Movlog

Movie Express

റിമിയെ പിരിഞ്ഞു രണ്ടാമത് കെട്ടിയ റോയ്‌സ്ന്റെ ജീവിതം കണ്ടോ ?

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായിക ആണ് റിമി ടോമി. നാദിർഷയുടെ ഒപ്പം കൈരളി ടിവിയിലെ ഡുംഡും പിപിപീ എന്ന ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ ഗായിക ആയി മാറിയ റിമി ടോമി

“മീശമാധവൻ” എന്ന ചിത്രത്തിലെ “ചിങ്ങമാസം വന്നു ചേർന്നാൽ” എന്ന ഗാനത്തിലൂടെയാണ് മലയാള സിനിമ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. മികച്ചൊരു ഗായിക മാത്രമല്ല അതിലും മികച്ച ഒരു പെർഫോമർ കൂടിയാണ് റിമി ടോമി.

ഫാസ്റ്റ് നമ്പറുകൾക്കൊത്ത നൃത്ത ചുവടുകളുമായി വേദികളെ ഇളക്കിമറിക്കാൻ റിമി ടോമിയോളം കഴിവുള്ള മറ്റൊരു മലയാളി ഗായിക ഇല്ലെന്നു തന്നെ പറയാം. നർമ്മം നിറഞ്ഞ സംഭാഷണങ്ങൾ കൊണ്ടും മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന റിമി ടോമിക്ക് ഗായിക, അവതാരക, നടി തുടങ്ങി വിശേഷണങ്ങളേറെയാണ്. സൂപ്പർ ഫോർ സീസൺ 2 എന്ന മ്യൂസിക് റിയാലിറ്റി ഷോയിൽ വിധികർത്താവ് ആണ് ഇപ്പോൾ റിമി ടോമി.

സ്വന്തം ആയി യൂട്യൂബ് ചാനൽ ഉള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. അമിത വണ്ണം കുറച്ച് ഗംഭീര മേക്കോവർ നടത്തിയ റിമിയുടെ ചിത്രങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. റിമി ടോമിയെ പോലെ തന്നെ സുപരിചിതമാണ് മലയാളികൾക്ക് റിമിയുടെ മുൻ ഭർത്താവ് റോയ്സിനെ. ഒരിക്കൽ റിമി ടോമി അവതരിപ്പിച്ച “ഒന്നും ഒന്നും മൂന്ന്” എന്ന ഷോയിൽ അതിഥിയായെത്തിയ റോയ്സിനെ കുറിച്ച് റിമി പറഞ്ഞ കാര്യങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു.

10 വർഷത്തോളം നീണ്ട സമ്പത്തായ ജീവിതം വേർപെടുത്തിയതിന് ശേഷം റോയ്‌സ് മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. പ്രേക്ഷകരെ ഏറെ ഞെട്ടിച്ച ഒരു വിവാഹ മോ ചന വാർത്തയായിരുന്നു റിമിയുടേത്. റോയ്‌സ് രണ്ടാമത് വിവാഹം കഴിച്ചില്ലായിരുന്നെങ്കിൽ ആണ് തനിക്ക് വിഷമം ആവുക എന്നായിരുന്നു റോയ്സിന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള റിമിയുടെ പ്രതികരണം. എല്ലാവർക്കും ഒരു ജീവിതമേ ഉള്ളൂ എന്നും ഓരോരുത്തർക്കും അവരവരുടെ ജീവിതം വലുതാണെന്നും റിമി പറഞ്ഞു.

റോയ്സിന് ചേർന്ന നല്ലൊരു ഭാര്യ ആയിരുന്നില്ല താനെന്നും റോയ്സിന് നല്ലൊരു കുടുംബ ജീവിതം ലഭിക്കട്ടെ എന്ന് ആയിരുന്നു താരം പങ്കു വെച്ചത്. മുൻ ഭർത്താവിനെ കുറിച്ചുള്ള റിമിയുടെ വാക്കുകൾ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേരായിരുന്നു രംഗത്തെത്തിയത്.

റോയ്‌സ് ആണെങ്കിൽ രണ്ടാം വിവാഹ ജീവിതം ഒരുപാട് ആഘോഷിക്കുകയാണ്. ഭാര്യയുടെ ചിത്രങ്ങളെല്ലാം ഇടയ്ക്ക് റോയ്‌സ് തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കാറുണ്ട്. തൃശ്ശൂരിൽ വെച്ച് നടന്ന ലളിതമായ ചടങ്ങുകളുടെ ചിത്രങ്ങൾ എല്ലാം തന്നെ ആദ്യ നാളുകളിൽ പങ്കു വെച്ചിട്ടുണ്ടായിരുന്നു.

ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു റോയ്സും സോണിയയും വിവാഹിതരായത്. വളരെ ലളിതമായി നടന്ന വിവാഹനിശ്ചയത്തിന്റെയും വിവാഹത്തിന്റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 2008ലായിരുന്നു റിമി ടോമിയെ റോയ്‌സ് വിവാഹം കഴിച്ചത്. വിവാദങ്ങൾ ഒന്നും ഉണ്ടാക്കാതെ വിവാഹ മോചിതർ ആയിരുന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ അത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിവാഹമോചനത്തിനു ശേഷവും കലാജീവിതത്തിൽ ഏറെ സജീവമാണ് റിമി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top