Movlog

Health

ഫാറ്റിലിവർ വരാതിരിക്കാൻ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണം ! മറ്റുള്ളവർക്കായി ഷെയർ ചെയ്യൂ

മറ്റു രോഗത്തിന് വേണ്ടി വയറ് സ്കാൻ ചെയ്യുമ്പോഴോ എന്തെങ്കിലും ആവശ്യത്തിന് രക്തം പരിശോധിക്കുമ്പോഴാണ് ഫാറ്റി ലിവർ എന്ന രോഗം കണ്ടെത്തുന്നത്. പണ്ടുകാലങ്ങളിൽ അത്ര കേട്ടുകേൾവിയില്ലാത്ത എന്നാൽ ഇന്ന് വളരെ സർവസാധാരണമായി കേൾക്കുന്ന ഒരു രോഗമാണ് ഫാറ്റി ലിവർ. പൊതുവായുള്ള ഒരു തെറ്റിദ്ധാരണയാണ് മദ്യപാനികൾക്ക് ആണ് അധികവും കരൾരോഗങ്ങൾ ഉണ്ടാവുക എന്ന്. എന്നാൽ അടുത്തിടെ ലിവർ സിറോസിസ് ആയി മരണപ്പെടുന്നവരാരും മദ്യപാനം കാരണം കരൾരോഗം ബാധിച്ചവരല്ല. മദ്യം ജീവിതത്തിൽ തൊടാത്തവർക്കും ഈ അസുഖങ്ങൾ വരുന്നുണ്ട്. മദ്യം കഴിക്കാതെ വരുന്ന ഇത്തരം അസുഖങ്ങളെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്നാണ് പറയുന്നത്.

ജീവിത ശൈലിയുമായി ബന്ധമുള്ള രോഗം ആയതുകൊണ്ടാണ് ഈ കാലഘട്ടത്തിൽ ഇത് സാധാരണമായിരിക്കുന്നത്. കരളിൽ കൊഴുപ്പ് അടിയുന്നത് ശരീരത്തിൽ മുഴുവൻ ഉള്ള കൊഴുപ്പ് അടിയുന്നതും പ്രമേഹത്തിന്റെയും എല്ലാം അനന്തരഫലം ആയിട്ടാണ്. ശരീരഭാരം ക്രമാതീതം ആയി വർദ്ധിക്കുന്നത്, പ്രമേഹത്തിന്റെ അളവ് നിയന്ത്രണാതീതം ആവുന്നത്, കൊളസ്ട്രോൾ കൂടുന്നത് എല്ലാം കരളിൽ കൊഴുപ്പടിയുന്നത് കാരണമാകുന്നു. ഇതാണ് ഫാറ്റി ലിവർ. മിക്ക ആളുകൾക്കും ഫാറ്റി ലിവർ കാരണം പ്രത്യേക ലക്ഷണങ്ങൾ ഒന്നും ഉണ്ടാവില്ല. മറ്റു അസുഖങ്ങൾക്ക് സ്കാൻ ചെയ്യുമ്പോൾ ആയിരിക്കും പല ഘട്ടത്തിൽ എത്തിയ ഫാറ്റിലിവർ കണ്ടെത്തുന്നത്. ഫാറ്റി ലിവർ കൂടിയ അവസ്ഥയിൽ ലിവർ സിറൊസിസ് പോലുള്ള മാരകമായ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്.

കരൾ രോഗങ്ങളുടെ എല്ലാ സങ്കീർണതകളും ഫാറ്റി ലിവർ ഭാവിയിൽ ഉണ്ടാക്കിയേക്കാം. ഫാറ്റിലിവർ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ശരീരത്തിലെ കൊഴുപ്പിന്റെ അളവു കുറയ്ക്കുന്നതും, ഭാരം നിയന്ത്രിക്കുന്നതും ആണ്. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ തന്നെയാണ് ഈ അസുഖത്തെ ഇല്ലാതാക്കുന്നത്. അന്നജം കുറഞ്ഞ ഭക്ഷണം കഴിക്കുക, ബേക്കറി ഉൽപന്നങ്ങൾ, മധുര പലഹാരങ്ങൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവയെല്ലാം പരമാവധി കുറയ്ക്കുക. വ്യായാമം നിർബന്ധമാക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഫാറ്റിലിവർ ഉള്ളവർക്ക് അസുഖം ഇല്ലാതാക്കാനും ഫാറ്റിലിവർ വരാതിരിക്കാനും സഹായിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

To Top