Movlog

Faith

ഒരുപക്ഷെ ശരണ്യ ഏറ്റവും ആഗ്രഹിച്ച നിമിഷം ഇതായിരിക്കും !

മിനിസ്ക്രീൻ രംഗത്ത് നായികയായും വില്ലത്തിയായും തിളങ്ങി മലയാളികളുടെ ഇഷ്ടതാരം ആയി മാറിയ നടിയാണ് ശരണ്യ ശശി. 2012ൽ ഒരു തെലുങ്ക് പരമ്പരയുടെ ചിത്രീകരണത്തിനിടെ അസഹ്യമായ തലവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ ആണ് ശരണ്യയ്ക്ക് ആദ്യമായി ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത്. പിന്നീട് ഒമ്പത് വർഷങ്ങൾ നീണ്ട പോരാട്ടം ആയിരുന്നു ഈ മഹാമാരിയുമായിട്ട്. ഓരോ വർഷവും ട്യൂമർ വളരുകയും ഓരോ തവണയും ശസ്ത്രക്രിയ നടത്തുകയും ചെയ്തപ്പോൾ തളരാത്ത ഹൃദയവും ആത്മവിശ്വാസത്തോടെയും ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു ശരണ്യ. തുടർച്ചയായ ശാസ്ത്രക്രിയകൾ കാരണം ഒരു ഭാഗം തളർന്നെങ്കിലും കാൻസറിനെ അതിജീവിച്ച് ശരണ്യ ഓരോ തവണ ജീവിതത്തിലേക്ക് തിരിച്ചെത്തി. ഒടുവിൽ ആഗസ്റ്റ് 9 ന് തിരുവന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് ഈ ലോകത്തോട് വിട പറയുകയായിരുന്നു മലയാളികളുടെ പ്രിയ താരം.

11 തവണ ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുള്ള ശരണ്യ ഒരു മനുഷ്യായുസ്സ് അനുഭവിക്കേണ്ട വേദനകളെല്ലാം ഈ ഒമ്പത് വർഷങ്ങളിൽ അനുഭവിച്ചു. ലക്ഷക്കണക്കിന് മലയാളികളുടെ പ്രാർത്ഥനകൾ ശരണ്യയ്ക്കൊപ്പം ഉണ്ടായിരുന്നു. ശരണ്യയുടെ വിയോഗത്തിൽ, അഞ്ചു വർഷങ്ങൾക്കു മുമ്പ് ശരണ്യ അഭിനയിച്ച ഒരു മ്യൂസിക്കൽ ആൽബം ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. അഞ്ചു വർഷങ്ങൾക്കു മുമ്പ് മാതൃ ദിനത്തോടനുബന്ധിച്ച് ശരണ്യ അഭിനയിച്ച രാരീരം എന്ന മ്യൂസിക്കൽ ആൽബം പുറത്തിറങ്ങിയിരുന്നു. കുഞ്ഞിനെ താരാട്ട് പാടി ഉറക്കുന്ന അമ്മയെ ആണ് ശരണ്യ അവതരിപ്പിച്ചത്. അതിമനോഹരമായ അഭിനയമായിരുന്നു താരം ആൽബത്തിൽ കാഴ്ചവച്ചത്. ശരണ്യ വിടവാങ്ങുമ്പോൾ താരം അഭിനയിച്ച ആൽബം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്.

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ്മായി എത്തിയിരിക്കുന്നത്. ഒരു അമ്മയാവാൻ ഈ ജന്മത്തിൽ ശരണ്യയ്ക്ക് കിട്ടാത്ത ഭാഗ്യം അടുത്ത ജന്മത്തിൽ എങ്കിലും കിട്ടട്ടെ എന്ന് പലരും അഭിപ്രായപ്പെടുന്നു. ശരണ്യയെ ഓർക്കാൻ ഇതുപോലെ ഒരായിരം വീഡിയോകൾ ഉള്ളത് തന്നെ സന്തോഷം എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ശരണ്യയുടെ ജീവിതത്തിലെ ഒരു സ്വപ്നമായിരുന്നു ഈ വീഡിയോയിലൂടെ സാക്ഷാത്കരിച്ചത് എന്ന കമന്റുകൾ ഉണ്ട്. കഴിഞ്ഞ മാസം കോവിഡ് ബാധിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്ന ശരണ്യയുടെ ആരോഗ്യസ്ഥിതി ഗുരുതരമാവുകയായിരുന്നു. ഒടുവിൽ ഒമ്പത് വർഷത്തെ പോരാട്ടത്തിന് ശേഷം ക്യാൻസറിന് മുന്നിൽ പരാജയപ്പെടുകയായിരുന്നു താരം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top