Movlog

Movie Express

ഇപ്പോൾ തോന്നുന്ന സന്തോഷം എത്രയെന്നു പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല ! ചുംബനത്തോടൊപ്പം സന്തോഷ വാർത്ത പുറത്ത് വിട്ടു താരങ്ങൾ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താര ദമ്പതികളാണ് ഷഫ്‌നയും സജിനും. ബാലതാരമായി മലയാള സിനിമയിലേക്കെത്തിയ താരമാണ് ഷഫ്‌ന . “ചിന്താവിഷ്ടയായ ശ്യാമള”, “കഥ പറയുമ്പോൾ”, “പ്ലസ് ടു”, “ആഗതൻ” എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങിയ താരമാണ് ഷഫ്ന. “പ്ലസ് ടു” എന്ന സിനിമയിലൂടെ ഷഫ്നയ്ക്ക് ഒപ്പം അഭിനയരംഗത്തേക്ക് ചുവടുവെച്ച സജിനിനെ ആണ് ഷഫ്‌ന വിവാഹം കഴിച്ചത്. ഇപ്പോൾ മിനി സ്ക്രീനിൽ സജീവമാണ് ഇരുവരും. സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും ഫോട്ടോഷൂട്ടും എല്ലാം താരങ്ങൾ പങ്കുവയ്ക്കാറുണ്ട്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന “സാന്ത്വനം” എന്ന പരമ്പരയിൽ ശിവനായി എത്തിയതിനുശേഷമാണ് സജിൻ ഷഫ്‌നയുടെ ഭർത്താവ് ആണ് എന്നുള്ള കാര്യം പലരും അറിയുന്നത്. റേറ്റിംഗിൽ മുൻപന്തിയിലുള്ള പരമ്പരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരവും സജിൻ തന്നെയാണ്. കലിപ്പനായി എത്തുന്ന സജിന്റെ ശിവൻ എന്ന കഥാപാത്രത്തിന് നിരവധി ഫാൻ പേജുകൾ ആണ് സമൂഹമാധ്യമങ്ങളിൽ ഉള്ളത്. ഇപ്പോഴിതാ സജിന് പിറന്നാൾ ആശംസിച്ചു കൊണ്ടുള്ള ഷഫ്നയുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ആയിരക്കണക്കിന് ആളുകളുടെ ഹൃദയം നിങ്ങൾ കവർന്നെടുത്തതിൽ എനിക്ക് അത്ഭുതമൊന്നുമില്ല. സജിന് കിട്ടുന്ന സ്നേഹം കണ്ട് ഒരുപാട് സന്തോഷവതിയാണ് ഷഫ്‌ന. എന്നെന്നും ആ സ്നേഹവും അനുഗ്രഹങ്ങളും ഇക്കയോടൊപ്പം ഉണ്ടായിരിക്കട്ടെ എന്ന് പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ആണ് ഷഫ്‌ന. ഇനിയും ഒരുമിച്ചുള്ള ഒരുപാട് പിറന്നാളുകൾ ഉണ്ടാകട്ടെ എന്നും ഐ ലവ് യു ഇക്കാ, ഹാപ്പി ബർത് ഡേ എന്നുമാണ് ഷഫ്‌ന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഷാഫ്‌ന പങ്കുവെച്ച കുറിപ്പിനു താഴെ നിന്നെ ഞാൻ സ്നേഹിക്കുന്നു വാവാസേ എന്ന കമന്റുമായി സജിനും എത്തിയിരുന്നു. നിരവധി പേരാണ് പ്രിയപ്പെട്ട താരത്തിന് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയത്. 2013 ഡിസംബറിൽ ആയിരുന്നു ഷഫ്‌നയും സജിനും തമ്മിലുള്ള വിവാഹം നടന്നത്. രണ്ടു മതവിഭാഗത്തിൽ പെട്ടവർ ആയതുകൊണ്ട് ഷഫ്‌നയുടെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. ഇപ്പോൾ വിവാഹം കഴിഞ്ഞ് എട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top