Movlog

Movie Express

റിമിയോടൊത്തുള്ള പന്ത്രണ്ടു വർഷങ്ങളെ കുറിച്ച് മുൻ ഭർത്താവ് റോയ്‌സ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാകുന്നു

ഗായിക, അവതാരിക, നായിക തുടങ്ങി വിശേഷണങ്ങളേറെയാണ് മലയാളികളുടെ പ്രിയപ്പെട്ട താരമായ റിമി ടോമിക്ക്. പാട്ടു പരിപാടിയുടെ അവതാരകയായി മിനിസ്ക്രീനിലൂടെ കടന്നു വന്നു പിന്നീട് “മീശമാധവൻ” എന്ന സിനിമയിലെ “ചിങ്ങമാസം വന്നു ചേർന്നാൽ” എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെ മലയാളികളുടെ ഇഷ്ട ഗായികയായി മാറിയ താരമാണ് റിമി ടോമി. പാട്ടും ഡാൻസുമായി വേദികളെ ഇളക്കി മറിച്ച്, നർമ്മം നിറഞ്ഞ സ്വാഭാവിക സംഭാഷണങ്ങളും ആയി കാണികളെ കയ്യിലെടുക്കാനും റിമിയെ പോലെ കഴിവുള്ള മറ്റൊരു താരം ഉണ്ടാവില്ല. ഇതു തന്നെയാണ് റിമിയെ ഒരു മികച്ച അവതാരക ആക്കുന്നത്. കുസൃതിയും നർമ്മവും പൊട്ടിച്ചിരിയും നിറഞ്ഞ അവതരണം കൊണ്ട് ശ്രദ്ധേയമായ ഷോയാണ് റിമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന്. ഇതിനു പുറമെ നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഫോർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലെ വിധി കർത്താവാണ് റിമിടോമി. ശരീര ഭാരം കുറച്ച് ഗംഭീര മേക്ക് ഓവർ ചെയ്ത റിമിയുടെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം ആവാറുണ്ട്. ചെയ്ത മേഖലകളിലെല്ലാം വിജയം കൈവരിച്ചിട്ടുള്ള റിമിയുടെ വിവാഹജീവിതം അത്ര വിജയകരമായിരുന്നില്ല. ബിസിനസുകാരനായ റോയ്‌സുമായിട്ടുള്ള 12 വർഷത്തെ വിവാഹ ബന്ധം ആയിരുന്നു വിവാഹമോചനത്തിൽ എത്തിയത്. റിമിയെക്കുറിച്ച് മുൻഭർത്താവ് റോയ്സ് പറഞ്ഞ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം ആയിരിക്കുകയാണ്. റിമിയുമായുള്ള വിവാഹജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത 12 വർഷങ്ങളാണ് നഷ്ടമായതെന്ന് റോയ്സ് തുറന്നുപറയുന്നു. റിമിയുടെ പ്രശസ്തി കളങ്കപ്പെടുത്താനോ റിമിയെ ആക്രമിക്കാനോ ഒരിക്കലും ഉദ്ദേശിച്ചല്ല റോയ്‌സ് ഇത് പറയുന്നത്. റിമി നല്ലൊരു ഗായികയാണ് . എന്നാൽ തൊഴിലിനുവേണ്ടി ദാമ്പത്യജീവിതവും സ്വന്തം ബിസിനസും നഷ്ടപ്പെടുത്തിയ പന്ത്രണ്ടു വർഷങ്ങളെ കുറിച്ച് റോയ്സ് വികാരാധീനനായി.

ഈ പന്ത്രണ്ട് വർഷം കൊണ്ട് നേടിയെടുത്തത് റിമിയുടെ മുൻ ഭർത്താവ് എന്ന അനാവശ്യമായിട്ടുള്ള ഒരു വിലാസം മാത്രമാണ്. ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കുകളും ആണ് റിമിയുടെ ബന്ധം തനിക്ക് നേടിത്തന്നത് എന്നും അതുകൊണ്ടാണ് ഈ വിഷയത്തിൽ പരമാവധി ആത്മസംയമനം പാലിച്ചത് എന്നും റോയ്സ് പറയുന്നു. ഇതൊന്നും റിമിക്കെതിരെയുള്ള ആരോപണങ്ങളല്ല, പച്ചയായ സത്യം മാത്രമാണ് എന്നും റോയ്‌സ് തുറന്നു പറയുന്നു. രണ്ടുപേർക്കുമിടയിൽ തികച്ചും ദാമ്പത്യപ്രശ്നങ്ങൾ തന്നെ ആയിരുന്നു എങ്കിലും കുടുംബത്തിനു വേണ്ടി ആയിരുന്നു പന്ത്രണ്ട് വർഷത്തോളം റോയ്സ് പിടിച്ചുനിന്നത്. എന്നാൽ വിവാഹം മുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് കോടതിയിൽ പറഞ്ഞ റിമിയോട് 12 വർഷം ഒരുമിച്ച് ജീവിച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോൾ മറുപടിയൊന്നും ഉണ്ടായിരുന്നില്ല.

സ്ക്രീനിൽ റിമി കാണിക്കുന്നത് എല്ലാം വെറും പ്രഹസനമാണെന്നും യഥാർത്ഥ റിമി ടോമി അങ്ങനെയൊന്നുമല്ല എന്നും റോയ്‌സ് പറയുന്നു. അതുകൊണ്ടാണ് ഒരു കുഞ്ഞ് ഇല്ലാതെ പോയതെന്നും അത് റോയ്സിനും കുടുംബത്തിനും വലിയൊരു വേദനയായിരുന്നു എന്നും അദ്ദേഹം തുറന്നു പറയുന്നു. ഒരിക്കൽ റിമിയുടെ “ഒന്നും ഒന്നും മൂന്ന്” എന്ന പരിപാടിയിൽ റോയ്സ് അതിഥിയായി എത്തിയപ്പോൾ വലിയ കോടീശ്വരൻ ആയിട്ട് കാര്യമില്ല ഭാര്യയ്ക്ക് സ്നേഹം കൂടി കൊടുക്കണമെന്ന് റിമി പറഞ്ഞിരുന്നു. ആ പരാമർശം റോയ്സിനെ പരോക്ഷമായി ഒരുപാട് വേദനിപ്പിച്ചു. എന്നാൽ ഇത് വെറും തെറ്റാണ് എന്നും ടെലിവിഷനിൽ ഉത്തമമായ ടെലിവിഷൻ താരം ആയിട്ട് കാര്യമില്ല വെറുതെയല്ല ഭാര്യ എന്ന് തെളിയിക്കുക കൂടി വേണമെന്നാണ് റോയ്സ് പറയുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top