Movlog

Movie Express

വിവാഹ വിശേഷങ്ങൾ പങ്കു വെച്ച് സൗഭാഗ്യവും അർജുനും

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരദമ്പതികൾ ആണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖരനും. സിനിമാ സീരിയൽ രംഗത്ത് സജീവമായ രാജാറാമിന്റെയും താരാകല്യാണിന്റെയും മകളാണ് സൗഭാഗ്യ വെങ്കിടേഷ്. അഭിനയ രംഗത്തേക്ക് കടന്നു വന്നിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ഏറെ പ്രശസ്തയാണ് സൗഭാഗ്യ. ഡബ്സ്മാഷിലൂടെ നിരവധി ആരാധകരെ നേടിയ ഡബ്സ്മാഷ് ക്വീൻ എന്നറിയപ്പെടുന്ന താരമാണ് സൗഭാഗ്യ. അമ്മ താരകല്യാണിനെ പോലെ മികച്ച നർത്തകി കൂടിയാണ് സൗഭാഗ്യ. സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖർ താരാകല്യാണിന്റെ ഡാൻസ് സ്കൂളിലെ വിദ്യാർഥിയായിരുന്നു.

അർജുന് ഒപ്പമുള്ള സൗഭാഗ്യയുടെ ടിക് ടോക് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വലിയ ഹിറ്റ് ആവാറുണ്ട്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന “ചക്കപ്പഴം” എന്ന ഹാസ്യ പരമ്പരയിലൂടെ അർജുൻ അഭിനയരംഗത്തേക്ക് ചുവടുവെച്ചിരുന്നു. പരമ്പരയിലെ ശിവൻ എന്ന അർജുന്റെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ അപ്രതീക്ഷിതമായി അർജുൻ പരമ്പരയിൽ നിന്നും പിന്മാറുകയായിരുന്നു. ഡാൻസ് ക്ലാസ്സുകൾ മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടായതോടെയാണ് പരമ്പരയിൽ നിന്നും പിന്മാറിയതെന്ന് അർജുൻ വ്യക്തമാക്കി.

ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അർജുനും സൗഭാഗ്യവും മനസ് തുറക്കുകയാണ്. “ചക്കപ്പഴം”ത്തിന്റെ സെറ്റിലേക്ക് പോകാത്തത് ദേഷ്യം കൊണ്ടൊന്നുമല്ല എന്ന് അർജുൻ പറയുന്നു. അവിടെ എപ്പോഴും തമാശയാണ് എന്നും അഭിനയിക്കാൻ പോകരുത് എന്ന് ആരും പറഞ്ഞിട്ടില്ല എന്നും അർജുൻ വെളിപ്പെടുത്തി. ഒരു കാര്യത്തിനും അന്യോന്യം നിർബന്ധിക്കാറില്ല ഇരുവരും. ഡാൻസ് ക്ലാസ് ഉപജീവനമാർഗ്ഗം ആയതുകൊണ്ട്, അത് നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകണം എന്നുള്ളത് കൊണ്ടാണ് പരമ്പരയിൽ നിന്ന് പിന്മാറിയത് എന്ന് അർജുൻ വ്യക്തമാക്കി. വിവാഹം കഴിഞ്ഞ സമയത്ത് പലരും ഡോക്ടറെ കാണുന്നില്ലേ എന്ന് ചോദിച്ചതായി സൗഭാഗ്യ വെളിപ്പെടുത്തി. എന്തെങ്കിലും കുഴപ്പമുണ്ടോ എന്നൊക്കെ ആയിരുന്നു ആളുകളുടെ ചോദ്യങ്ങൾ എന്നും സൗഭാഗ്യ തുറന്നു പറയുന്നു. എന്നാൽ അമ്മയും അമ്മൂമ്മയും ഒന്നും ഇത് വരെ അങ്ങനെ ചോദിച്ചില്ല എന്ന് സൗഭാഗ്യ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top