Movlog

Movie Express

ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും ഇറങ്ങി പോയ നടന്റെ മുന്നിൽ വെച്ച് ഫിലിം റോൾ കത്തിച്ചുകളയും എന്ന് നിർമാതാവ്.

മലയാള സിനിമയിലെ പകരം വെക്കാൻ ആവാത്ത പ്രതിഭയാണ് എംജി സോമൻ. എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയിൽ നായകനായും സഹനടനായും നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു സോമൻ. ഇന്ത്യൻ എയർഫോഴ്സിൽ ജോലിചെയ്തിരുന്ന സോമൻ നാടകങ്ങളിലൂടെയാണ് സിനിമയിലേക്ക് കടക്കുന്നത്. 1973ൽ “ഗായത്രി” എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച സോമൻ ആദ്യകാലങ്ങളിൽ നായക കഥാപാത്രങ്ങൾ ആയിരുന്നു ചെയ്തത്. പിന്നീട് സ്വഭാവനടനായും, വില്ലൻ വേഷങ്ങളിലും തിളങ്ങിയ താരത്തിന്റെ “ലേലം” എന്ന ചിത്രത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ ഇന്നും മലയാളികളുടെ ഹൃദയങ്ങളിൽ തങ്ങി നിൽക്കുന്നു.

ആ അനശ്വര നടൻ അവസാനമായി അവതരിപ്പിച്ച കഥാപാത്രവും അതായിരുന്നു. 1997ൽ മഞ്ഞപ്പിത്തത്തിന് തുടർന്ന് 56ആം വയസ്സിൽ ആയിരുന്നു അദ്ദേഹം അന്തരിച്ചത്. അഭിനയത്തിന് പുറമെ എഴുത്തുകാരൻ ജോൺപോളിന് ഒപ്പം “ഭൂമിക” എന്ന സിനിമ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട് സോമൻ. ഒരുപാട് സൂപ്പർഹിറ്റ് സിനിമകൾ ചെയ്തിട്ടുള്ള സോമൻ സെറ്റുകളിൽ എത്തിയാൽ അവിടെ ആകെ ആഘോഷമായിരുന്നു. “,ലേലം “താളവട്ടം”,”ഇതാ ഇവിടെ വരെ”, “ചിത്രം”, “വെള്ളാനകളുടെ നാട്”, “കോളിളക്കം” തുടങ്ങി നിരവധി സിനിമകളിലൂടെ ജനങ്ങളുടെ ഹൃദയങ്ങളിൽ ഇടം പിടിച്ച മികച്ച കലാകാരൻ ആണ് സോമൻ.

ഒരിക്കൽ പ്രശസ്ത സംവിധായകനും നിർമാതാവും ആയ താജ് ബഷീറിന്റെ സിനിമയിൽ അഭിനയിക്കാൻ സോമൻ എത്തി. പണ്ട് കാലങ്ങളിൽ ഇടവേളകളിൽ ചായ കുടിക്കുന്നത് ഒരു പതിവ് ആയിരുന്നു. എന്നാൽ ഇന്നത്തെ കാലത്തെ പോലെ പറയുമ്പോൾ തന്നെ ചായ ഉടൻ എത്തില്ലായിരുന്നു. അങ്ങനെ സോമൻ ചായ ആവശ്യപ്പെട്ട് ഒരുപാട് നേരം കഴിഞ്ഞപ്പോഴും ചായ വരാതെ ആയപ്പോൾ സംവിധായകനോട് ദേഷ്യപ്പെട്ട് സോമൻ സെറ്റിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു. ഒരുപാട് തവണ വിളിച്ചെങ്കിലും സോമനെ പിന്നീട് കണ്ടില്ല. അങ്ങനെ ആ ദിവസത്തെ ഷൂട്ടിംഗ് നടക്കാതെ പോയി. അടുത്ത ദിവസം സോമനെ വിളിക്കുവാൻ ആയി സംവിധായകനും നിർമാതാവും ഹോട്ടൽ മുറിയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുകയായിരുന്നു സോമൻ. സിനിമയിൽ അഭിനയിക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ യാതൊരു പ്രതികരണവും സോമന്റെ ഭാഗത്ത് നിന്നുണ്ടായില്ല.

ഒടുവിൽ നിർമാതാവ് ആയ താജ് ബഷീർ പൊട്ടിത്തെറിക്കുകയായിരുന്നു. സംവിധായകനോട് സോമനെ വെച്ച് എത്ര ഫീറ്റ് ചിത്രീകരിച്ചു എന്ന് ബഷീർ ചോദിച്ചു. ഏകദേശം 3000 അടി ചിത്രീകരിച്ചിട്ടുണ്ടെന്നു സംവിധായകൻ മറുപടി പറഞ്ഞപ്പോൾ അത് സോമന്റെ മുന്നിൽ വെച്ച് തന്നെ കത്തിച്ചു കളയണം എന്ന് നിർമാതാവ് പറഞ്ഞു. അതോടെ ആ സിനിമ ഇല്ലാതാകട്ടെ എന്ന് നിർമാതാവ് പറഞ്ഞു. നിർമാതാവിന്റെ വാക്കുകൾ സോമനെ വേദനിപ്പിച്ചു. ലൊക്കേഷനിലേക്ക് വരാൻ സോമൻ തീരുമാനിച്ചു. എന്നാൽ ആ സിനിമയിൽ അഭിനയിച്ചിരുന്ന ശങ്കരാടി നിർമാതാവിനോട് മറ്റൊരു നടനെ നിർദേശിക്കുകയായിരുന്നു. കൃഷ്ണൻ നായർ എന്ന ഒരു പയ്യൻ ഉണ്ടെന്നു ശങ്കരാടി പറഞ്ഞു. ആ നടനെ വെച്ച് സിനിമ ചെയ്യാമെന്ന് ശങ്കരാടി നിർദേശിച്ചു. അന്നത്തെ കൃഷ്ണൻ നായർ ആണ് മലയാള സിനിമയിലെ ആക്ഷൻ ഹീറോ ആയിരുന്ന ജയൻ. മലയാളികളുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്ന താരം ആണ് ജയൻ. പിൽക്കാലത്ത് സോമനും ജയനും ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top