Movlog

Kerala

മുണ്ട് മടക്കി കുത്തി ഒരൊറ്റ ദിവസം കൊണ്ട് കേരളത്തിൽ വൈറൽ ആയ റാസ്പുട്ടിൻ കാരൻ നിസ്സാരക്കാരനല്ല !

സമൂഹ മാധ്യമങ്ങളിൽ വൈറലായി മുണ്ടുമടക്കിയ ഏറ്റവും പുതിയ റാസ്പുട്ടിൻ ഡാൻസ് വീഡിയോ. ഈ അടുത്തകാലത്ത് സമൂഹമാധ്യമങ്ങളിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടതും വൈറലുമായ ഒരു ഡാൻസ് വീഡിയോ ആയിരുന്നു മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ നവീന്റെയും ജാനകിയുടെയും റാസ്പുട്ടിൻ ഡാൻസ്. തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ ഇവരുടെ നൃത്ത വീഡിയോ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു എങ്കിലും നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്. ഒഴിവു സമയത്ത് തങ്ങളുടെ കോളേജ് വരാന്തയിലും പരിസരങ്ങളിലുമായി ചിത്രീകരിച്ച ഇവരുടെ റാസ്പുട്ടിന് ഡാൻസ് വീഡിയോ പിന്തുണച്ച് നിരവധി പേരാണ് മുന്നോട്ടുവന്നിരിക്കുന്നത്. ഇതോടെ സോഷ്യൽ മീഡിയ സെലിബ്രിറ്റീസ് ആയി ഇരുവരും.

പിന്നീട് നിരവധി ടെലിവിഷൻ ചാനലുകളിലും ഇവർ പ്രത്യക്ഷപ്പെട്ടു. ഇവർക്ക് പിന്തുണയുമായി ഒരുപാട് പേരാണ് ഈ നൃത്ത ചുവടുകളുമായി മുന്നോട്ടു വന്നിരുന്നത്. എന്നാലിപ്പോൾ ഇരുവരെയും കടത്തിവെട്ടി ശ്രദ്ധയാകർഷിക്കുകയാണ് ഒരു കുടിയന്റെ റാസ്പുട്ടിൻ ഡാൻസ് വീഡിയോ. മുണ്ട് മടക്കി കുത്തിയുള്ള ഒരു കുടിയന്റെ നൃത്ത വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഒറ്റനോട്ടത്തിൽ ഈ വീഡിയോ കാണുന്ന എല്ലാവരും ഇയാൾ ശരിക്കും കുടിച്ചിട്ടുണ്ട് എന്ന് കരുതുമെങ്കിലും തന്റെ ചുവടുകൾ കൊണ്ട് മായാജാലം തീർക്കുകയാണ് ഈ വ്യക്തി.

റാസ്പുട്ടിൻ കുടിയൻ വേർഷൻ എന്നപേരിൽ ഈ വീഡിയോ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ഈ വ്യക്തിയെ അന്വേഷിച്ച് രംഗത്തെത്തിയിരിക്കുന്നത്. സനൂപ് കുമാർ എന്നാണ് ഈ വ്യക്തിയുടെ പേര്. തൃശ്ശൂർ പാഞ്ഞാൽ സ്വദേശിയായ സനൂപ് നിരവധി ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു പ്രൊഫഷണൽ ഡാൻസർ കൂടിയാണ് സനൂപ്. യഥാർത്ഥത്തിൽ സനൂപ് മദ്യപിച്ചിട്ടില്ല ആ വീഡിയോ ചെയ്തത്. ഇതിനു മുമ്പും ഇത്തരം വേഷത്തിൽ നിരവധി ടിക് ടോക് വീഡിയോകൾ താരം ചെയ്തിട്ടുണ്ടെങ്കിലും റാസ്പുട്ടിൻ ഡാൻസ് ആണ് വൈറലായത്. ഒരുപാട് പേരാണ് സനൂപിനെ പ്രശംസിച്ചു മുന്നോട്ടുവന്നിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top