Movlog

Faith

ആ ചിരി എന്നെന്നേക്കുമായി നിലച്ചു ! ഞങ്ങളെ വിട്ടു പോയിട്ടു പത്തുനാൾ – വിഷമം പങ്കുവെച്ചു താരം !

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് “സാന്ത്വനം”. മികച്ച റേറ്റിങ്ങോടെ മുന്നേറുന്ന പരമ്പര ആണ് “സാന്ത്വനം”. ലോക്ക് ഡൗണിന് മുമ്പ് ചിത്രീകരിച്ച ഭാഗങ്ങൾ എല്ലാം സംപ്രേഷണം ചെയ്തതിനെ തുടർന്ന് പരമ്പര താൽക്കാലികമായി ഈ പരമ്പര നിർത്തി വെച്ചിരുന്നു. “സാന്ത്വനം” വീട്ടിലെ ബാലന്റെയും സഹോദരങ്ങളുടെയും സ്നേഹത്തിൻറെയും ഒരുമയുടെയും കഥപറയുന്ന പരമ്പര മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ്. ഇതിലെ ഓരോ താരങ്ങൾക്കും ആയി പ്രത്യേകം ഫാൻ പേജുകൾ ആണ് സമൂഹമാധ്യമങ്ങളിൽ ഉള്ളത്.

ഈ പരമ്പരയിലെ സേതു എന്ന കഥാപാത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബിജേഷ് അവനൂർ. പരമ്പരയിലെ നായികയായ ചിപ്പി അവതരിപ്പിക്കുന്ന ദേവിയുടെ സഹോദരന്റെ കഥാപാത്രമാണ് സേതു. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ഹൃദയസ്പർശിയായ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. താരത്തിന്റെ അച്ഛൻ ഈ ലോകത്തോട് വിട പറഞ്ഞിട്ട് പത്ത് ദിവസങ്ങൾ ആകുന്നു. അച്ഛന്റെ ഓർമ്മകളിൽ വേദനിക്കുന്ന താരത്തിന്റെ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ഓർമ്മവെച്ച നാൾ മുതൽ 10 ദിവസം മുമ്പ് വരെ തന്നെ പേര് മാത്രമായിരുന്നു അച്ഛൻ വിളിച്ചിരുന്നത് എന്നാൽ അവസാന യാത്രയ്ക്ക് മുമ്പ് മാത്രം, മോനെ അച്ഛന് തീരെ വയ്യടാ എന്ന് വേദന കൊണ്ട് പുളയുന്ന ഒരു നിമിഷത്തിൽ പറയുന്നുണ്ടായിരുന്നു. ആശുപത്രിക്കിടക്കയിൽ വെച്ച് ദയനീയ മുഖഭാവത്തോടെ തന്നെ നോക്കി അച്ഛൻ പറഞ്ഞ ആ വാക്കുകൾ തന്റെ കാതുകളിൽ നൊമ്പരത്തോടെ മുഴങ്ങുന്നു എന്ന് ബിജേഷ് പങ്കു വെച്ചു. ഒരിക്കലും തിരിച്ചുവരില്ലെന്ന് അറിഞ്ഞിട്ടും അച്ഛൻ ഇവിടെയൊക്കെ തന്നെ ഉണ്ട് എന്ന് തോന്നുകയാണെന്നും താരം കൂട്ടിച്ചേർത്തു. നിരവധി പേരാണ് താരത്തിനെ ആശ്വസിപ്പിച്ചും അച്ഛന് ആദരാഞ്ജലികളർപ്പിച്ചും രംഗത്തെത്തിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top