Movlog

Movie Express

ഏറെ നാളുകളുടെ കാത്തിരിപ്പിനൊടുവിൽ സംയുക്ത വർമയെ തേടി ആ സന്തോഷ വാർത്ത എത്തി..

മൂന്നു വർഷം നീണ്ട സിനിമ ജീവിതം കൊണ്ട് സമാനതകളില്ലാത്ത സ്ഥാനം മലയാള സിനിമയിൽ നേടിയ താരമാണ് സംയുക്ത വർമ്മ. ഇന്നും മലയാളികൾ നെഞ്ചിലേറ്റിയ സംയുക്ത മലയാള സിനിമയിൽ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരുടെ തിരിച്ചു വരവിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരണമെന്ന് മലയാള സിനിമാപ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു താരം ആണ് സംയുക്ത.

ജയറാമിന്റെ നായികയായി “വീണ്ടും ചില വീട്ടുകാര്യങ്ങൾ” എന്ന സിനിമയിലൂടെ 1999ലാണ് സംയുക്ത വർമ്മ മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി സംയുക്ത. പിന്നീടങ്ങോട്ട് മലയാള സിനിമയിലെ സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ചിട്ടുള്ള സംയുക്ത വർമ്മയും ബിജു മേനോനും ആയിട്ടുള്ള താരജോഡി മലയാളികൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു.

“മഴ”, “മേഘ മൽഹാർ”, “മധുരനൊമ്പരക്കാറ്റ്” എന്നീ സിനിമകളിലൂടെ മലയാള സിനിമയിലെ മികച്ച താരജോഡികളായി മാറിയ സംയുക്ത വർമ്മയും ബിജുമേനോനും യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. മലയാള സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു ബിജുമേനോനും ആയിട്ടുള്ള വിവാഹം. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് സംയുക്തവർമ്മ.

കുടുംബജീവിതവും ആയി മുന്നോട്ട് പോകാനുള്ള തീരുമാനം സംയുക്തയുടെത് ആയിരുന്നു എന്ന് പല അഭിമുഖങ്ങളിലും താരം തുറന്നു പറഞ്ഞിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് യോഗ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ താരത്തിന്റെ ബന്ധുവും നടിയുമായ ഉത്തര ഉണ്ണിയുടെ വിവാഹത്തിന് പങ്കെടുത്ത സംയുക്തയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

പൊതുവേദികളിൽ അതീവ സുന്ദരിയായി എത്തുന്ന സംയുക്തയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. അടുത്തിടെ നാൽപ്പത്തിരണ്ടാം പിറന്നാൾ ആഘോഷിച്ച താരത്തിന് നിരവധി താരങ്ങളും ആരാധകരും ആണ് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയത്. യോഗ പഠനവും അഭ്യസിക്കലും ആയി സജീവമായിട്ടുള്ള താരം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്ത ആരാധകരുമായി പങ്കുവയ്ക്കുകയാണ്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആ സന്തോഷം വന്നെത്തിയത് സംയുക്ത തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. വിന്യാസ യോഗ പൂർത്തീകരിച്ചു എന്ന സന്തോഷ വാർത്ത സർട്ടിഫിക്കറ്റ് വാങ്ങിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് അറിയിക്കുകയാണ് താരം.

മൈസൂർ ഹത യോഗ കേന്ദ്രയുടെ യോഗ ടീച്ചേഴ്സ് ട്രെയിനിങ് സർട്ടിഫിക്കറ്റ് ആണ് സംയുക്തയ്ക്ക് ലഭിച്ചിരിക്കുന്നത്. പ്രത്യേക തലത്തിലുള്ള ഊർജം നൽകുന്ന ഒരു പരിശീലനമാണ് വിന്യാസ യോഗ എന്ന് സംയുക്ത പറയുന്നു.

ഇതിലൂടെ മസ്കുലർ എനർജി എന്താണെന്ന് എന്ന് ശരിക്കും അനുഭവിച്ചറിഞ്ഞു എന്നും സംയുക്ത പറയുന്നു. വളരെ ശ്രമകരമായ ഈ യാത്ര യോഗ ഗുരു പ്രവീൺ ഇല്ലായിരുന്നെങ്കിൽ അസാധ്യമാണെന്നും ഗുരുവിനോടുള്ള തന്റെ നന്ദിയും താരം അറിയിക്കുന്നു. ഇപ്പോഴും ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന സംയുക്ത യോഗ അഭ്യസിക്കുന്നതിന്റെ നിരവധി വീഡിയോകൾ ആണ് ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top