Movlog

Movie Express

വിവാഹ വാർത്തയെ കുറിച്ച് മനസ്സുതുറന്ന് ഷിയാസ് കരീം

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് ഷിയാസ് കരീം. മോഡലിംഗ് രംഗത്ത് സജീവമാകുന്നതിനിടയിലാണ് ഷിയാസ് ബിഗ് ബോസ് സീസൺ വണ്ണിൽ മത്സരാർത്ഥി ആയി എത്തുന്നത്. ഷിയാസും പേർളിയും ശ്രീനിഷും തമ്മിലുള്ള സൗഹൃദം പ്രേക്ഷകർ ഒരുപാട് ആസ്വദിച്ചിരുന്നു. മികച്ച പ്രേക്ഷക പിന്തുണയാണ് ബിഗ്ബോസ്ലൂടെ ഷിയാസിന് ലഭിച്ചത്. ഇപ്പോൾ നിരവധി ഷോകളിലും സിനിമകളിലും ആയി ഷിയാസ് തിരക്കിലാണ്. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡചിത്രം “മരയ്ക്കാർ അറബിക്കടലിന്റെ സിംഹം” എന്ന സിനിമയിൽ ഷിയാസ് അഭിനയിക്കുന്നുണ്ട്.

അടുത്തിടെ ഷിയാസിന്റെ വിവാഹം കഴിഞ്ഞു എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. സ്റ്റാർ മാജിക് എന്ന ജനപ്രിയ ഷോയുടെ അവതാരിക ലക്ഷ്മി നക്ഷത്രയുമായി താരം പ്രണയത്തിലാണെന്ന് വാർത്തകൾ വന്നിരുന്നു. സ്റ്റാർ മാജിക് എന്ന ഷോയിൽ ഷിയാസ് പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെ ഷിയാസിന്റെ വീട്ടിൽ ലക്ഷ്മി എത്തിയ ശേഷമാണ് ഇത്തരത്തിൽ വാർത്തകൾ പ്രചരിച്ചത്. ഷിയാസിന്റെ വീട്ടിലെത്തിയ ശേഷമുള്ള അനുഭവങ്ങൾ ലക്ഷ്മി ഒരു വീഡിയോയിലൂടെ പങ്കു വെച്ചതാണ് ഈ വാർത്തകളുടെ എല്ലാം തുടക്കം.

ഷിയാസിന്റെ വീട്ടിലെത്തിയ ലക്ഷ്മി, വിവാഹം കഴിച്ചോ എന്ന് ചോദിച്ചപ്പോൾ ഞാൻ സിംഗിൾ ആണെന്നും, ഉമ്മയെ നോക്കുന്ന ഒരു പാവം പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആണ് ആഗ്രഹം എന്നും താരം പറഞ്ഞു. പ്രണയ വിവാഹം ഒന്നും വേണ്ട എന്നും ഞങ്ങളുടെ കുടുംബത്തിന് ഇണങ്ങുന്ന ഒരു പാവം പെൺകുട്ടി ആണ് നോക്കുന്നത് എന്നുമായിരുന്നു ഷിയാസിന്റെ ഉമ്മ പറഞ്ഞത്. താരത്തിന്റെ ഏറ്റവും പുതിയ സിനിമ റിലീസ് ചെയ്തതിനുശേഷം നല്ലൊരു മൊഞ്ചത്തിയെ കൊണ്ട് ഷിയാസിനെ വിവാഹം കഴിപ്പിക്കാൻ ആണ് ഉമ്മയുടെ ആഗ്രഹം. എന്നാൽ ഈ വീഡിയോ ചില യൂട്യൂബ് ചാനലുകൾ മറ്റൊരു തരത്തിലാണ് വ്യാഖ്യാനിച്ചത്. ഷിയാസ് കരീം വിവാഹിതനായി എന്ന അടിക്കുറിപ്പോടെയാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ വധു ആരാണെന്ന് തനിക്കു പോലും അറിയില്ല എന്ന് ഷിയാസ് പ്രതികരിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top