Movlog

Movie Express

ലവ് ആണെങ്കിൽ ഇതുപോലെ ചെയ്യുമോ ? പ്രണയ വാർത്തകളെ കുറിച്ച് പ്രതികരിച്ച് റിതു മന്ത്ര!

ബിഗ് ബോസ് മലയാളം സീസൺ 3യിലൂടെ മലയാളികൾക്ക് സുപരിചിതയായ താരം ആണ് കണ്ണൂർ സ്വദേശിനിയായ ഋതു മന്ത്ര. ഫൈനൽ 8 മത്സരാത്ഥികളിൽ ഇടം പിടിച്ച റിതു, ബിഗ് ബോസ് ഹൗസിൽ മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്. മിസ്സ് ഇന്ത്യ മത്സരവേദിയിൽ മിസ് ടാലന്റഡ് പട്ടം കരസ്ഥമാക്കിയ റിതു മോഡലിങ്ങിൽ വളരെ സജീവമാണ്. ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള താരം സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മോഡലിംഗിങ്ങിലും അഭിനയത്തിനും പുറമെ നല്ല ഒരു ഗായിക കൂടിയാണ് റിതു. ബിഗ് ബോസ് ഹൗസിലെ ആസ്ഥാന ഗായിക ആയിരുന്നു താരം. ബിഗ് ബോസ് ഹൗസിലേക്ക് കടക്കുന്നതിനു മുമ്പ് അവതാരകൻ ആയ മോഹൻലാലിനോട് താരം തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു.

ഒരാളെ ഇഷ്ടമാണെന്നും എന്നാൽ അയാളോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞിട്ടില്ല എന്നാണ് ഋതു പറഞ്ഞിരുന്നത്. ബിഗ് ബോസ്‌ ഹൗസിൽ നിന്നും പുറത്തു വന്നതിനു ശേഷവും റിതു ഈ വാർത്തകളോട് പ്രതികരിച്ചിട്ടില്ല. യഥാർത്ഥ സ്നേഹം ഉള്ള ഒരു വ്യക്തി ഒരിക്കലും പ്രണയ ചിത്രങ്ങൾ ഇത് പോലെ ഒരു സാഹചര്യത്തിൽ പരസ്യപ്പെടുത്തില്ല എന്ന് റിതു മന്ത്ര വ്യക്തമാക്കി. ഉടൻ തന്നെ ഇതിനെക്കുറിച്ചുള്ള പ്രതികരണവുമായി എത്തുമെന്നും റിതു കൂട്ടിച്ചേർത്തു. ഋതുവിന്റെ വാർത്തകൾ കൊണ്ട് ഒരുപാട് പേരാണ് വരുമാനം കണ്ടെത്തുന്നത് എന്നും അതിന്റെ അനുഗ്രഹം മാത്രം മതി എന്നാണ് റിതുവിന്റെ പ്രതികരണം. അവർ അറിഞ്ഞോ അറിയാതെയോ ഋതുവിന്റെ വാർത്തകൾ പ്രചരിച്ച് മാർക്കറ്റിങ് ചെയ്യുകയാണെന്നും അതിനു നന്ദി ഉണ്ടെന്നും റിതു മന്ത്ര പങ്കു വെച്ചു. തനിക്കെതിരെ ട്രോളുകൾ ഇറക്കുന്നവരോട് ഇഷ്ടം മാത്രമാണെന്നും അവരുടെ ക്രിയേറ്റിവിറ്റിയെ പിന്തുണയ്ക്കുന്നു എന്നും റിതു അഭിമുഖത്തിൽ പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top