Movlog

Movie Express

മുഖത്ത് നോക്കി കള്ളം പറയാൻ ഒരു പ്രത്യേക കഴിവാണ് മഞ്ജുവിന് – വെളിപ്പെടുത്തൽ

“സാക്ഷ്യം” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച മഞ്ജു വാരിയർ, “ആറാം തമ്പുരാൻ”, “കളിവീട്”, “ഇരട്ടക്കുട്ടികളുടെ അച്ഛൻ”, “കന്മദം”, “തൂവൽ കൊട്ടാരം”, “ഈ പുഴയും കടന്ന്”, “പ്രണയവർണ്ണങ്ങൾ”, “കണ്ണെഴുതി പൊട്ടും തൊട്ട്”, “കളിയാട്ടം” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറുകയായിരുന്നു. മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാരിയർ. വളരെ ചുരുങ്ങിയ കാലം കൊണ്ട് മഞ്ജു നേടിയെടുത്ത ആരാധകരൊന്നും ഇത് വരെ മറ്റൊരു നായികയും നേടിയെടുത്തിട്ടില്ല. വെറും മൂന്നു വർഷം നീണ്ട അഭിനയ ജീവിതത്തിൽ അതി ശക്തമായ കഥാപാത്രങ്ങളും അഭിനയപാടവം കൊണ്ടും മലയാളികളുടെ ഹൃദയങ്ങളിൽ പകരം വെക്കാനാവാത്ത ഒരിടം തീർക്കുകയായിരുന്നു മഞ്ജുവാര്യർ. ദിലീപുമായുള്ള പ്രണയവിവാഹത്തിന് ശേഷമായിരുന്നു മഞ്ജു അഭിനയത്തിൽ നിന്നും വിട്ടു നിന്നത്. മഞ്ജുവിന്റെ തിരിച്ചുവരവിനെന്ന പോലെ മറ്റൊരു നായികയുടെ തിരിച്ചുവരവിനായി മലയാളികൾ ഇത്രയേറെ കാത്തിരുന്ന് കാണില്ല.

നീണ്ട 14 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ദിലീപും മഞ്ജുവും വിവാഹമോചിതരാവുക ആയിരുന്നു. ദിലീപുമായുള്ള വിവാഹ മോചനത്തിന് ശേഷം ആയിരുന്നു മഞ്ജു വാര്യർ മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത “ഹൗ ഓൾഡ് ആർ യു” എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിനെ രണ്ടാം വരവ്. പിന്നീട് കൈ നിറയെ അവസരങ്ങൾ ആയിരുന്നു മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറിനെ കാത്തിരുന്നത്.രണ്ടാം വരവിൽ കൂടുതൽ ചെറുപ്പം ആയി ആരാധകരെ ഞെട്ടിക്കുകയാണ് മഞ്ജു. “ഹൗ ഓൾഡ് ആർ യു ” മുതൽ “ചതുർമുഖം” വരെ വളരെ വ്യത്യസ്തവും ശക്തമായ കഥാപാത്രങ്ങൾ ആണ് താരത്തിനെ തേടിയെത്തുന്നത്. “ചതുർമുഖം” ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള താരത്തിന്റെ ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മഞ്ജു. “അസുരൻ” എന്ന ചിത്രത്തിലൂടെ ധനുഷിന്റെ നായിക ആയിട്ടാണ് മഞ്ജു തമിഴ് സിനിമാലോകത്തേക്ക് ചുവട് വെച്ചത്.

പ്രതിസന്ധികളിൽ ഒന്നും തളരാതെ ഒരു പുഞ്ചിരിയോടെ മുന്നോട്ട് പറന്നുയരുകയാണ് മഞ്ജു. അഭിനയത്തിനു പുറമേ മികച്ച നർത്തകി കൂടിയാണ് മഞ്ജു വാര്യർ. രണ്ടാം വരവിൽ നൃത്തത്തിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം.ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് ചില രസകരമായ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് പ്രശസ്ത സംവിധായകനായ സത്യൻ അന്തിക്കാട്. “തൂവൽകൊട്ടാരം”, “ഇരട്ടക്കുട്ടികളുടെ അച്ഛൻ” എന്നീ സിനിമകൾ ചെയ്യുന്ന കാലത്ത് മഞ്ജുവിന് അധികം വായന ഒന്നുമില്ലായിരുന്നു. നൃത്തവും പാട്ടും അഭിനയവും ഒക്കെയായിരുന്നു മഞ്ജുവിന്റെ ലോകം. സംവിധായകൻ ലോഹിതദാസ് മഞ്ജുവിന് വായിക്കാൻ ആയി ചില പുസ്തകങ്ങൾ കൊടുക്കുമായിരുന്നു. എന്നിട്ട് കുറച്ചു ദിവസങ്ങൾക്ക് ശേഷം വായിച്ചോ എന്ന് ചോദിക്കുമ്പോൾ വായിച്ചു എന്ന് മഞ്ജു തലകുലുക്കി കള്ളം പറയും.

എന്നിട്ട് സത്യൻ അന്തിക്കാടിൻറെ മുഖത്തുനോക്കി കണ്ണടച്ചു കാണിക്കുമായിരുന്നു. എന്നാൽ ഇന്ന് മഞ്ജു ഒരുപാട് മാറി. അഭിനയത്തിൽ നിന്നും എടുത്ത ഇടവേള മഞ്ജുവിൽ ഒരുപാട് മാറ്റങ്ങൾ ആണ് ഉണ്ടാക്കിയത്.കമൽ ചിത്രമായ “ആമി”യിൽ മാധവിക്കുട്ടിയുടെ വേഷം ആയിരുന്നു മഞ്ജു അവതരിപ്പിച്ചത്. അക്ഷരത്തെയും സംഗീതത്തെയും സാഹിത്യത്തെയും ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഭാവം സിനിമയിൽ മികച്ച രീതിയിൽ പ്രകടിപ്പിക്കാൻ മഞ്ജുവിന് സാധിച്ചതും അതുകൊണ്ടാണ്. ആദ്യ വരവിൽ കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാംവരവിൽ കണ്ടതെന്ന് സംവിധായകൻ കമൽ തുറന്നു പറയുന്നു. ആദ്യകാലത്ത് സെറ്റിൽ കുസൃതിക്കാരി ആയിരുന്ന മഞ്ജു അന്നും ഇന്നും സംവിധായകന്റെ നായികയാണ്.

അതിൽ യാതൊരു മാറ്റമുണ്ടായിട്ടില്ല. മോഹൻലാലിനെ പോലെ ഫ്ലെക്സിബിൾ ആയി കഥാപാത്രത്തിനൊപ്പം നിൽക്കുന്ന ഒരു കലാകാരിയാണ് മഞ്ജു വാര്യർ. സംവിധായകന്റെ ഇഷ്ടത്തിനൊത്ത് ഏതു രീതിയിലും മഞ്ജുവിനെ മോൾഡ് ചെയ്തെടുക്കാൻ സാധിക്കും. ദൈവീകമായി കിട്ടുന്ന ഒരു കഴിവാണ് അത്. ആ കഴിവ് പണ്ടത്തെക്കാളും ഇപ്പോൾ മഞ്ജുവിൽ കൂടിയിട്ടുണ്ട് എന്നാണ് കമൽ പറയുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top