Movlog

Faith

ശരണ്യയുടെ മുൻ ഭർത്താവിനെ കുറിച്ച് വെളിപ്പെടുത്തലുമായി ശരണ്യയുടെ അമ്മ.

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ശരണ്യ ശശി. കണ്ണൂർ സ്വദേശിനിയായ ശരണ്യ ഒരുപോലെ വില്ലത്തി ആയും നായികയായും മിനിസ്ക്രീനിൽ തിളങ്ങിയിരുന്നു. നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള താരം ശാലീന സൗന്ദര്യവും അഭിനയ മികവും കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ക്യാൻസർ ശരണ്യയെ തേടിയെത്തുന്നത്. ഇതോടെ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു താരത്തിന്. വളരെ ചെറിയ പ്രായത്തിൽ തന്നെ ഒരു മനുഷ്യായുസ്സിൽ അനുഭവിക്കേണ്ട യാതനകളും പ്രതിസന്ധികളും ശരണ്യ അനുഭവിച്ചു കഴിഞ്ഞു.

അർബുദവും ആയി മല്ലിടുന്ന സമയത്തായിരുന്നു ഫേസ്ബുക്കിലൂടെ ശരണ്യയ്ക്ക് ബിനു എന്ന ഒരു സുഹൃത്തിന്റെ ആലോചന എത്തുന്നത്. പ്രശസ്ത പ്രൊഡക്ഷൻ കമ്പനി യൂ ടീവിയിലെ ഉദ്യോഗസ്ഥനായിരുന്നു ബിനു . ശരണ്യയുടെ അസുഖത്തെക്കുറിച്ച് എല്ലാമറിഞ്ഞിട്ട് തന്നെയായിരുന്നു ബിനു, ശരണ്യയെ വിവാഹം കഴിച്ചത്. വിവാഹത്തിനുശേഷവും ട്യൂമർ വീണ്ടും വന്നതോടെ ബിനു ശരണ്യയിൽ നിന്നും അകലുകയായിരുന്നു. ഇവർ വിവാഹമോചിതരായ വാർത്തകൾ പ്രചരിച്ചിരുന്നു. നിരവധി പേരാണ് ബിനുവിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്. ഒരു ഭർത്താവിന്റെ പിന്തുണയും കരുതലും ഏറ്റവും ആവശ്യമുള്ള സമയത്ത് തേച്ചിട്ടു പോയി എന്ന കുറ്റപ്പെടുത്തലുകൾ ആയിരുന്നു ബിനുവിന് നേരെ സമൂഹമാധ്യമങ്ങളിൽ ഉയർന്നത്.

ഇപ്പോഴിതാ ശരണ്യയുടെ മുൻഭർത്താവ് ബിനുവിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ശരണ്യയുടെ അമ്മ. ശരണ്യയുടെ യൂട്യൂബ് ചാനലിലൂടെ ആണ് ബിനുവിനെക്കുറിച്ച് ‘അമ്മ വ്യക്തമാക്കിയത്. ബിനു ശരണ്യയെ തേച്ചിട്ട് പോയതൊന്നും അല്ല എന്നും ഓരോ അവസ്ഥയാണ് എല്ലാത്തിനും കാരണമെന്ന് ശരണ്യയുടെ അമ്മ പറഞ്ഞു. ആദ്യമൊക്കെ അഞ്ചാറു മാസങ്ങൾക്കുശേഷം വളർന്നിരുന്ന ട്യൂമർ ഇപ്പോൾ രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം തേടിയെത്തുകയാണ്. ഒടുവിൽ സ്പൈനൽ കോഡിലും ട്യൂമർ ബാധിച്ചിട്ടുണ്ട്. മെയ് മാസത്തിൽ കീമോ നടത്തിയിട്ടുണ്ടെങ്കിലും എല്ലാം ഒരു ഭാഗ്യപരീക്ഷണം ആണെന്ന് ശരണ്യയുടെ അമ്മ വേദനയോടെ പറയുന്നു. 2012ൽ ആണ് താരത്തിന് ആദ്യമായിട്ട് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത്. 9 വർഷക്കാലമായി ഈ മാരക രോഗത്തോടു പൊരുതി പൂർവാധികം ശക്തിയോടെ തിരിച്ചു വരികയാണ് ശരണ്യ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top