Movlog

Movie Express

സാമന്തയുടെ ടീഷർട്ടിലെ വാക്യങ്ങൾ വിമർശിച്ച് മലയാളികൾ – ഭർത്താവിനോട് പറയാൻ മടിച്ചിട്ടാണോ എഴുതി നടക്കുന്നത് ?

തെന്നിന്ത്യൻ സിനിമാപ്രേക്ഷകരെ ഏറെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു ചായ്-സാം വിവാ ഹ മോ ച നം . തെന്നിന്ത്യൻ സിനിമയിൽ ഒരുപാട് ആരാധകർ ഉള്ള താരദമ്പതികൾ ആണ് നാഗചൈതന്യയും സാമന്തയും.

ഗൗതം മേനോൻ സംവിധാനം ചെയ്തു ചിമ്പുവും തൃഷയും കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ സൂപ്പർഹിറ്റ് ചിത്രം “വിണ്ണൈത്താണ്ടി വരുവായ ” എന്ന സിനിമയിൽ ഒരു സഹതാരം ആയി അഭിനയരംഗത്തെത്തിയ താരമാണ് സാമന്ത.

ഈ സിനിമയുടെ തെലുങ്ക് റീമേക്കിലൂടെ ആണ് സാമന്ത നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിലെ നായകനെ തന്നെ ജീവിതത്തിലും സ്വന്തമാക്കുകയായിരുന്നു സാമന്ത. പിന്നീട് നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടനായിക ആയി മാറുകയായിരുന്നു സാമന്ത രുത് പ്രഭു. 2017 ഒക്ടോബറിൽ ആയിരുന്നു നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹം. ഒരൊറ്റ മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള തെന്നിന്ത്യൻ താര സുന്ദരി ആണ് സാമന്ത.

തമിഴ്, തെലുങ്ക് സിനിമകളിലെ മിക്ക സൂപ്പർതാരങ്ങൾക്കും പ്രശസ്തരായ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചിട്ടുള്ള സാമന്ത തെന്നിന്ത്യൻ സിനിമയിലെ മുൻ നിര നായികമാരിൽ ഒരാൾ ആണ്. “ഫാമിലി മാൻ 2” എന്ന് വെബ്സീരീസിലെ താരത്തിന്റെ പ്രകടനം മികച്ച സ്വീകാര്യത നേടിയിരുന്നു. ഈ സീരീസിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള താരത്തിന്റെ കഥാപാത്രത്തിന് ഒരുപാട് അഭിനന്ദനങ്ങളും പ്രശംസകളും ഏറ്റുവാങ്ങിയിരുന്നു.

സാമന്തയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വിജയകരമായ ഘട്ടത്തിലൂടെയാണ് താരം ഇപ്പോൾ കടന്നു പോകുന്നത്. ശക്തവും വൈവിധ്യവുമാർന്ന കഥാപാത്രങ്ങൾ ആണ് താരത്തിനെ ഇപ്പോൾ തേടിയെത്തുന്നത്. ഏറ്റവും ഒടുവിൽ അല്ലു അർജുന്റെ “പുഷ്പ” എന്ന സിനിമയിൽ സാമന്ത അവതരിപ്പിച്ച ഐറ്റം ഡാൻസ് വൈറൽ ആയിരുന്നു. എന്നാൽ അഭിനയ ജീവിതത്തിന്റെ അത്ര വിജയകരമായിരുന്നില്ല താരത്തിന്റെ ദാമ്പത്യം. ഒരു ദശാബ്ദത്തിലേറെയുള്ള സൗഹൃദമായിരുന്നു നാഗചൈതന്യയും സാമന്തയുടെയും വിവാഹത്തിലെത്തിയത്.

തെന്നിന്ത്യൻ സിനിമാ ലോകവും ആരാധകരും ഏറെ ആഘോഷിച്ച വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷവും അഭിനയത്തിൽ സജീവമായിരുന്നു സാമന്ത. വർഷങ്ങളായുള്ള സൗഹൃദം ആയിരുന്നു വിവാഹത്തിൽ എത്തിയത്, ആ വിവാഹബന്ധം പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കുകയാണെന്നും, എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും ഇനിയും ഉണ്ടാവണം എന്ന് കുറിച്ച് കൊണ്ട് താരങ്ങൾ തന്നെയായിരുന്നു വിവാഹ മോ. ച ന വാർത്തകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

കുറച്ചു നാളായി സ്വിറ്റ്സർലാൻഡിൽ ആയിരുന്ന സാമന്ത കഴിഞ്ഞ ദിവസമായിരുന്നു മുംബൈയിൽ വന്നിറങ്ങിയത്. മുംബൈയിൽ എത്തിയ സാമന്തയുടെ എയർപോർട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സാധാരണ ഒരു വെള്ള ടീഷർട്ടും കറുത്ത പാന്റ്സും അണിഞ്ഞായിരുന്നു സാമന്ത എത്തിയത്. നടിയുടെ ടീഷർട്ടിൽ എഴുതിയ കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെടുന്നത്.

മുൻ ഭർത്താവിനോട് നേരിട്ട് പറയാൻ മടിച്ച കാര്യങ്ങളാണ് ടീഷർട്ടിൽ എഴുതി കൊണ്ടു നടക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്. ടീഷർട്ടിലെ വരികൾ കാരണം ഒരുപാട് വിമർശനങ്ങൾ നേരിടുകയാണ് നടി ഇപ്പോൾ. വിവാഹ മോ ച ന വാ ർത്തകൾ പുറത്തു വന്ന് മാസങ്ങൾ പിന്നിട്ടിട്ടും ഇതിന്റെ പിന്നിൽ ഉള്ള കാരണം ഇത് വരെ ഇരുവരും പുറത്തു വിട്ടിട്ടില്ല. ഇതുസംബന്ധിച്ച് പല വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഇതുവരെയും ഇതിനോടൊന്നും സാമന്ത പ്രതികരിച്ചിട്ടില്ല.

ഇത്തരം വാർത്തകൾ പ്രചരിക്കുന്നവർക്ക് ഉള്ള മറുപടിയാണ് താരം ഇപ്പോൾ തന്റെ ടീഷർട്ടിലൂടെ കൊടുത്തിരിക്കുന്നത് എന്നാണ് സാമന്തയുടെ ആരാധകർ പറയുന്നത്. വിവാഹിതരായ സ്ത്രീകൾ ജോലിക്ക് പോകരുത് എന്ന് പണ്ടുള്ള കാരണവന്മാർ പറയുന്നത് ഇതുകൊണ്ടാണ് എന്നും സ്ത്രീകൾ സ്വന്തമായി ജോലിക്ക് പോയി സമ്പാദിക്കാൻ തുടങ്ങിയാൽ ദാമ്പത്യ ജീവിതം തകരുമെന്നും ആണ് മതപണ്ഡിതന്മാർ ഉൾപ്പെടെയുള്ള മലയാളികൾ അഭിപ്രായപ്പെടുന്നത്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top