Movlog

Movie Express

വിവാഹം കഴിച്ചാൽ ആറു മാസം കൂടുമ്പോൾ വിവാഹ മോചനം – സംഭവത്തെ കുറിച്ച് ശ്വേത മേനോൻ പറയുന്നത് ഇങ്ങനെ

1994ൽ ഫെമിന മിസ് ഇന്ത്യ ഏഷ്യ പസഫിക് എന്ന പട്ടം കരസ്ഥമാക്കി മലയാളികളുടെ അഭിമാനമായ താരമാണ് ശ്വേത മേനോൻ.

സുസ്മിതാസെൻ, ഐശ്വര്യ റായ് എന്നിവർ മത്സരിച്ചിരുന്ന മിസ് ഇന്ത്യ മത്സരത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കിയിരുന്നതും ശ്വേത മേനോൻ ആയിരുന്നു. മലപ്പുറം സ്വദേശിയായ ശ്വേത മേനോൻ മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകൾക്ക് പുറമേ ബോളിവുഡ് സിനിമകളിലും സജീവമായിരുന്നു.

“അനശ്വരം” എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം കുറിച്ച ശ്വേത, “അശോക”, “കോർപ്പറേറ്റ്”, “മഖ്ബൂൽ ” എന്നീ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മുപ്പതോളം ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം പിന്നീട് 2006ലായിരുന്നു മലയാളത്തിലേക്ക് തിരിച്ചു വന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത “പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ” എന്ന ചിത്രത്തിലെ ചീരു എന്ന കഥാപാത്രം ശ്വേതയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവായി മാറി.

ആഷിക് അബു സംവിധാനം ചെയ്ത “സോൾട്ട് ആൻഡ് പെപ്പർ” എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് കേരള സംസ്ഥാന അവാർഡ് നേടിയിരുന്നു ശ്വേത. “വെറുതെ അല്ല ഭാര്യ” എന്ന ജനപ്രിയ ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് സാധിച്ചു. ഇതിനുപുറമേ ബിഗ് ബോസ് മലയാളം സീസൺ 1ൽ മത്സരാർത്ഥി ആയി എത്തിയിരുന്നു ശ്വേത. ശ്വേതയുടെ വ്യക്തി ജീവിതത്തെ കുറിച്ച് മലയാളികൾ കൂടുതൽ അറിഞ്ഞത് ബിഗ് ബോസിലൂടെ ആണ്.

അടുത്തിടെയായി സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഭിനയത്തിലും മോഡലിംഗിലും വിജയിച്ചുവെങ്കിലും താരത്തിന്റെ ആദ്യവിവാഹം പരാജയമായിരുന്നു. ബോബി ഭോസ്ലെയെ ആണ് ശ്വേത വിവാഹം കഴിച്ചത്. എന്നാൽ ആ ബന്ധം വേണ്ടെന്നു വെച്ച ശ്വേത പിന്നീട് ശ്രീവത്സൻ മേനോനെ വിവാഹം കഴിക്കുകയായിരുന്നു. 2012ൽ ഇവർക്ക് ഒരു മകൾ പിറന്നു.

മകളുടെ പ്രസവം ബ്ലെസി സംവിധാനം ചെയ്ത “കളിമണ്ണ്” എന്ന സിനിമയുടെ ഷൂട്ടിങ്ങിൽ കാണിച്ചത് ഏറെ വിവാദമായിരുന്നു. വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ആയിരുന്നു ശ്വേതയെ തേടിയെത്തിയത്. കുടുംബ വിശേഷങ്ങൾ പങ്കുവെച്ച് ശ്വേത മുന്നോട്ടു വരാറുണ്ട്. ഭർത്താവ് തനിക്കൊരു കൂട്ടുകാരനും സഹോദരനെയും പോലെയാണെന്നും താരം പങ്കുവെച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് സിനിമയിൽ നിന്നും നടിമാർ പ്രത്യക്ഷപ്പെടുമ്പോൾ ശ്വേതാമേനോൻ സിനിമയിൽ സജീവമാവുകയായിരുന്നു.

മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട് ശ്വേത. സമൂഹ മാധ്യമങ്ങളിൽ തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾക്ക് കീഴിൽ കമന്റ് ഇടുന്നത് താരത്തിന്റെ ഒരു പതിവ് ആണ്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കു വെക്കുകയാണ് ശ്വേത. താരസംഘടനയായ അമ്മയുടെ ആദ്യ വനിത വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് വിജയിച്ചിരിക്കുകയാണ് താരം. ഈ വിജയത്തെ സ്വന്തം കുടുംബത്തിൽ നിന്നു ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ശ്വേത കണക്കാക്കുന്നത്.

അതിന്റെ സന്തോഷവും താരം പങ്കുവെക്കുന്നു. നടി- നടൻ എന്ന വേർതിരിവുകൾ ഒന്നും കാണിക്കാത്ത ഒരു താരം ആണ് ശ്വേത മേനോൻ. ശ്വേതയുടെ വിവാഹ മോ ച ന വാർത്തകൾ നിരന്തരം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ആറുമാസത്തിലൊരിക്കൽ സോഷ്യൽ മീഡിയ എനിക്ക് ഡിവോഴ്സ് തരാറുണ്ട് എന്നാണ് ഇക്കാര്യത്തിൽ ശ്വേത പറയുന്നത്. ഒരുപാട് തിരക്കുള്ളതുകൊണ്ട് സോഷ്യൽ മീഡിയ എനിക്കുവേണ്ടി ചെയ്തു തരുന്നതാണ് എന്ന് ശ്വേതാമേനോൻ പങ്കുവച്ചു.

എന്തും കേൾക്കുന്നത് വാർത്തയാകുന്ന മേഖലയിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് നല്ല വാർത്തകൾ മാത്രമേ വരുകയുള്ളൂ എന്ന് ഒരിക്കലും കരുതാറില്ല. ഇങ്ങനെ വരുന്നത് ഒക്കെ സത്യമാണോ എന്ന് പോലും ആരും ചോദിക്കാറില്ല. അതുകൊണ്ടുതന്നെ ശ്വേതാ മറുപടി ഒന്നും പറയാറുമില്ല. സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒരു പരിധിക്കപ്പുറം ഒന്നും പങ്കുവെക്കാത്ത വ്യക്തിയാണ് ശ്വേത. അതിന് താൽപര്യവുമില്ല. ഒരു സെലിബ്രിറ്റിയും സമൂഹത്തിൽ പെട്ടെന്ന് തിരിച്ചറിയപ്പെടുകയും ചെയ്യുന്ന ആളാണ് എന്ന ബോധത്തോടെ തന്നെയാണ് നിൽക്കുന്നത്.

ഈ ജോലി ചെയ്യുമ്പോൾ ഇതെല്ലാം കേൾക്കേണ്ടിവരും എന്ന സാമൂഹ്യബോധവും ഉണ്ട്. എന്നാൽ കുടുംബത്തെ കുറിച്ച് പറയുമ്പോൾ വിഷമം തോന്നാറുണ്ടെന്നും താരം പങ്കുവെച്ചു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ശ്വേത എങ്കിലും ഭർത്താവ് ശ്രീവത്സൻ മേനോനും മകൾ സബൈനയും സമൂഹമാധ്യമങ്ങളിൽ നിന്നും മാറി നിൽക്കുകയാണ്. മകൾ സാധാരണ ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കു വെക്കാത്തത്. മകൾ സ്വയം ഒരു സെലിബ്രിറ്റി ആയി മാറട്ടെ, അതിന് അമ്മയുടെ മേൽവിലാസം വേണ്ട എന്ന് വ്യക്തമാക്കുകയാണ് ശ്വേതാ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top