്തെ നിരവധി അണക്കെട്ടുകളിൽ ഏറ്റവും ഉയർന്ന ശേഷിയുള്ള രണ്ടാമത്തെ ജലവൈദ്യുത സ്റ്റേഷൻ ആണ് ശ്രീശൈലം ഡാം . കുർണൂൽ ,മഹബൂബ്‌നഗർ എന്നീ ജില്ലകൾക്കിടയിലെ നല്ലമല മലനിരകളിൽ ആണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് .616 ചതുരശ്ര കി മി വിസ്‌തീർണമുള്ളതാന് ശ്രീശൈലം അണക്കെട്ടിന്റെ റിസർവോയർ .1960 ൽ ഈ പ്രോജക്ടിന് ആരംഭം കുറിച്ചെങ്കിലും അണകെട്ട് പ്രവർത്തനം ആരംഭിച്ചത് ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് .

അണക്കെട്ടിലെ ഗെയിറ്റുകൾ തുറക്കുമ്പോഴുള്ള ജലപ്രവാഹം ഒരു അവിസ്മരണീയ കാഴ്ചയാണ് .മനസിന് കുളിമുറിയുക്ക ഒരു ദൃശ്യവിരുന്ന് തന്നെയാണിത് .തുടർച്ചയായി പെയ്ത മഴയെ തുടർന്ന് ആഗസ്റ്റ് 19 നാണ് അണക്കെട്ടിലെ ഗെയിറ്റുകൾ തുറന്നത് .കൃഷ്ണ ,തുങ്കഭദ്ര നദികളിൽ നിന്നും ഉള്ള അമിതമായ ജലമൊഴുക്ക് കാരണം ആയിരുന്നു ഗെയിറ്റുകൾ തുറക്കേണ്ടി വന്നത് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top