Movlog

Movie Express

തമന്നയെ വിവാഹം കഴിക്കുമായിരുന്നു എന്ന് ശ്രുതി ഹാസൻ ! അന്തം വിട്ട് ആരാധകർ

തെന്നിന്ത്യൻ സിനിമാലോകത്ത് ഒരുപാട് ആരാധകരുള്ള താരസുന്ദരികളാണ് തമന്ന ഭാട്ടിയയും ശ്രുതി ഹാസനും. ഉലകനായകൻ കമൽ ഹാസന്റെ മകൾ ആണ് ശ്രുതി ഹാസൻ. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇരു താരങ്ങളും ഒട്ടു മിക്ക യുവ സൂപ്പർതാരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്നു പിന്നീട് തെന്നിന്ത്യൻ സിനിമകളിൽ സജീവമായ താരങ്ങളാണ് തമന്നയും ശ്രുതി ഹാസനും. “ലക്ക് ” എന്ന ബോളിവുഡ് സിനിമയിലൂടെ 2009 ൽ ആണ് ശ്രുതി ഹസൻ നായിക ആയി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തമന്നയാകട്ടെ പതിനഞ്ചാം വയസിൽ “ചാന്ദ് സാ റോഷൻ ചെഹ്ര ” എന്ന ബോളിവുഡ് സിനിമയിലൂടെ ആണ് അഭിനയരംഗത്തെത്തുന്നത്. സിനിമയ്ക്കകത്തും അല്ലാതെയും ഉറ്റസുഹൃത്തുക്കൾ ആണ് ഇരുവരും.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് ഇരുതാരങ്ങളും. പിറന്നാളിന് ആശംസകൾ പങ്കു വെച്ചും ,ഇരുവരുടെയും സിനിമകൾ പ്രൊമോട്ട് ചെയ്തും ഇവരുടെ സൗഹൃദം ആരാധകർ കണ്ടിട്ടുണ്ട്. പല അഭിമുഖങ്ങളിലും ഇരുതാരങ്ങളും തങ്ങളുടെ സൗഹൃദത്തെ കുറിച്ച് വാചാലരായിട്ടുണ്ട്. ഇപ്പോഴിതാ ശ്രുതി ഹാസൻ തമന്നയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. താൻ ഒരു ആൺ ആണെങ്കിൽ ആരെ പ്രേമിക്കുമായിരുന്നു എന്ന ചോദ്യത്തിനു ശ്രുതി ഹാസൻ നൽകിയ മറുപടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു ആൺ ആയിരുന്നെങ്കിൽ തമന്നയെ ഡേറ്റ് ചെയ്യുമായിരുന്നു എന്നും പുരുഷൻ ആയിരുന്നെങ്കിൽ ഉറപ്പായും തമന്നയെ വിവാഹം കഴിക്കുമായിരുന്നു എന്നും ശ്രുതി ഹാസൻ വെളിപ്പെടുത്തി.

അവൾ വളരെ നല്ല ഒരു കുട്ടി ആണ്, അവളെ വെറുതെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു ശ്രുതി ഹാസന്റെ മറുപടി. പ്രിയ താരത്തിന്റെ മറുപടി ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. ബോളിവുഡിലൂടെ അഭിനയരംഗത്തെത്തുക എന്നത് തന്റെ അഭിനയജീവിതത്തിലെ തെറ്റായ തീരുമാനം ആയിട്ടാണ് ശ്രുതി ഹാസൻ കാണുന്നത്. സിനിമയിൽ നിലനിൽക്കുന്ന സ്വജനപക്ഷപാതത്തെക്കുറിച്ചും താരം തന്റെ നിലപാടുകൾ വ്യക്തമാക്കി. പേരിനു പിന്നിൽ ഉള്ള ഹാസൻ എന്ന സർനെയിം കാരണം ഒരുപാട് വാതിലുകൾ സിനിമയിൽ തുറന്നു തന്നേക്കാം, എങ്കിലും കഴിവില്ലെങ്കിൽ ഒരിക്കലും സിനിമയിൽ നിലനിൽക്കാൻ പറ്റില്ല എന്ന് ശ്രുതി ഹാസൻ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top