Movlog

Kerala

നിന്റെ തന്തയാണോ എന്ന് ചോദിച്ച ആൾക്ക് വായടപ്പിച്ച മറുപടി ! ശ്രീനിഷിന്റെ പോസ്റ്റ്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരമാണ് ശ്രീനിഷ് അരവിന്ദ്. ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികൾക്ക് മുന്നിൽ എത്തിയ ശ്രീനിഷ് ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥി ആയതോടെ ആണ് ജനഹൃദയങ്ങൾ കീഴടക്കിയത്. പഞ്ചപാവം പോലുള്ള സ്വഭാവം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥി ആയി മാറി ശ്രീനിഷ്. ബിഗ് ബോസ് ഹൗസിൽ പങ്കെടുത്തിരുന്ന മറ്റൊരു മത്സരാർത്ഥി ആയ പേർളി മാണിയും ശ്രീനിഷും ഇവിടെ വെച്ചായിരുന്നു പ്രണയത്തിലായത്.ബിഗ് ബോസ് ഹൗസിനുള്ളിലെ ഇവരുടെ പ്രണയരംഗങ്ങൾ പ്രേക്ഷകർ ഏറെ ആസ്വദിച്ചിരുന്നു. എന്നാൽ ഇവരുടെ പ്രണയം ഗെയിം സ്ട്രാറ്റജി ആണെന്ന് ചിലർ അഭിപ്രായപ്പെട്ടു.

ബിഗ് ബോസ് ഷോ കഴിഞ്ഞതിനു ശേഷം ഇവരുടെ വിവാഹ നിശ്‌ചയം നടന്നപ്പോൾ ആണ് ഇവരുടെ പ്രണയം സത്യമാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞത്. പെർലിഷ് എന്ന് പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്ന ഈ താരദമ്പതികൾ ഉടൻ തന്നെ വിവാഹവും കഴിച്ചു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് ഇരുവരും. ഇവർ ഒന്നിച്ചെത്തിയെ വെബ് സീരീസ് “അവസ്ഥ” യും, “എൻ ചെല്ലക്കുട്ടിയെ തുടങ്ങിയ ആൽബവും എല്ലാം വൈറൽ ആയിരുന്നു. ഇവരുടെ ചിത്രങ്ങളും രസകരമായ വീഡിയോകളും നിമിഷനേരം കൊണ്ട് തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇവരെ പോലെ തന്നെ ഇവരുടെ മകൾ നിലയെയും പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. മകളുടെ വിശേഷങ്ങൾ പങ്കു വെച്ച് ശ്രീനിഷും പേർളിയും എത്താറുണ്ട്.

ഇപ്പോഴിതാ ശ്രീനിഷ് പങ്കു വെച്ച ചിത്രത്തിന് മോശം കമന്റ് ഇട്ടയാൾക്ക് താരം നൽകിയ മറുപടി ആണ് ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഒരു പ്രതിമയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രം ശ്രീനിഷ് പങ്കു വെച്ചത്. “ആളെ മനസിലായോ” എന്ന അടിക്കുറിപ്പോടെ ആണ് ശ്രീനിഷ് ചിത്രം പങ്കു വെച്ചിരുന്നത്. നിരവധി പേർ ചിത്രം ലൈക് ചെയുകയും രസകരമായ കമന്റുകൾ പങ്കു വെച്ചും മുന്നോട്ട് വന്നിരുന്നു. എന്നാൽ ഒരാൾ ,”ഇത് നിന്റെ തന്ത ആണോ ” എന്നായിരുന്നു കമന്റ് ചെയ്തത്.

തന്റെ ചിത്രത്തിന് കീഴിൽ അങ്ങനെ ഒരു കമന്റ്റ് ഇട്ടയാൾക്ക് തക്ക മറുപടി ആയിരുന്നു ശ്രീനിഷ് കൊടുത്തത്. “അല്ല ബ്രോ, താങ്കളുടെ അമ്മയോട് ചോദിക്കൂ പറയും ഇതാരാണ് എന്ന് ” എന്നായിരുന്നു ശ്രീനിഷ് നൽകിയ മറുപടി. ഇതിനു മറുപടിയുമായി അയാൾ വീണ്ടുമെത്തി. “ഹാവു അങ്ങനെയെങ്കിലും റിപ്ലൈ തന്നല്ലോ, ഐ ആം എ ബിഗ് ഫാൻ ഓഫ് യൂ ” എന്നായിരുന്നു അയാളുടെ മറുപടി. എന്നാൽ തന്തയ്ക്ക് വിളിച്ചതാണോ ആരാധന കാണിക്കുന്നത് എന്നാണു അയാളോട് പലരും ചോദിക്കുന്നത്. ശ്രീനിഷിന്റെ ചിത്രം പോലെ തന്നെ ശ്രീനിഷിന്റെ മറുപടിയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top